Monday, June 17, 2024
Monday, June 17, 2024

HomeFact CheckReligionFact Check: സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം  പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല 

Fact Check: സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം  പിടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നല്ല 

Authors

A post-graduate in Mass Communication, Ram has an experience of 8 years in the field of Media. He has worked for radio, television, e-commerce. Appalled by the spread of fake news and disinformation, he found it both challenging and satisfying to bring out the truth and nullify the effects of fake news in society.

Sabloo Thomas

Claim
 ഹിന്ദു സന്ന്യാസിയെ സ്ത്രീകൾക്കൊപ്പം പിടിക്കുന്ന വീഡിയോ.
Fact
വീഡിയോയിലെ ആൾ ഒരു ശ്രീലങ്കൻ ബുദ്ധ സന്യാസിയാണ്.

ഹിന്ദു സന്ന്യാസിയെ രണ്ടു സ്ത്രീകൾക്കൊപ്പം പിടിച്ചുവെന്ന് ആരോപിക്കുന്ന ഒരു വിഡിയോ വൈറലാവുന്നുണ്ട്. 

ഈ വീഡിയോയിൽ രണ്ട് രംഗങ്ങളുണ്ട്. ആദ്യ രംഗത്തിൽ രണ്ട് സ്ത്രീകളുമായി ഒരു മുറിയിൽ കാണപ്പെട്ട മനുഷ്യനെ  ആളുകൾ  ആക്രമിക്കുന്നു. മറ്റൊരു രംഗത്തിൽ, കാവി വസ്ത്രധാരിയായ ഒരു പ്രസംഗകൻ ഉത്തരാഖണ്ഡ് ഹിന്ദുക്കളുടേതാണെന്ന് മതപ്രഭാഷണം നടത്തുന്നു. ഈ രണ്ട് സീനുകളിലും കാണുന്നവർ രണ്ടു പേരും ഒന്നാണെന്ന് കരുത്തും.

“RSS ചെറ്റ സ്വാമിയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു വ്യഭിചാരവും,”എന്നാണ് വിഡോയ്‌ക്കൊപ്പം ചേർത്തിട്ടുള്ള കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

Rasheed Chemban എന്ന ഐഡിയിൽ നിന്നുള്ള റീൽസിന് ഞങ്ങൾ കാണുമ്പോൾ 186 ഷെയറുകൾ ഉണ്ടായിരുന്നു.

Rasheed Chemban's Post
Rasheed Chemban’s Post

Shahul Hameed എന്ന ഐഡിയിൽ നിന്നും 20 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

Shahul Hameed
Shahul Hameed’s Post

ഇവിടെ വായിക്കുക:Fact Check:മണിപ്പൂരിൽ പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ അല്ലിത്

Fact Check/Verification

ഉത്തരാഖണ്ഡിൽ മതപരമായി സംസാരിക്കുന്ന കാവി വസ്ത്രം ധരിച്ച പ്രസംഗകനെ തിറിച്ചറിയാനായി ഞങ്ങൾ ആദ്യം ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ.  പ്രസംഗകന്റെ പേര് സ്വാമി ആനന്ദ് സ്വരൂപാണെന്നും അദ്ദേഹം ശങ്കരാചാര്യ പരിഷത്തിന്റെ തലവനാണെന്നും മനസ്സിലായി. Sanatan Prabhat എന്ന പ്രസിദ്ധീകരണം 2021 ഏപ്രിൽ 25 ന് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകും  എന്ന പേരിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തെ കുറിച്ച് കൊടുത്ത റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.

Screengrab from Sanatan Prabhat

വീഡിയോയിലെ വ്യക്തി മതപരമായ ആശയങ്ങൾ പരസ്യമായി സംസാരിക്കുന്ന  ഒരു വീഡിയോ ജനുവരി 11,2021 ന് News 18 Urduയിൽ കണ്ടെത്തി.

Courtesy:News 18 Urdu

ഇതിനുശേഷം, സന്ന്യാസിയ്ക്ക് നേരെ നടന്ന സദാചാര അക്രമത്തെ കുറിച്ചുള്ള വാർത്ത ഞങ്ങൾ അന്വേഷിച്ചു. കീ വേർഡ് സെർച്ചിൽ  വൈറൽ വീഡിയോയിൽ കാണുന്ന സംഭവം ശ്രീലങ്കയിൽ നടന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് തമിഴ് പതിപ്പ്  ജൂലൈ 9,2023 ൽ കൊടുത്ത വാർത്തയിൽ നിന്നും മനസ്സിലായി.

മർദ്ദനമേറ്റ ആൾ ശ്രീലങ്കൻ ബുദ്ധ ഭിക്ഷുവാണെന്നും അദ്ദേഹത്തിന്റെ പേര് ബല്ലേകമ സുമന തേറയാണെന്നും ഈ വാർത്തയിൽ നിന്നും ബോധ്യമായി.

Screengrab from Hindustan Times Tamil
Screengrab from Hindustan Times Tamil

ഇതുകൂടാതെ ETV Bharat, IBC Tamil ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കണ്ടു. ബല്ലേകാമ സുമന തേറയാണ് പൊതുജനങ്ങളാൽ ആക്രമിക്കപ്പെടുന്നതെന്ന് ഇവരുടെ  വാർത്തയിലും  പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ  വൈറലായ വീഡിയോയിൽ  കാണുന്ന രണ്ട് ദൃശ്യങ്ങളിലെ  വ്യക്തികൾ ഒന്നല്ല, അവർ രണ്ട് വ്യത്യസ്ത ആളുകളാണെന്ന് വ്യക്തമായി.

ഉത്തരാഖണ്ഡിനെക്കുറിച്ച് മതപ്രചാരണം നടത്തിയ ഹിന്ദു മതപ്രഭാഷകനെ സ്ത്രീകൾക്കൊപ്പം പിടികൂടി എന്ന വിവരം തെറ്റാണെന്ന് ഇതിലൂടെ മനസ്സിലായി.

ഇവിടെ വായിക്കുക:Fact Check:നഗ്നത പ്രദർശിപ്പിച്ച് പ്രതിഷേധിക്കുന്ന  പുരുഷന്മാർ മണിപ്പൂരിൽ നിന്നുള്ളവരല്ല

Conclusion


ഉത്തരാഖണ്ഡിൽ  മതപ്രചാരണം നടത്തിയ ഹിന്ദു മതപ്രഭാഷകൻ സ്ത്രീകൾക്കൊപ്പം പിടിയിലായി എന്ന അവകാശവാദത്തോടെ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വിവരങ്ങൾ തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Result: False


ഇവിടെ വായിക്കുക:
 Fact Check: പെൺകുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ മണിപ്പൂരിൽ നിന്നോ ഗുജറാത്തിൽ നിന്നോ അല്ല

Sources
Report from Sanatan Prabhat On April 25, 2021
Report from News 18 Urdu on January 11, 2021
Report from Hindustan Times Tamilon July 9, 2023
Report from ETV Bharat on July 9, 2023
Report from IBC Tamil


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

A post-graduate in Mass Communication, Ram has an experience of 8 years in the field of Media. He has worked for radio, television, e-commerce. Appalled by the spread of fake news and disinformation, he found it both challenging and satisfying to bring out the truth and nullify the effects of fake news in society.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular