Sunday, December 22, 2024
Sunday, December 22, 2024

HomeFact Checkബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല 

ബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

റഷ്യൻ സൈന്യം  ഉക്രൈനിൽ അവരുടെ അധിനിവേശം തുടരുകയാണ്. അത് കൊണ്ട് തന്നെ  ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സ്ഥിതിയെ കുറിച്ച്  ആശങ്കയുണ്ട്.

ഉക്രൈനിലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു കഴിഞ്ഞു.ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു. ഹർദീപ് സിംഗ് പുരി ഹങ്കറിക്കും കിരൺ റിജ്ജു സ്ലോവാക്യയിലേക്കുമാണ് യാത്ര തിരിച്ചത്.

ഉക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ഈ ഒരു സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ ബിജെപിയുടെ കൊടി പിടിച്ച് ഉക്രൈനിൽ മാര്‍ച്ച് നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നത്.

TO M  എന്ന ഐഡിയിൽ വന്ന പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന്  1.5 k ഷെയറുകൾ ഉണ്ടായിരുന്നു.

TO M’s Post  

ഞങ്ങൾ കാണുമ്പോൾ, Chandralekha S എന്ന ഐഡിയിട്ട പോസ്റ്റിന്  78 ഷെയറുകൾ ഉണ്ടായിരുന്നു.

 Chandralekha S’s post 

 അർജ്ജുനനും തേരാളിയും എന്ന പ്രൊഫൈൽ അഖണ്ഡ ഭാരതം എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 55 ഷെയറുകൾ ഉണ്ടായിരുന്നു.

അർജ്ജുനനും തേരാളിയും’s post

Factcheck/ Verification

വീഡിയോയുടെ സത്യാവസ്ഥ അറിയാൻ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ  കുറച്ച് കീ ഫ്രെയിമുകളാക്കി. ഒരു കീഫ്രെയിം ഉപയോഗിച്ച് ഗൂഗിളിൽ  തിരഞ്ഞു.അപ്പോൾ എന്ന Overseas Friends of BJP ( U.K ) ഏപ്രിൽ 6,2019 ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോ കിട്ടി. 

Overseas Friends of BJP ( U.K) ‘s post

#UkRun4Modi എന്ന ഹാഷ്ടാഗിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ 

Krunal Dash Panchani  എന്ന ആൾ ഷെയർ ചെയ്ത ഈ വീഡിയോയോട് സദൃശ്യമായ മറ്റൊരു വീഡിയോ കിട്ടി.#UkRun4Modi എന്ന ഹാഷ്ടാഗാണ് ആ  വീഡിയോയിലും ഉപയോഗിച്ചിരിക്കുന്നത്.

Krunal Dash Panchani’s Post  

പോരെങ്കിൽ, ഏപ്രിൽ 6,2019ന് ആണ് ആ വീഡിയോയും ഷെയർ ചെയ്തിരിക്കുന്നത്. വൈറൽ വീഡിയോയിലും  Overseas Friends of BJP ( U.K )യിലും ഉള്ളത് പോലെ ബിജെപിയുടെ കൊടി  പിടിച്ച ആളുകളെ ആ വീഡിയോയിലും കാണാം. ആ വീഡിയോയിൽ at Westminster Pier എന്ന രേഖപെടുത്തിയത് കണ്ടു.

Screenshot of Krunal Dash Panchani’s Post 

ലണ്ടണിലെ തെംസ് നദിയുടെ ഭംഗി ആസ്വദിക്കാൻ  ബോട്ട് യാത്ര ചെയ്യുന്ന ആളുകൾ  യാത്ര ആരംഭിക്കാൻ തിരഞ്ഞെടുക്കുന്ന പോയിന്റാണ്  പോയിന്റാണ് വെസ്റ്റ്മിൻസ്റ്റർ പിയർ. ആ സ്ഥലം ഞങ്ങൾ കൃത്യമായി ഗൂഗിൾ മാപ്പിൽ കണ്ടെത്തുകയും ചെയ്തു.

വായിക്കാം: ബംഗാളിലെ കള്ളവോട്ട്  വീഡിയോ യുപിയുടെ പേരിൽ പ്രചരിപ്പിക്കുന്നു

Conclusion

ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ലണ്ടനില്‍  2019ല്‍ നടന്ന ബിജെപി അനുകൂല  റാലിയുടെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അതിൽ നിന്നും ഇന്ത്യക്കാര്‍ ബിജെപിയുടെ കൊടി പിടിച്ച് ഉക്രൈനിൽ മാര്‍ച്ച് നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണം തെറ്റാണ് എന്ന് മനസിലായി.

Our Sources

 Facebook post by Overseas Friends of BJP ( U.K )

 Facebook post by Dash Panchani 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular