Fact Check
നിലമ്പൂർ ഇടത് മുന്നണിയിൽ നിന്ന് കോൺഗ്രസിൽ വന്നവരല്ലിത്
Claim
നിലമ്പൂർ ഇടത് മുന്നണിയിൽ നിന്ന് കൂട്ടത്തോടെ കോൺഗ്രസിലേക്ക്.
Fact
ഇത് മലപ്പുറം മണ്ഡലത്തിലെ മൊറയൂരിൽ വിവിധ പാർട്ടിക്കാർ കോൺഗ്രസിൽ ചേർന്ന് ഫോട്ടോയാണ്.
Claim
‘നിലമ്പൂർ ഇടത് മുന്നണിയിൽ നിന്ന് കൂട്ടത്തോടെ കോൺഗ്രസിലേക്ക്!’ എന്ന വിവരണത്തോടൊപ്പം ഒരു ഫോട്ടോ.
ആർകൈവ് ചെയ്ത ലിങ്ക്
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പ്രചരണം എന്നത് കൊണ്ട് ഞങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു.

ഇവിടെ വായിക്കുക:കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച ദൃശ്യങ്ങൾ അല്ലിത്
Fact
ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഡിസംബർ 17, 2024ൽ ബിജെപി വിട്ടു കോൺഗ്രസ്സിൽ വന്ന സന്ദീപ് വാര്യരുടെ പ്രൊഫൈലിൽ ഈ ഫോട്ടോ ഞങ്ങൾ കണ്ടു. “മലപ്പുറം മൊറയൂരിൽ ഇന്നലെ നടന്ന പരിപാടിയിൽ നിരവധിപേർ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു,” എന്നാണ് ഫോട്ടോയുടെ കൂടെയുള്ള കുറിപ്പ്.

അതെ ദിവസം മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
“സന്ദീപ് വാര്യരുടെ സ്വീകരണത്തിൽ ബി ജെ പി സ്ഥാനാർത്ഥി ഉൾപ്പെടെ കോൺഗ്രസിലേക്ക്. മൊറയൂരിൽ ഇന്നലെ 36 പേർക്ക് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചപ്പോൾ. #മലപ്പുറത്ത്_കോൺഗ്രെസ്സിലേക്കുള്ള_ഒഴുക്ക്_തുടരുന്നു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

മലപ്പുറം ജില്ലയുടെ വെബ്സൈറ്റ് പ്രകാരം, മൊറയൂർ പഞ്ചായത്ത് മലപ്പുറം അസംബ്ലി മണ്ഡലത്തിലാണ് നിലമ്പൂർ അല്ല .ഇതെല്ലാം ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്തി.

Sources
Facebook post by Sandeep.G.Varier on December 17,2024
Facebook post by V S Joy on December 17,2024
Malappuram District website