Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckNewsFact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?

Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: മിസൈൽ ആക്രമണത്തിൽ എല്ലാ കുട്ടികളും മരിച്ച ഗാസയിലെ സ്ക്കൂൾ.

Fact: അഫ്ഗാനിസ്ഥാനിലെ സ്‌കൂളിലെ പഴയ ചിത്രം.

മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്‌കൂളിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.

“പഠിതാക്കൾ ഇനി വരില്ല. ഗാസയിലെ വിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ അധ്യായനം അവസാനിപ്പിച്ചു. കുട്ടികളെല്ലാം ശഹാദ (സർട്ടിഫിക്കറ്റ്) നേടിക്കഴിഞ്ഞു. ആ മക്കൾ നേടിയത് പഠന മികവിന്റെ ശഹാദ (സർട്ടിഫിക്കറ്റ്) അല്ല, മറിച്ചു അധികമാർക്കും ലഭിക്കാത്ത ശഹാദ (രക്തസാക്ഷിത്വം) ആണവർ നേടിയത്. അല്ലാഹുവേ അവരിൽ നിന്നും നീ അത് സ്വീകരിക്കേണമേ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

Nazar Madani എന്ന ഐഡി ഷെയർ ചെയ്ത ഈ ചിത്രം ഞങ്ങൾ കണ്ടപ്പോൾ അതിന് 828 ഷെയറുകൾ ഉണ്ടായിരുന്നു.

Nazar Madani's post
Nazar Madani’s post

ഞങ്ങൾ കാണും വരെ Hafiz Muhammad Abdullah Faizy എന്ന ഐഡിയിൽ നിന്നും 297 പേർ ചിത്രം ഷെയർ ചെയ്തിരുന്നു.

Hafiz Muhammad Abdullah Faizy
Hafiz Muhammad Abdullah Faizy’s Post 

അബു നിഹാദ് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 162 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

അബു നിഹാദ്'s Post
അബു നിഹാദ്’s Post

ഇവിടെ വായിക്കുക: Fact Check: മാത്യു കുഴൽനാടൻ വായിക്കുന്നത് പാചക പുസ്തകമോ?

Fact Check/Verification

ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ഹ്യൂമൻ റൈറ്സ് വാച്ച് എന്ന വെബ്‌സെറ്റിൽ ജൂലൈ 2, 2021ൽ ഈ പടം പ്രസീദ്ധീകരിച്ചതായി കണ്ടു. എപി ഫോട്ടോഗ്രാഫർ റഹ്മത് ഗുളിന് ക്രെഡിറ്റ് കൊടുത്താണ് ചിത്രം. “അഫ്ഗാൻ പൗരന്മാർക്കെതിരായ മാരകമായ ആക്രമണങ്ങൾ യുഎൻ അന്വേഷിക്കണം,” എന്ന തലക്കെട്ടിനൊപ്പമാണ് വാർത്ത.

“അഫ്ഗാനിസ്ഥാനിലെ കാബൂളിൽ, 2021 മെയ് 8-ന് സയ്യിദ് ഉൽ-ഷുഹാദ ഗേൾസ് സ്‌കൂളിലുണ്ടായ ക്രൂരമായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ട ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ അമ്മ, മരിച്ചവർക്ക് ആദരാഞ്ജലിയായി ഒഴിഞ്ഞ ഡെസ്‌കുകളിൽ പൂച്ചെണ്ടുകൾ വെച്ചിട്ടുള്ള ഒരു ക്ലാസ് മുറിക്കുള്ളിൽ നിൽക്കുന്നു,” എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

Photograph in Human Rights Watch
Photograph in Human Rights Watch 

മിറാജ് ന്യൂസിന്റെ ട്വിറ്റർ ഹാൻഡിലും സെപ്റ്റംബർ 7,2021ൽ ഇതേ പടം അഫ്ഗാനിസ്ഥാനിൽ നിന്നും എന്ന പേരിൽ കൊടുത്തിട്ടുണ്ട്.

Tweet by Mirage News
Tweet by Mirage News

ഓപ്പൺ ഏഷ്യ എന്ന വെബ്‌സെറ്റും ജൂലൈ 2,2021ൽ ഈ പടം പ്രസീദ്ധീകരിച്ചതായി കണ്ടു. അഫ്ഗാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷനുള്ള പിന്തുണയും അഫ്ഗാനിസ്ഥാനിൽ ഒരു വസ്തുതാന്വേഷണ ദൗത്യത്തിനുള്ള ആഹ്വാനവും അടങ്ങുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു തുറന്ന് കത്തിനൊപ്പമാണ് പടം.

Photograph in Open Asia
Photograph in Open Asia 

എപിയ്ക്ക്  ക്രെഡിറ്റ് കൊടുത്ത് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ, 2021 മെയ് 8-ന് സയ്യിദ് ഉൽ-ഷുഹാദ ഗേൾസ് സ്‌കൂളിലുണ്ടായ ക്രൂരമായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ട ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ അമ്മ മരിച്ചവർക്ക് ആദരാഞ്ജലിയായി ഒഴിഞ്ഞ ഡെസ്‌കുകളിൽ പൂച്ചെണ്ടുകൾ വെച്ചിട്ടുള്ള ഒരു ക്ലാസ് മുറിക്കുള്ളിൽ നിൽക്കുന്നുവെന്ന വിവരണത്തോടെ സ്റ്റോക്ക് ഫോട്ടോ സൈറ്റായ അലാമി ഈ പടം കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക: Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ  പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?

Conclusion

 പ്രചരിക്കുന്ന ചിത്രം ഗാസയില്‍ നിന്നുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ, 202ൽ 1സയ്യിദ് ഉൽ-ഷുഹാദ ഗേൾസ് സ്‌കൂളിലുണ്ടായ ക്രൂരമായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ട ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ അമ്മ ക്‌ളാസ് മുറിയിൽ നിൽക്കുന്ന പടമാണിത്. 

Result: False 

ഇവിടെ വായിക്കുക: Fact Check: ഡിവൈ എഫ് ഐ സംസ്‌ഥാന സമ്മേളന പോസ്റ്റർ എഡിറ്റഡാണ്

Sources
Photograph in Human Rights Watch on July 2, 2021
Tweet by Mirage News on September 7, 2021
Photograph in Open Asia on July 2, 2021
Photograph in Alamy 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular