Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
യുവ നേതാവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ റിനി ആന്‍ ജോര്‍ജ് പി സരിനൊപ്പം നില്ക്കുന്ന ചിത്രം.
മന്ത്രി എംബി രാജേഷിനൊപ്പം റിനി ആന്‍ ജോര്‍ജ് പകര്‍ത്തിയ ചിത്രം.ചിത്രം എഡിറ്റഡാണ്.
നടിയും അവതാരകയുമായ റിനി ആന്‍ ജോര്‍ജ്, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട പി സരിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
നേതാവിന്റെ പേരുപറയാതെ ‘അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട യുവ’ എംഎൽഎയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയാണ് റിനി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിച്ച് തോറ്റതിലുള്ള പ്രതികാരമാണ് ഈ ആരോപണം എന്ന സൂചനയോടെയാണ് പോസ്റ്റ്.

“‘ഉൽഭവസ്ഥാനം മനസ്സിലായില്ലേ, എട്ടു നിലയിൽ തോറ്റതോടെ മനസ്സ് കത്തി നിൽക്കുന്ന മനുഷരുടെ പ്രതികാരം കാണാതെ പോകരുത്. അപ്പുറത്ത് ഉയർന്നു വരുന്ന കുറച്ചു നല്ല ചെറുപ്പക്കാരുണ്ട്… അവർക്ക് ജനങ്ങൾക്കിടയിൽ നല്ല മതിപ്പാണ്. അവരെ വല്ല ഗർഭ കേസിലും പെടുത്തി നാറ്റിക്കണം…’ താത്വികാചാര്യൻ സഖാവ് കുമാരപിള്ള സർ (ശങ്കരാടി) സന്ദേശം സിനിമ..(1991),” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
റിനി ആന്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഹണി ഭാസ്കരനും രംഗത്തെത്തിയിരുന്നു. മാത്രവുമല്ല, മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണമുള്ള ശബ്ദ സംഭാഷണവും പുറത്ത് വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമായിരുന്നു പുറത്ത് വന്നത്.
കെപിസിസിയുടെ ഡിജിറ്റൽ മീഡിയ ചുമതയുണ്ടായിരുന്ന സരിൻ പാലക്കാട് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മത്സരിക്കുകയും ചെയ്തിരുന്നു.
ഇവിടെ വായിക്കുക:ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിലെ ആൾകൂട്ടമല്ലിത്
ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, നടി റിനി ആന്‍ ജോര്‍ജിനൊപ്പം നില്ക്കുന്ന പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെ പരിഹസിച്ച് ഭാര്യ ഡോ. സൗമ്യ സരിന്, ഫെയ്സ്ബുക്കിലിട്ട ഓഗസ്റ്റ് 23, 2025ലെ പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.
“ഈ ഫോട്ടോ എന്റെ പോസ്റ്റുകള്‍ക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ… അയ്യേ… അയ്യയ്യേ… എന്താടെ? എന്ത് പണിയാണ് വെച്ചിരിക്കുന്നത്???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കല്‍ പിക് ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല… ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാന്‍ കഴിവുള്ള ആരും അവിടെ ഇല്ലേ? 1996 ഇല് ഞാന്‍ കണ്ട ഇന്ദ്രപ്രസ്തം സിനിമയില്‍ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്… അത്യാവശ്യമായി ടീമിലേക്ക് പണിയറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം… പെട്ടെന്ന് തന്നെ… പണി കൂടാന്‍ പോകുകയല്ലേ… അപ്പോ പ്രൊഫഷെനല്‍ ക്വാളിറ്റി കളയാതെ നോക്കണം… എന്ന് ഒരു അഭ്യൂദയകാംക്ഷി,” എന്നാണ് പോസ്റ്റ്.

ഡോ. സൗമ്യ സരിന്റെ പോസ്റ്റ് ഒരു സൂചനയായി എടുത്ത് ഞങ്ങൾ പരിശോധന ആരംഭിച്ചു. വൈറല്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ റിനി ആന്‍ ജോര്‍ജിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ 2023 മെയ് മൂന്നിന് പങ്കുവച്ച പങ്കു വെച്ച മറ്റൊരു ചിത്രവുമായി ഇതിന് സാമ്യമുള്ളതായി കണ്ടെത്തി. ആ ചിത്രത്തിലുള്ളത് എക്സ്സൈസ് മന്ത്രി എം ബി രാജേഷാണ്.
ഫോട്ടോയിലുള്ള അതെ പോസിലാണ് റിനിയും രാജേഷും ചിത്രത്തിൽ. പോരെങ്കിൽ ചിത്രത്തിലേത് പോലെ ബ്ലാക്ക് വരയുള്ള ചെക്ക് ഷർട്ടാണ് രാജേഷ് ഇട്ടിരിക്കുന്നത്. കറുപ്പും വെള്ളിയും പാറ്റേണുകളുള്ള വെളുത്ത സാരി ധരിച്ചാണ് റിനി ആന്‍ ജോര്‍ജ് രണ്ടു ചിത്രത്തിലും. ഡീപ് മെറൂൺ നിറത്തിൽ വെള്ള വരകളുള്ള ഷർട്ട് ആണ് രാജേഷ് ധരിച്ചിരിക്കുന്നത്. രാജേഷിന്റെ തലമാറ്റി വൈറൽ ചിത്രത്തിൽ സരിനെ വെച്ചപ്പോൾ, ഡീപ് മെറൂൺ നിറം മാറ്റി നീലയാക്കുകയും ചെയ്തു.

തുടർന്ന് ഞങ്ങൾ പി സരിനുമായി സംസാരിച്ചു. റിനിയ്ക്കൊപ്പം ഫോട്ടോയിൽ ഉള്ളത് താൻ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ഞങ്ങൾ റിനിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കൊപ്പമുള്ള ചിത്രം റിനി ആന്‍ ജോര്‍ജ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
മന്ത്രി പി രാജീവിനൊപ്പം നിൽക്കുന്നതും പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്നതും, രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതുമായ ചിത്രങ്ങളും അതിൽ ഉൾപ്പെടുന്നു.



ഇവിടെ വായിക്കുക:ബിജെപിക്കാർക്ക് മർദ്ദനം ഏൽക്കുന്ന വീഡിയോ ബിഹാറിൽ നിന്നല്ല
മന്ത്രി എംബി രാജേഷിനൊപ്പം റിനി ആന്‍ ജോര്‍ജ് പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്താണ് പി സരിനുമായുള്ള വൈറല്‍ ഫോട്ടോ നിർമ്മിച്ചത് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
Sources
Facebook Post by Dr Soumya Sarin on August 23,2025
Instagram Post by rinianngeorge on May 5,2023
Instagram Post by rinianngeorge on January 23,2023
Instagram Post by rinianngeorge on July 20,2021
Instagram Post by rinianngeorge on September 21,2022
Telephone conversation with P Sarin
Sabloo Thomas
November 22, 2025
Sabloo Thomas
September 19, 2025
Sabloo Thomas
September 13, 2025