Fact Check
കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിൽ ഒരു കുട്ടി ഇരിക്കുന്ന ദൃശ്യങ്ങൾക്ക് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമില്ല
Claim
പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ബന്ധുവിന്റെ മൃതദേഹത്തിന് മുകളിൽ ഒരു കുട്ടി ഇരിക്കുന്നു.
Fact
2020-ൽ ജമ്മു കശ്മീരിലെ സോപോറിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ.
കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിൽ ഒരു കുട്ടി ഇരിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പുൽമേടുകളിൽ ചൊവ്വാഴ്ച (ഏപ്രിൽ 22, 2025) പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ (ടിആർഎഫ്) ഉൾപ്പെട്ടവരാണെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് കുറഞ്ഞത് 26 പേർ കൊല്ലപ്പെട്ടു.
ആക്രമണ വാർത്ത പ്രചരിച്ചതോടെയാണ്, തീവ്രവാദികൾ കൊലപ്പെടുത്തിയതായി പറയപ്പെടുന്ന ബന്ധുവിന്റെ മൃതദേഹത്തിന് മുകളിൽ ഒരു കുട്ടി ഇരിക്കുന്നതായി കാണിക്കുന്ന ഒരു വേദനാജനകമായ ദൃശ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായത്. സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോൾ ഓടുന്ന കാറിൽ കിടന്ന് അതേ കുട്ടി അസ്വസ്ഥതയോടെ കരയുന്ന മറ്റ് വീഡിയോകളും ഷെയർ ചെയ്യപ്പെടുന്നുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധിപ്പിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ വീഡിയോയും സമാനമായ ചിത്രവും പങ്കിടുന്നത്

ഇവിടെ വായിക്കുക:ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചുവെന്ന് വാർത്ത 2019ലേതാണ്
Fact Check/Verification
വൈറൽ ക്ലിപ്പ് ഉൾക്കൊള്ളുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റ് സെക്ഷനുകൾ ഞങ്ങൾ പരിശോധിച്ചപ്പോൾ, സോപോറിൽ നടന്ന പഴയ ഭീകരാക്രമണ സംഭവവുമായി ബന്ധപ്പെട്ട വിഡിയോയാണിതെന്ന് ചൂണ്ടിക്കാണിക്കുന്ന ഒന്നിലധികം ഉപയോക്താക്കളെ ഞങ്ങൾ കണ്ടെത്തി.
അത് ഒരു സൂചനയായി എടുത്ത്, ഞങ്ങൾ ഗൂഗിളിൽ “child”, “crying”, “Sopore”, “attack” എന്നീ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു.
അപ്പോൾഅത് 2020 ജൂലൈ 1 ലെ ഇന്ത്യാ ടുഡേയുടെ ഒരു വീഡിയോ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. വൈറൽ ക്ലിപ്പിൽ കാണുന്നതുപോലെ സമാനമായ വസ്ത്രങ്ങളിൽ ഒരു കുട്ടിയുടെ ചിത്രങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിനുള്ളിൽ ഒരു കുട്ടി ആശ്വാസമില്ലാതെ കരയുന്നത് കാണിക്കുന്ന വൈറൽ ക്ലിപ്പിന്റെ വശങ്ങൾ തിരിച്ചിട്ട പതിപ്പ് 2020 ജൂലൈ 1 ന് വാർത്താ ഏജൻസിയായ ANI പങ്കിട്ടു. സോപോറിൽ നടന്ന ഭീകരാക്രമണത്തിനിടെ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ഇത് സ്ഥിരീകരിച്ചു.

20 ജൂലൈ 1 ന് സോപോറിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ദി ഹിന്ദുവിന്റെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “വടക്കൻ കശ്മീരിലെ സോപോറിലെ ഒരു പള്ളിയിൽ നിന്ന് തീവ്രവാദികൾ ആക്രമണം ആരംഭിച്ചപ്പോൾ ഒരു സിആർപിഎഫ് സൈനികനും ഒരു സാധാരണക്കാരനും കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു… പള്ളിയുടെ അറയിൽ ഒളിച്ചിരുന്ന തീവ്രവാദികൾ രാവിലെ 7.30 ഓടെ സിആർപിഎഫിന്റെ 179 ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സിആർപിഎഫ് വക്താവ് ദി ഹിന്ദുവിനോട് പറഞ്ഞു.”
ശ്രീനഗറിലെ എച്ച്എംടി മേഖലയിൽ നിന്നുള്ള ബഷീർ അഹമ്മദ് ഖാൻ എന്നൊരു സിവിലിയനെ സംഭവസ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഖാൻ തന്റെ മൂന്ന് വയസ്സുള്ള ചെറുമകനോടൊപ്പം ഒരു വാഹനത്തിലിരിക്കുമ്പോൾ വെടിയേറ്റുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഖാന്റെ മരണത്തിന് സുരക്ഷാ സേനയാണ് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചിരുന്നു. “എന്റെ പിതാവിനെ വാഹനത്തിൽ നിന്ന് താഴെയിറക്കി സുരക്ഷാ സേന വെടിവച്ചു കൊന്നു,” എന്ന് ഖാന്റെ മകൾ ആരോപിച്ചിരുന്നു.
എന്നാൽ അന്നത്തെ കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ ഈ ആരോപണങ്ങൾ നിഷേധിച്ചു, “ഇത് പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. മകനും മകളും തീവ്രവാദ ഭീഷണിയുടെ പേരിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ അവർ മുന്നോട്ട് വരട്ടെ.”
ഇതും ഇതും ഇതും പോലുള്ള നിരവധി മാധ്യമങ്ങൾ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
ഇവിടെ വായിക്കുക: വിജയ് തോളിൽ വെച്ച കൈ വിദ്യാർത്ഥിനി എടുത്തു മാറ്റിച്ചോ?
Conclusion
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ബന്ധുവിന്റെ മൃതദേഹത്തിന് മുകളിൽ ഒരു കുട്ടി ഇരിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് 2020ൽ സോപോറിൽ നിന്നുള്ള വ്യത്യസ്തമായ ഒരു സംഭവത്തിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
YouTube Video By India Today, Dated July 1, 2020
YouTube Video By ANI, Dated July 1, 2020
Report By The Hindu, Dated July 1, 2020പങ്കിട്ടുന്നത്