Daily Reads
Weekly Wrap: പുതുപ്പള്ളി തിരഞ്ഞെടുപ്പും, ജി20 ഉച്ചകോടിയും മറ്റും
പുതുപ്പള്ളി തിരഞ്ഞെടുപ്പും, ജി20 ഉച്ചകോടിയും മറ്റ് സമകാലീന സംഭവങ്ങളും ആയിരുന്നു കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയായത്.

Fact Check: കാവി പതാക തലയില്‍ കെട്ടി ജെയ്കിന് വേണ്ടി വോട്ട് ചോദിച്ചോ?
ചുവന്ന നിറത്തിലുള്ള സ്കാര്‍ഫാണ് പാട്ട് പാടുന്ന ഡിവൈഎഫ്ഐക്കാർ തലയിൽ കെട്ടിയിട്ടുള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. ക്യാമറയിലെ സാങ്കേതിക തകരാർ കൊണ്ട് അത് കാവി നിറമായി തോന്നിച്ചതാണ്.

Fact Check: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
പച്ചക്കറികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: ജി20 ഉച്ചകോടിയ്ക്ക് മുൻപ് മുംബൈയിൽ നിന്നുള്ള പഴയ ഫോട്ടോ വൈറലാകുന്നു
2022 ഡിസംബറിൽ നടന്ന ജി20 പരിപാടിയ്ക്കിടയിൽ എടുത്ത മുംബൈ ചേരികളുടെ ഫോട്ടോയാണ് ന്യൂ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി പങ്കിട്ടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കർണാടക കളക്ടർ അല്ലിത്
വൈറൽ വീഡിയോയിൽ പർദ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന സ്ത്രീ, കർണാടക കളക്ടർ അല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ജില്ലാ വികസന കൗൺസിൽ വൈസ് പ്രസിഡന്റ് സൈമ പർവീണാണ് വീഡിയോയിലുള്ളത്.

Fact Check: റെയ്നോൾഡ്സ് പേന ഇന്ത്യയിലെ വില്പന നിർത്തുന്നില്ല
“045 ഫൈൻ കാർബർ” പേന റെയ്നോൾഡ്സ് നിർത്തലാക്കണമെന്ന് പറയുന്ന വൈറൽ സന്ദേശം സത്യമല്ല. വൈറൽ സന്ദേശത്തെ “തെറ്റായ വിവരം” എന്നാണ് റെയ്നോൾഡ്സ് വിശേഷിപ്പിച്ചത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.