Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തളിപ്പറമ്പ നിയോജകമണ്ഡലത്തിൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ എംഎൽഎ ഫണ്ടിൽ നിന്നും ₹24 ലക്ഷം ചിലവഴിച്ച് ഒരു മിനി മാസ്റ്റ് ലൈറ്റ്.
₹24 ലക്ഷം ഒരു ലൈറ്റിനുള്ള ചെലവല്ല. ആകെ 12 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
തളിപ്പറമ്പ നിയോജകമണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ എംഎൽഎ ഫണ്ടിൽ നിന്നും ₹24 ലക്ഷം ചിലവഴിച്ച് ഒരു മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം.
“24 ലക്ഷം രൂപ ചിലവുള്ള ഒരു മിനി മാസ്റ്റ് ലൈറ്റ്! ഈ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് ശുദ്ധ വെള്ളി ഉപയോഗിച്ച് നിർമ്മിച്ച Arm pole – ലാണ്… അതാണിത്ര ചിലവ്,” എന്നാണ് പോസ്റ്റിന്റെ വിവരണം.
Claim Post: Facebook Post Link

ഇവിടെ വായിക്കുക:മോദിയുടെ മുസ്ലിം തയ്യൽകാരിയുമായി സംസാരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതല്ല
ഞങ്ങൾ ആദ്യം ഈ പദ്ധതിയുടെ ടെണ്ടർ രേഖകൾ പരിശോധിച്ചു. കേരള എംഎൽഎ ഫണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് (ADS Portal) പ്രകാരം, പദ്ധതിയുടെ മൊത്തം ചെലവ് ₹24 ലക്ഷം ആണെന്നും, 12 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായാണെന്നും വ്യക്തമാക്കുന്നു.
Google Drive രേഖ 1

മറ്റു നിയോജകമണ്ഡലങ്ങളുമായി താരതമ്യം ചെയ്താൽ ഈ തുക സാധാരണ നിരക്കാണ്. ഉദാഹരണത്തിന്, കോവളം എംഎൽഎ എം. വിൻസെന്റ് 21 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ₹52,17,000 വകയിരുത്തിയിട്ടുണ്ട്.
Google Drive രേഖ 2

സി.പി.എം തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ (ഒക്ടോബർ 30, 2025) വ്യക്തമാക്കിയതുപോലെ:“ലൈറ്റുകൾ നിർമ്മിക്കുന്ന പദ്ധതിയുടെ ആകെ അടങ്കൽ തുക ഒരൊറ്റ ലൈറ്റിനുള്ളതാണ് എന്നത് തെറ്റായ പ്രചാരണം മാത്രമാണ്. യഥാർത്ഥത്തിൽ തളിപ്പറമ്പയിൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഏകദേശം ഒന്നിന് 2 ലക്ഷം രൂപ ചിലവിൽ മാത്രമാണ്.”
CPIM Instagram പോസ്റ്റ്

ഞങ്ങൾ തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ വിളിച്ചു എംഎൽഎ ഫണ്ട് അനുവദിക്കുന്നതിന് നടപടി ക്രമങ്ങൾ അന്വേഷിച്ചു.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരപ്രകാരം:“എംഎൽഎ ഫണ്ടുകൾ വിനിയോഗിക്കുന്നത് രണ്ട് രീതികളിലൂടെയാണ്. അതിൽ ഏത് രീതി അവലംബിക്കണം എന്ന് എംഎൽഎ തന്നെ തീരുമാനിക്കുന്നതല്ല; അത് അതാത് നിയോജകമണ്ഡലം ഉൾപ്പെടുന്ന ജില്ലാ കളക്ടർ ആണ് തീരുമാനിക്കുന്നത്. പദ്ധതികൾ നടപ്പാക്കുന്നത് രണ്ടുതരത്തിലാണ് —
(1) ഏതെങ്കിലും സർക്കാർ ഏജൻസിക്ക് ഏൽപ്പിക്കൽ, അല്ലെങ്കിൽ
(2) ഇ-പ്രൊക്യൂർമെന്റ് പോർട്ടൽ വഴിയുള്ള ടെൻഡർ പ്രക്രിയ.
ടെൻഡറിംഗിനുശേഷം ഏറ്റവും കുറഞ്ഞ ബിഡ്ഡറായ (L1) കരാറുകാരന് കരാർ ലഭിക്കും. ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനവും കരാറുകാരനും തമ്മിൽ ഔദ്യോഗിക കരാർ ഒപ്പിടും.”
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും സംഖ്യകളും പരിശോധിക്കാതെ ഷെയർ ചെയ്യുന്നത് തെറ്റായ ധാരണകൾക്ക് വഴിവെക്കാം. ഒരു പദ്ധതിയുടെ ആകെ ചെലവ് ഒരൊറ്റ ഘടകത്തിനുള്ളതല്ല. ലൈറ്റ്, പോൾ, വയറിംഗ്, ഇൻസ്റ്റലേഷൻ, ഗതാഗത ചിലവുകൾ തുടങ്ങി പല ഘടകങ്ങളും ഇതിൽ ഉൾപ്പെടും.
തളിപ്പറമ്പ എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫണ്ടിൽ നിന്നും ₹24 ലക്ഷം ഒരു ലൈറ്റിനല്ല, 12 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയ്ക്കായുള്ളതാണ് എന്നതാണ് സത്യാവസ്ഥ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്.
ഇവിടെ വായിക്കുക:ഹിജാബ് നിയമം റദ്ദാക്കിയത് ആഘോഷിക്കുന്ന ഇറാനിയൻ വനിതകൾ ആണോ ഇത്?
FAQ
1. ഒരു ലൈറ്റിനായി ₹24 ലക്ഷം ചിലവഴിച്ചോ?
ഇല്ല. ₹24 ലക്ഷം ആകെ 12 ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയ്ക്കാണ്.
2. ഈ തുക എംഎൽഎ സ്വമേധയാ തീരുമാനിക്കുമോ?
അല്ല. ജില്ലാ കളക്ടർ മുഖേനയും സർക്കാർ ഏജൻസികളുടെ ടെൻഡർ പ്രക്രിയയിലൂടെയും മാത്രമേ ഫണ്ട് വിനിയോഗം നടക്കൂ.
3. മറ്റ് നിയോജകമണ്ഡലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ചെലവ് എത്രയാണ്?
സ്ഥലം, ടെൻഡർ നിരക്ക് തുടങ്ങിയവയെ ആശ്രയിച്ച് ഏകദേശം ₹2–2.5 ലക്ഷം വീതമാണ്.
4. സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതികരണം എന്തായിരുന്നു?
അവർ വ്യക്തമാക്കിയതുപോലെ, പ്രചരിച്ച അവകാശവാദം തെറ്റായതാണ്, യഥാർത്ഥ ചെലവ് ലൈറ്റിന് ഏകദേശം ₹2 ലക്ഷം മാത്രമാണ്.
5. ഈ പ്രചാരണം എങ്ങനെ ആരംഭിച്ചു?
ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പദ്ധതിയുടെ ആകെ ചെലവ് തെറ്റായി ഒരൊറ്റ ലൈറ്റിനുള്ളതായി വ്യാഖ്യാനിച്ചതാണ് കാരണം.
Sources
Kerala MLA Fund Portal – ADS2 Kerala (Accessed: October 30, 2025)
Google Drive Records 1
Google Drive Records 2
CPM Taliparamba Instagram – Post dated October 30, 2025
Telephone conversation with the Office of the PWD Minister, Govt. of Kerala
Sabloo Thomas
March 19, 2025
Sabloo Thomas
March 10, 2025
Sabloo Thomas
October 18, 2024