Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ബിഹാറിൽ ബിജെപിക്കാർക്ക് മർദ്ദനം ഏൽക്കുന്നു.
2022ൽ തെലങ്കാനയിൽ നിന്നുള്ള വീഡിയോ.
ബിജെപിക്കാർക്ക് മർദ്ദനം ഏൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “എടപ്പാളിൽ മാത്രമല്ല അങ്ങ് ബീഹാറിലും ഞങ്ങൾക്ക് ഓടാൻ അറിയാം,” എന്ന വിവരണമാണ് പോസ്റ്റിന് കൊടുത്തിരിക്കുന്നത്. ഈ വിഡിയോയിൽ ഓടുന്നവർ ബിജെപിക്കാരാണ് എന്ന് നേരിട്ട് പറയുന്നില്ല. എന്നാൽ ‘എടപ്പാൾ ഓട്ടം’ ബിജെപിക്കാർക്കാണ് മർദ്ദനം ഏറ്റത് എന്ന സൂചന നൽകുന്നു.

‘എടപ്പാൾ ഓട്ടം’ എന്നത് കേരളത്തിൽ ബിജെപിക്കാരെ ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്ന പ്രയോഗമാണ്. ഒരു 2019 ല്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയിൽ നടന്ന ഒരു സംഭവമാണ് ‘എടപ്പാൾ ഓട്ടം’ എന്നറിയപ്പെടുന്നത്. എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്തിയ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മുകാർ അടിച്ചോടിക്കുകയും അവർ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങളും വലിയ രീതിയില്‍ വൈറലായിരുന്നു. 2019 ജനുവരി 3നാണ് സംഘര്‍ഷമുണ്ടായത്.
വോട്ട് തട്ടിപ്പും വോട്ടർ പട്ടികയിലെ ക്രമക്കേടും ആരോപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാർ യാത്ര’ ബിഹാറിൽ വീണ്ടും സജീവമായ സാഹചര്യത്തിലാണ് ഈ പ്രചരണം എന്നതും ശ്രദ്ധേയമാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
ഇവിടെ വായിക്കുക: സൗജന്യ ഓണ കിറ്റ് അന്ത്യോദയ അന്നയോജന റേഷൻ കാർഡുടമകൾക്ക് മാത്രം, മറിച്ചുള്ള പ്രചരണം വ്യാജം
ഞങ്ങൾ വീഡിയോ കീ ഫ്രേമുകളാക്കി വിഭജിച്ച് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. എന്നാൽ കൃത്യമായ ഫലങ്ങൾ ലഭിച്ചില്ല.
ഞങ്ങൾ വീഡിയോ കൂടുതൽ പരിശോധിപ്പോൾ, പലരും പിങ്ക് സ്കാർഫ് ധരിച്ചിരിക്കുന്നത് കണ്ടു. തെലങ്കാനയിലെ രാഷ്ട്രീയ കക്ഷിയായ ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ്-മുൻപത്തെ പേര്-തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസിന്റെ) കൊടിയുടെ നിറമാണ് പിങ്ക് എന്ന് ഞങ്ങൾ ഒരു കീ വേർഡ് സെർച്ചിൽ കണ്ടെത്തി.
തുടർന്ന് ടിആർഎസ്-ബിജെപി സംഘർഷത്തെ കുറിച്ച് ഞങ്ങൾ തിരഞ്ഞു. 2022 ഫെബ്രുവരി9 -ന് tv 9 തെലുങ്കിന്റെ റിപ്പോർട്ടിൽ നിന്നും ഇതിന്റെ കൂടുതൽ വ്യക്തതയുള്ള വേർഷൻ കിട്ടി.

തെലങ്കാനയിലെ ജങ്കാവ് എന്ന സ്ഥലത്ത് നിന്നുള്ളതാണ് വീഡിയോ. 2022 ഫെബ്രുവരി 9-ന് NTV തെലുങ്ക് ചാനലും ഈ വാർത്ത കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക:ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിലെ ആൾകൂട്ടമല്ലിത്
ബിജെപിക്കാർക്ക് മർദ്ദനം ഏൽക്കുന്ന വീഡിയോ ബിഹാറിൽ നിന്നല്ല, 2022ൽ തെലങ്കാനയിൽ നിന്നുമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
News report by NTV Telugu on February 9,2022
News report by TV9 Telugu Live on February 9,2022
Sabloo Thomas
November 5, 2025
Sabloo Thomas
October 9, 2025
Sabloo Thomas
August 23, 2025