Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മാവോയിസ്റ്റുകളുടെ കൊലപാതകത്തിനെതിരെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് റാലി,
സിപിഐ എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് മധുരയിൽ നടന്ന ഒരു വളണ്ടിയർ മാർച്ചിന്റെ വീഡിയോ
മാവോയിസ്റ്റുകളുടെ കൊലപാതകത്തിനെതിരെ കേരളത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് റാലി എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ്.
മാവോയിസ്റ്റ് നേതാക്കളായ ബസവരാജു, പപ്പു ലോഹ്റ എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് റാലിയുടെ വീഡിയോ എന്ന പേരിൽഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“മുതലാളിത്തം വേണ്ട, ഹിന്ദി അടിച്ചേൽപ്പിക്കൽ വേണ്ട” എന്ന മുദ്രാവാക്യങ്ങൾ റാലിയിൽ മുഴക്കി എന്നും പോസ്റ്റുകൾ അവകാശപ്പെടുന്നു.

2025 മെയ് 21ന് ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷനിൽ നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി നമ്പാല കേശവ് റാവു എന്ന ബസവരാജു ഉൾപ്പെടെ ഇരുപത്തിയേഴ് മാവോയിസ്റ്റുകൾ വെടിയേറ്റ് കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചു. സിപിഐഎമ്മും സിപിഐയും കൊലപാതകങ്ങളെ അപലപിക്കുകയും ചർച്ചയ്ക്ക് ശ്രമിക്കുന്നതിനുപകരം സർക്കാർ “ഉന്മൂലന നയം” പിന്തുടരുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
പക്ഷേ, മാവോയിസ്റ്റ് നേതാക്കളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) അല്ലെങ്കിൽ സിപിഐ കേരളത്തിൽ ഒരു റാലി സംഘടിപ്പിച്ചതായി ഒരു പത്ര റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഈ അവകാശവാദം പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ വായിക്കുക:ഇന്ത്യൻ സൈന്യം പുറത്തുവിട്ട സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ അല്ലിത്
ഇംഗ്ലീഷിലുള്ള മുദ്രാവാക്യങ്ങൾക്ക് പുറമേ, റാലിയിൽ പങ്കെടുത്തവർ തമിഴിലും മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാമായിരുന്നുവെന്ന് ന്യൂസ് ചെക്കർ കണ്ടെത്തി.
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സേർസിജെ നടത്തി. ഇത് 2025 ഏപ്രിൽ 9 ന് സമാനമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന CPIM തമിഴ്നാട്ടിന്റെ ഒരു YouTube പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. തമിഴിലുള്ള വീഡിയോയുടെ വിവരണം, “ചുവന്ന ബ്രിഗേഡിന്റെ പരേഡിന്റെ പൂർണ്ണ ദൈർഘ്യ ദൃശ്യങ്ങൾ” എന്നാണ്, കൂടാതെ #CPIM24thPartyCongress, #CPIM24thCongressMarxist എന്നീ ഹാഷ്ടാഗുകളും വിഡിയോയിൽ ഉണ്ടായിരുന്നു.
വളണ്ടിയർ മാർച്ചിന്റെ വീഡിയോയാണ് വീഡിയോയിലുള്ളത്

വൈറൽ വീഡിയോയെ യൂട്യൂബ് വീഡിയോയുമായി താരതമ്യം ചെയ്തപ്പോൾ, നിരവധി സമാനതകൾ ഞങ്ങൾ കണ്ടെത്തി.

മധുരയെ പ്രതിനിധീകരിക്കുന്ന സിപിഐ(എം) എംപിയായ സു വെങ്കിടേശനും 2025 ഏപ്രിൽ 7-ന് തന്റെ എക്സ് പേജിൽ സമാനമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോയുടെ വിവരണം തമിഴിൽ ഇങ്ങനെയായിരുന്നു: “അഞ്ച് ലക്ഷം പേർ മധുരയെ നടുക്കി! ഇത് വെറുമൊരു മാർക്സിസ്റ്റ് സമ്മേളനം മാത്രമല്ല; ഫാസിസ്റ്റുകൾക്കെതിരായ ഒരു യുദ്ധകാഹളമാണിത്.”

കൂടുതൽ അന്വേഷണത്തിൽ 2025 ഏപ്രിൽ 6-ന് ദി ഹിന്ദുവിൽ വന്ന ഒരു റിപ്പോർട്ട് കണ്ടെത്തി. അതിൽ ഇങ്ങനെ പറയുന്നു: “ഏപ്രിൽ 2-ന് ആരംഭിച്ച സിപിഐ (എം) 24-ാമത് പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസമായ ഞായറാഴ്ച, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) റെഡ് വളണ്ടിയേഴ്സ് മധുരയിൽ പാണ്ടി കോവിലിനടുത്തുള്ള എൽകോട്ടിൽ നിന്ന് പാർട്ടിയുടെ പൊതുയോഗത്തിന്റെ വേദിയായ മസ്താൻപട്ടിയിലേക്ക് മാർച്ച് നടത്തി.”

ഇവിടെ വായിക്കുക: പിണറായിക്ക് ജന്മദിനാശംസ നേരുന്ന മുഹമ്മദ് റിയാസിന്റെ പോസ്റ്റ് എഡിറ്റഡാണ്
ഗൂഗിൾ മാപ്പിൽ റാലി നടന്ന റോഡിനെ എയർപോർട്ട്-മാട്ടുതവാണി റിംഗ് റോഡ് ആയി ജിയോലൊക്കേറ്റ് ചെയ്തു.


മാവോയിസ്റ്റ് നേതാക്കളായ ബസവരാജു, പപ്പു ലോഹ്റ എന്നിവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് റാലിയുടെതെ എന്ന അവകാശപ്പെടുന്ന വൈറൽ വീഡിയോയിലെ വിവരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണം സ്ഥിരീകരിക്കുന്നു. സിപിഐ എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് 2025 ഏപ്രിൽ 6 ന് മധുരയിൽ നടന്ന ഒരു വളണ്ടിയർ മാർച്ചിന്റെ വീഡിയോയാണ് പോസ്റ്റിലുള്ളത്.
Sources
YouTube Video by CPIM Tamilnadu on April 9, 2025
X Post by Su Venkatesan on April 7,2025
News report by The Hindu dated April 6,2025
Google Maps
Sabloo Thomas
November 8, 2025
Sabloo Thomas
September 18, 2025
Sabloo Thomas
July 7, 2025