Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
തൃക്കരിപ്പൂരിൽ വീടുകയറി ആക്രമണം അഴിച്ചുവിട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.
വീഡിയോ തൃക്കരിപ്പൂരിലെ സംഭവമല്ല. ഇത് 2020-ൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ്.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
പച്ച നിറത്തിലുള്ള, മുസ്ലിം ലീഗിന്റെ ചിഹ്നങ്ങളടങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു സംഘം യുവാക്കള്‍ ചെറിയൊരു വീടിന് മുന്നില്‍ വടികളുമായി എത്തി ആക്രോശിക്കുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
“തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് വീട് കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നു. ഈ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കേണ്ട ആയിരം പള്ളിയുടെ ഖാളി ചത്ത പോലെ കിടക്കുന്നു” എന്ന രൂക്ഷമായ വിവരണത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.Claim Post:
Facebook Reel – Viral Claim

ഇവിടെ വായിക്കുക:നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിനെ തോൽപ്പിച്ചുവെന്ന അവകാശവാദം തെറ്റാണ്
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പഴയ മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. മാതൃഭൂമി ഇംഗ്ലീഷ് 2020 ഡിസംബര്‍ 21ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ സംഭവം കാഞ്ഞങ്ങാട് കല്ലരുവി വാര്‍ഡില്‍ നടന്നതാണെന്ന് വ്യക്തമാക്കുന്നു.
Sources:: Matrubhumi English, December 21, 2020
https://english.mathrubhumi.com/news/kerala/muslim-league-workers-attack-family-fc70841d
റിപ്പോര്‍ട്ടനുസരിച്ച്, 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ദിവസം, മുസ്ലിം ലീഗിന് വോട്ട് ചെയ്തില്ലെന്നാരോപിച്ചാണ് വീട്ടുകാര്‍ക്കെതിരെ ആക്രമണം ഉണ്ടായത്.

ഇതേ സംഭവവുമായി ബന്ധപ്പെട്ട ന്യൂസ് 18 മലയാളം റിപ്പോർട്ട് 2020 ഡിസംബര്‍ 21ന് യൂട്യൂബില്‍ പ്രസിദ്ധീകരിച്ചതായും കണ്ടെത്തി.
റിപ്പോർട്ടിന്റെ വിവരണം:
“കാസർഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിൽ തങ്ങൾക്ക് വോട്ട് ചെയ്യാത്ത വീട്ടുകാരെ ലീഗ് പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ത്രീകളെ വരെ ആക്രമിക്കുന്നുണ്ട്.”
Source: News18 Malayalam YouTube, December 21, 2020
https://www.youtube.com/watch?v=ljnydjCy1Kw&t=7s

ഇവിടെ വായിക്കുക:ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രമാണോ?
വീഡിയോ തൃക്കരിപ്പൂരിൽ നടന്ന സംഭവമല്ല. ഇത് 2020-ൽ കാഞ്ഞങ്ങാട് നടന്ന ആക്രമണത്തിന്റെ പഴയ ദൃശ്യങ്ങളാണ്, തെറ്റായ വിവരണത്തോടെ വീണ്ടും പ്രചരിപ്പിക്കുന്നത്.
FAQ
1. ഈ വീഡിയോ തൃക്കരിപ്പൂരിൽ നിന്നുള്ളതാണോ?
അല്ല. വീഡിയോ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നുള്ളതാണ്.
2. വീഡിയോ ഏത് വർഷത്തേതാണ്?
2020 ഡിസംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ്.
3. എന്തിനാണ് വീഡിയോ വീണ്ടും പ്രചരിപ്പിച്ചത്?
പഴയ ദൃശ്യങ്ങൾ പുതിയ സംഭവമെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് വീഡിയോ വീണ്ടും പങ്കുവച്ചത്.
4. ഈ സംഭവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണോ?
അതെ. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം.
5. ഇത്തരത്തിലുള്ള വീഡിയോകൾ എങ്ങനെ തിരിച്ചറിയാം?
വീഡിയോയുടെ തീയതി, സ്ഥലം, മാധ്യമ റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം.
Sources
Matrubhumi English – December 21, 2020
News18 Malayalam YouTube – December 21, 2020
Sabloo Thomas
November 28, 2025
Sabloo Thomas
November 24, 2025
Sabloo Thomas
October 27, 2025