Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckNewsFact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ 

Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ 

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas

Claim

ഈജിപ്ത് ഗാസ അതിർത്തിയിലെ  മതിൽ കയറുന്ന പാലസ്തീനുകാരുടേത് എന്ന പേരിൽ ഒരു  വീഡിയോ വൈറലാവുന്നുണ്ട്. 

“ഗാസക്കാർക്ക് മുന്നിൽ ഈജിപ്ത് അതിർത്തി കൊട്ടിയടച്ചു 20 അടി ഉയരമുള്ള മതിലാണ് ഈജിപ്ത് ഗാസ അതിർത്തിയിൽ 2 ലെയർ ആയി പണിതിരിക്കുന്നത് . അറബ് രാജ്യങ്ങൾ പാലസ്തീനികളെ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് സത്യം . മറ്റൊന്നും കൊണ്ടല്ല, കയ്യിലിരുപ്പ് കൊണ്ടാണ്,” എന്നാണ് വീഡിയോയുടെ വിവരണം.

Jose P K Kollamparambil
Jose P K Kollamparambil’s Post

ഇവിടെ വായിക്കുക:Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ?

Fact

ഇസ്രേയലും ഹമാസും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അഭയാർത്ഥി പ്രവാഹം തടയാൻ ഈജിപ്ത് ഗാസ അതിർത്തിയിലെ  മതിലിനെ കൂടുതൽ ബലപ്പെടുത്തിയതായി വാർത്തകൾ ഉണ്ട്. എന്നാൽ ഈ വീഡിയോയിൽ ഉള്ളത് ആ മതിലാണോ എന്ന് പരിശോധിക്കാൻ ഞങ്ങൾ തീർച്ചയാക്കി. 
ന്യൂസ്‌ചെക്കർ ആദ്യം വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഇതേ വീഡിയോ പങ്കിട്ടുകൊണ്ടുള്ള 2021 മെയ് 16-ലെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. 2021 മെയ് 20-ന് Youtube-ൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പും അപ്‌ലോഡ് ചെയ്തതും ഞങ്ങൾക്ക് കിട്ടി.

@ree_mii2002’s tweet

ഒരു കീവേഡ് സേർച്ച്  ഞങ്ങളെ 2021 മെയ് 15-ലെ ഒരു റോയിട്ടേഴ്‌സ് ഫോട്ടോയിലേക്ക് നയിച്ചു, “തെക്കൻ ലെബനനിലെ ലെബനീസ്-ഇസ്രായേൽ അതിർത്തിക്കടുത്തുള്ള അഡെയ്‌സെ ഗ്രാമത്തിൽ പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഒരു പ്രതിഷേധത്തിനിടെ പ്രകടനക്കാർ ഒത്തുകൂടുന്നു,” എന്നാണ് ഫോട്ടോയ്ക്ക് ഒപ്പമുള്ള വിവരണം.

വൈറൽ ക്ലിപ്പിലും (മധ്യഭാഗം), Youtube വീഡിയോയിലും (വലത്) കാണുന്നതുപോലെ, വലിയ കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ മതിൽ കയറുന്നത് റോയിട്ടേഴ്‌സ് ഫോട്ടോയിൽ കാണം. അതേ തീയതിയിലെ മറ്റൊരു റോയിട്ടേഴ്‌സ് ഫോട്ടോയും അതേ ലൊക്കേഷൻ കാണിക്കുന്നു. ആ ഫോട്ടോയോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “തെക്കൻ ലെബനനിലെ ലെബനീസ്-ഇസ്രായേൽ അതിർത്തിക്ക് സമീപമുള്ള അഡെയ്‌സെഹ് ഗ്രാമത്തിൽ, പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള പ്രതിഷേധത്തിനിടെ പ്രകടനക്കാർ അതിർത്തി മതിൽ കയറുന്നു.”

2021 മെയ് മുതൽ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടത്തിയ മാർച്ചിനെ തുടർന്ന് ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി സൂചിപ്പിക്കുന്ന  നിരവധി വാർത്താ റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും വായിക്കാം.

 “മേയ് 16 ന് ലെബനനിലെ അഡെയ്‌സെയിൽ പാലസ്തീൻകാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പ്രതിഷേധക്കാർ പാലസ്തീന്റെയും, ലെബനൻ ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെയും പതാകകൾ ലെബനൻ-ഇസ്രായേൽ അതിർത്തി മതിലിൽ ഘടിപ്പിച്ചു,” മെയ് 19, 2021ലെ ന്യൂസ് വീക്ക് റിപ്പോർട്ടിലെ ഒരു ഫോട്ടോയുടെ അടിക്കുറിപ്പ് പറയുന്നു. 

Image appearing in Newsweek
Image appearing in Newsweek

Result: False 


ഇവിടെ വായിക്കുക: Fact Check:കോസ്മിക്ക്‌ രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?

Sources
Tweet, ree_mii2022, May 16, 2021
Reuters photograph, May 15, 2021
Newsweek report, May 19, 2021

ഈ ഫാക്ട് ചെക്ക് ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്. 

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas

1 COMMENT

Most Popular