Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തിന്റെ വീഡിയോ.

ഇവിടെ വായിക്കുക: മൊസാദിൻ്റെ ഹെഡ് കോട്ടേഴ്സ് കത്തിയമരുന്ന ദൃശ്യമല്ലിത്
വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസ് തിരയൽ നടത്തിയപ്പോൾ,അത് 2024 മെയ് 9-ന് @Safyanalmassheikh, എന്നയാളുടെ ഒരു യുട്യൂബ് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. ഈ വീഡിയോയുടെ വിവരണം, “ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അന്വേഷണത്തിൽ സൂചനയുണ്ട്” എന്ന് പറയുന്നു.

2024 മെയ് 9-ന് @tweakpakistan1 എന്നയാളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും ഈ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ദൃശ്യങ്ങൾ പഴയതാണെന്ന് സ്ഥിരീകരിക്കുന്നു.
വൈറൽ ക്ലിപ്പിന്റെ ഒരു ഭാഗം ഉൾപ്പെടുത്തിയിട്ടുള്ള, പാകിസ്ഥാൻ ആസ്ഥാനമായുള്ള Arab News PKയുടെ 2024 മെയ് 9 ലെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “കിഴക്കൻ നഗരമായ ലാഹോറിലെ ഒരു വിമാനത്താവളത്തിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ പറക്കാൻ നിശ്ചയിച്ചിരുന്ന നാല് ഹജ്ജ് വിമാനങ്ങൾ ഇന്ന് പുറപ്പെട്ടതായി പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.

ലഹോർ വിമാനത്താവളത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ സമാനമായ ദൃശ്യങ്ങൾ 2024 മെയ് 9ലെ Aaj TV Official യൂട്യൂബ് ചാനൽറിപ്പോർട്ട് ചെയ്തിരുന്നു.
2024 മെയ് 9-ലെ The Express Tribune റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായി. അത് അവിടത്തെ പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് ആഗോള വിമാനങ്ങളൂടെ ഷെഡ്യൂളുകളെ, തടസ്സപ്പെടുത്തി.,തീ ഉടൻ തന്നെ അണച്ചെങ്കിലും, അവ ഇമിഗ്രേഷൻ സംവിധാനത്തെ സാരമായി ബാധിച്ചു. അന്താരാഷ്ട്ര ഡിപ്പാർച്ചർ ലോഞ്ചിലെ കൺവെയർ ബെൽറ്റുകളിലൊന്നിൽ നിന്നാണ് അവ ഉത്ഭവിച്ചതെന്നും, കൗണ്ടറുകളെ വേഗത്തിൽ വിഴുങ്ങിയെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.”
ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെയുണ്ടായ തീപിടുത്തം എന്ന പേരിൽ പങ്കിടുന്നത് ഒരു പഴയ വീഡിയോയാണെന്ന് ഇതിൽ നിന്നും മനസ്സിലായി.
ഇവിടെ വായിക്കുക:പെഹൽഗാമിലെ അക്രമത്തിന് പിന്നിലെ തീവ്രവാദിയെ ചോദ്യം ചെയ്യുന്നു എന്ന വീഡിയോയുടെ വാസ്തവം
Sources
YouTube Video By @Safyanalmassheikh, Dated May 9, 2024
YouTube Video By Arab News PK, Dated May 9, 2024
YouTube Video By Aaj TV Official, Dated May 9, 2024
Report By The Express Tribune, Dated May 9, 2024
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sabloo Thomas
October 13, 2025
Sabloo Thomas
August 6, 2025
Komal Singh
May 23, 2025