Monday, April 29, 2024
Monday, April 29, 2024

HomeFact CheckPoliticsFact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല

Fact Check: പ്രയാഗ്‌രാജ് പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതുകൊണ്ടല്ല

Authors

An Electronics & Communication engineer by training, Arjun switched to journalism to follow his passion. After completing a diploma in Broadcast Journalism at the India Today Media Institute, he has been debunking mis/disinformation for over three years. His areas of interest are politics and social media. Before joining Newschecker, he was working with the India Today Fact Check team.

Sabloo Thomas
Pankaj Menon

Claim
പ്രയാഗ്‌രാജിൽ പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു.
Fact
റോഡ് വികസനത്തിനാണ് പള്ളി പൊളിച്ചത്.

പ്രയാഗ്‌രാജിൽ പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചുവെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് പ്രചരണം 

“പ്രയാഗ്‌രാജ് , യൂപി യിൽ മോസ്ക്കിനു മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി. പതാക മാറ്റുന്നതിനു പകരം പള്ളി പൊളിച്ചു മാറ്റാൻ യോഗിജി ഉത്തരവ് നൽകി. ഇതായിരിക്കണം രാജ്യസ്നേഹവും ചങ്കുറപ്പുമുള്ള ഭരണാധികാരി,” എന്നവിവരണമാണ് ഷെയർ ചെയ്യപ്പെടുന്നത്.

ഈ പോസ്റ്റിന്റെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട്  ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904)  ഒരാൾ സന്ദേശം അയച്ചു.

Request we got in our tipline
Request we got in our tipline

ഇവിടെ വായിക്കുക: Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത്

Fact Check/Verification

“UP mosque razing Pakistani flag”, എന്ന കീവേർഡ് ഉപയോഗിച്ച്  സെർച്ച് ചെയ്തപ്പോൾ,2023 ജനുവരി 11 ലെ Dainik Bhaskar,ലെ ഒരു ഹിന്ദി വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി. റിപ്പോർട്ട് അനുസരിച്ച്, “സൈദാബാദ് മാർക്കറ്റിലെ ഷേർഷാ സൂരിയുടെ കാലത്താണ ഷാഹി മസ്ജിദ് നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പ് ജിടി റോഡിൽ വീതി കൂട്ടുന്നതിന്റെ ഭാഗമായി  അത് പൊളിച്ചു. കീഴ്‌ക്കോടതിയിൽ മസ്ജിദ് അധികാരികൾ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. എന്നിരുന്നാലും,  കോടതിയിൽ വാദം കേട്ടു കൊണ്ടിരുക്കുന്നതിനിടയിൽ ജനുവരി 9 ന്,മസ്ജിദ് തകർത്തു.”

Report appearing in Danik Bhaskar
Report appearing in Danik Bhaskar

റോഡ് വീതി കൂട്ടുന്ന ജോലിയുടെ പേരിലാണ് മസ്ജിദ് തകർത്തതെന്ന് വ്യക്തമാക്കി  Live Hindustan  ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പതാക ഉയർത്തിയതിന് മസ്ജിദ് പൊളിക്കുന്നതായി റിപ്പോർട്ടുകളിൽ ഒന്നും  പറഞ്ഞിട്ടില്ല. റോഡ് വീതി കൂട്ടാൻ ഉദ്ദേശിച്ച പാതയിലാണ് ഷാഹി മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നും അതിനാലാണ് പൊളിക്കുന്നതെന്നും പ്രയാഗ്‌രാജ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്ത പോലീസ് കുറിപ്പ് അനുസരിച്ച്, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും പള്ളി കമ്മിറ്റി അംഗങ്ങളും തമ്മിൽ സമവായത്തിലെത്തിയ ശേഷം ജനുവരി 9 ന് മസ്ജിദ് തകർത്തു.

Tweet by Prayag Raj Police
Tweet by Prayag Raj Police

റോഡ് വീതികൂട്ടാൻ വേണ്ടിയാണ് പള്ളി തകർത്തതെന്നും വൈറലായ അവകാശവാദം തെറ്റാണെന്നും പ്രദേശത്തെ പോലീസ് എസ്എച്ച്ഒ ധർമേന്ദ്ര ദുബെ ഞങ്ങളോട് സ്‌ഥീരീകരിച്ചു. പള്ളിയിൽ കാണുന്ന പതാക ഇസ്ലാമിക പതാകയാണെന്നും പാകിസ്ഥാൻ പതാകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് വീതി കൂട്ടുന്ന ജോലിയുമായി ബന്ധപ്പെട്ട് ചില പഴയ വാർത്തകളും ഞങ്ങൾ കണ്ടെത്തി. 

2022 ഡിസംബറിലെ ഒരു  Live Hindustan റിപ്പോർട്ടും  ചില പ്രാദേശിക പത്രപ്രവർത്തകരും  പറയുന്നത് അനുസരിച്ച്, സൈദാബാദിൽ നിരവധി കയ്യേറ്റ വീടുകളും കടകളും PWD വകുപ്പ് ഒപ്പം ഒഴിപ്പിച്ചിരുന്നു.

ഇവിടെ വായിക്കുക: Fact Check: 12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയിട്ടില്ലേ?

Conclusion

പ്രയാഗ്‌രാജിലെ മസ്ജിദ് തകർത്തത് പിഡബ്ല്യുഡിയുടെ റോഡ് വീതികൂട്ടൽ ജോലികൾ കാരണമാണെന്നും അതിൽ പാകിസ്ഥാൻ പതാക ഉയർത്തിയതിന് ശേഷമല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ  കണ്ടെത്തി.

Result: False


ഇവിടെ വായിക്കുക:Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ് 

Our Sources
News Report from Dainik Bhaskar on January 11,2023
 News Report from Hindustan on January 9,2023
Tweet by Prayagraj Police on January 15,2023

(ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമാണ് ഈ വസ്തുത പരിശോധന ആദ്യം നടത്തിയത്. അത് ഇവിടെ വായിക്കാം)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

An Electronics & Communication engineer by training, Arjun switched to journalism to follow his passion. After completing a diploma in Broadcast Journalism at the India Today Media Institute, he has been debunking mis/disinformation for over three years. His areas of interest are politics and social media. Before joining Newschecker, he was working with the India Today Fact Check team.

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular