Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മീഡിയവൺ ചാനൽ പത്താം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ കാർഡ് എഡിറ്റ് ചെയ്തു നടത്തുന്ന പ്രചരണം യോഗി ആദിത്യനാഥ് ടിവിയിൽപത്താൻ സിനിമ കാണുന്ന ഒരു വീഡിയോ. സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണുവെന്ന് മാധ്യമറിപ്പോർട്ടുകൾ. മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കാൻ മന്ത്രിമാരുടെ സംഘം വിദേശത്തേയ്ക്ക്’ എന്ന മനോരമ ഓൺലൈൻ ന്യൂസ് കാർഡ്. മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞുവെന്ന പ്രചരണം. കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ഇവയായിരുന്നു.
‘നേര് പറഞ്ഞിട്ട് പത്ത് വർഷം.’ എന്ന മീഡിയവൺ ചാനൽ ന്യൂസ്‌കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ‘നേര് പറഞ്ഞ് പത്താണ്ട് എന്നാണ് ശരിയായ മീഡിയവൺ ന്യൂസ്‌കാർഡ് പറയുന്നത്.
യോഗി ആദിത്യനാഥ് ഫിഫ ഫൈനൽ മത്സരം കണ്ണ് വീഡിയോ എഡിറ്റ് ചെയ്ത് പത്താൻ സിനിമയിലെ രംഗങ്ങൾ ഓടിച്ചു വെച്ചാണ് വൈറൽ വീഡിയോ ഉണ്ടാക്കിയത് എന്ന് ഞങ്ങളുടെ അന്വേഷണം വ്യതമാക്കുന്നു. അതിൽ നിന്നും യോഗി ആദിത്യനാഥ് ടിവിയിൽ കാണുന്നത് പത്താൻ സിനിമയല്ലെന്ന് വ്യക്തം.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ സൂര്യന്റെ ഒരു ഭാഗം തകർന്നിട്ടില്ല. സമീപകാലത്ത് നടന്ന പ്രതിഭാസം അപൂർവവും എന്നാൽ കാലികവുമായ ഒരു സൗരപ്രവർത്തനമായിരുന്നു.
സിപിഐ അംഗം മുഹമ്മദ് മുഹ്‌സിന്റെ ചോദ്യത്തിന് മറുപടി നല്‍കുകായിരുന്നു മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: “വിദേശത്തേയ്ക്ക് വിദ്യാര്‍ഥികള്‍ പോകുന്ന ആ പ്രവണതയെ സംബന്ധിച്ച് പഠനം നടത്താന്‍ ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാട്ടി എന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യത്തിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 31, 2025
Sabloo Thomas
January 18, 2025
Sabloo Thomas
January 11, 2025