Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമപ്രവർത്തകനെ ചവിട്ടി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം.
പോലീസ് ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകനെ പഞ്ചാബിലെ ബട്ടാലയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ.
“രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമപ്രവർത്തകനെ ചവിട്ടി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ഇത് ഉഗാണ്ടയിൽ ഒന്നുമല്ല നമ്മുടെ ഇന്ത്യയിൽ തന്നെയാണ്,” എന്നും പോസ്റ്റ് പറയുന്നു. എന്നാൽ ഇത് ഇന്ത്യയിൽ എവിടെ നടന്നതാണെന്ന് പോസ്റ്റ് പറയുന്നില്ല.

ഇവിടെ വായിക്കുക:രാജസ്ഥാനിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ടുന്നതല്ല വീഡിയോയിൽ
ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ഫ്രീ പ്രസ് ജേർണൽ 2026 ഓഗസ്റ്റ് 7ന് കൊടുത്ത ഒരു വാർത്തയിൽ ഈ വീഡിയോയുടെ കീ ഫ്രെയിം ഫോട്ടോയായി കൊടുത്തതായി കണ്ടെത്തി.
“പഞ്ചാബിൽ നിന്നൊരു ഞെട്ടിപിക്കുന്ന സംഭവം : ബട്ടാലയിലെ പത്രപ്രവർത്തകനെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചു, റോഡിൽ അബോധാവസ്ഥയിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു,” എന്നാണ് വീഡിയോയുടെ തലക്കെട്ട്.
“ഓഗസ്റ്റ് 1 ന് വൈകുന്നേരം ബട്ടാലയിലെ ഒരു പ്രാദേശിക ഹോട്ടലിന് പുറത്ത് പ്രസ് ഫോട്ടോഗ്രാഫറും വെബ് ടിവി പത്രപ്രവർത്തകനുമായ ബൽവീന്ദർ കുമാർ ഭല്ലയെ പോലീസ് ആക്രമിച്ചു. വൈകുന്നേരം 6:15യോടെ ഭല്ല ഒരു ഹോട്ടലിൽ കയറിയപ്പോൾ കൗണ്ടറിൽ രണ്ട് പുരുഷന്മാർ, ഒരാൾ പോലീസ് യൂണിഫോമിലും മറ്റൊരാൾ സിവിലിയൻ വസ്ത്രത്തിലും നിൽക്കുന്നത് കണ്ടപ്പോഴാണ് സംഭവം. അയാൾ അവരോട് യാദൃശ്ചികമായി ഒരു ചോദ്യം ചോദിച്ചു. അതാണ് ആക്രമണ സംഭവത്തിലേക്ക് നയിച്ചത്,” വാർത്തയിൽ പറയുന്നു.

ഇന്ത്യ ടുഡേയും 2026 ഓഗസ്റ്റ് 9ന് അവരുടെ വെബ്സൈറ്റിൽ ഈ വാർത്ത കൊടുത്തിട്ടുണ്ട്. വാർത്തയിൽ ഈ വീഡിയോ എംബഡ് ചെയ്തു കൊടുത്തിട്ടുണ്ട്.
“പഞ്ചാബിലെ ബട്ടാലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു പത്രപ്രവർത്തകനെ പരസ്യമായി ആക്രമിച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് പ്രതികളെ സസ്പെൻഡ് ചെയ്തു,” വാർത്ത പറയുന്നു.
“ഓഗസ്റ്റ് 1 ന് ഒരു ഹോട്ടലിന് പുറത്ത് ചോദ്യം ചെയ്തതിന് ശേഷം പഞ്ചാബ് പോലീസിലെ രണ്ട് സബ് ഇൻസ്പെക്ടർമാരായ മൻദീപ് സിംഗ്, സുർജിത് കുമാർ എന്നിവർ ചേർന്ന് ഫ്രീലാൻസ് പത്രപ്രവർത്തകനായ ബൽവീന്ദർ കുമാർ ഭല്ലയെ ആക്രമിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ പത്രപ്രവർത്തകനെ തള്ളിയിടുന്നതും പത്രപ്രവർത്തകൻ റോഡിൽ ബോധരഹിതനായി കിടക്കുന്നതും സിസിടിവിയിൽ കാണാം,” വാർത്ത പറയുന്നു.

2025 ഓഗസ്റ്റ് 6,ന് .മാധ്യമ പ്രവർത്തകൻ ഗഗൻദീപ് സിങ്ങും ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
“ബട്ടാലയിൽ നിന്നുള്ള ദൃശ്യങ്ങൾ: 2025 ഓഗസ്റ്റ് 1 ന് വൈകുന്നേരം 6:00/6:30 ന് ബട്ടാലയിലെ റോഡിൽ വെച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകൻ ബൽവീന്ദർ കുമാർ ഭല്ലയെ ക്രൂരമായി ആക്രമിച്ചു. ബട്ടിണ്ട
പോലീസിലെ സബ് ഇൻസ്പെക്ടർമാരായ മൻദീപ് സിംഗ്, സുർജിത് കുമാർ എന്നിവർക്കെതിരെ ഇപ്പോൾ ബട്ടാല സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബിഎൻഎസ് സെക്ഷൻ 115(2), 118(1), 3(5) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പോലീസ് ഉദ്യോഗസ്ഥരും ബട്ടിണ്ട
നിവാസികളാണ്,” പോസ്റ്റ് പറയുന്നു.

“പഞ്ചാബ് പോലീസ് കമാൻഡോസിന്റെ അഞ്ചാം ബറ്റാലിയനിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ സുർജിത്, മൻദീപ് സിംഗ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്,” ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സഞ്ജീവ് കുമാർ പറഞ്ഞു. അദ്ദേഹം പറയുന്നതനുസരിച്ച്, പ്രത്യേക ക്രമസമാധാന ചുമതലയുടെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഇരുവരെയും ബട്ടാലയിലേക്ക് വിന്യസിച്ചിരുന്നു,.
“മാധ്യമ പ്രവർത്തകന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക:സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ ജഡ്ജി ബിജെപിയില് ചേര്ന്നോ?
പോലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമപ്രവർത്തകനെ ചവിട്ടി കൊല്ലുന്നതല്ല ദൃശ്യങ്ങളിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. വിഡിയോയിൽ കാണപ്പെടുന്ന മാധ്യമ പ്രവർത്തകന് പോലീസുകാരുടെ അക്രമത്തിൽ പരിക്കേറ്റിരുന്നു.
Sources
News Report by Free Press Journal on August 7,2025
News Report by India Today on August 9,2025
X Post by Journalist Gagandeep Singh on August 6,2025
Telephone conversation with DSP City Batala Sanjeev Kumar
(With inputs from Shaminder Singh, Newschecker Punjabi)
Vasudha Beri
November 11, 2025
Sabloo Thomas
September 30, 2025
Sabloo Thomas
September 13, 2025