Saturday, December 10, 2022
Saturday, December 10, 2022

HomeFact CheckViralWeekly Wrap:കോടിയേരിയുടെ മരണം,രാഹുലിന്റെ യാത്ര, ആർഎസ്എസിന്റെ റൂട്ട് മാർച്ച്: ഈ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ...

Weekly Wrap:കോടിയേരിയുടെ മരണം,രാഹുലിന്റെ യാത്ര, ആർഎസ്എസിന്റെ റൂട്ട് മാർച്ച്: ഈ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ പ്രചരണങ്ങൾ 

ആർഎസ്എസിന്റെ റൂട്ട് മാർച്ച് സ്റ്റാലിൻ തടഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട ഒരു  പ്രധാനപ്പെട്ട  വിഷയം.ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്മാട്ടിൽ നടത്താനിരുന്ന മാർച്ചാണ് ക്രമ സമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സ്റ്റാലിൻ സർക്കാർ തടഞ്ഞത്. തമിഴ്‌നാട്ടിൽ റൂട്ട് മാർച്ച് നടന്നില്ലെങ്കിലും അടുത്തുള്ള പുതുച്ചേരിയിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ച് നടന്നു.

സിപിഎം  മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണം ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ ധാരാളം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളം വിട്ടു കർണാടകയിൽ പ്രവേശിച്ചു. എന്നാലും യാത്ര മലയാളം സമൂഹ മാധ്യമ ചർച്ചകളിൽ ഒരു പ്രധാന വിഷയമായി തുടർന്നു.  

ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധി വേഷത്തിൽ മാറ്റം വരുത്തിയോ? ഒരു അന്വേഷണം

ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധി വേഷത്തിൽ മാറ്റം വരുത്തി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2022 മാർച്ചിൽ വാരണാസിയിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

‘ഈ പുഴു കടിച്ചാൽ മരണം ഉറപ്പ്’ എന്ന പ്രചാരണത്തിന്റെ വാസ്തവം അറിയൂ


 രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളിൽ, ഈ പുഴു കടിച്ചാൽ മരണം ഉറപ്പ് എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണം നടക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ നടന്ന  ആർഎസ്എസ്  റൂട്ട് മാർച്ചിന്റെ വീഡിയോ: വസ്തുത എന്ത്?

ഒക്ടോബർ 2 ന് തമിഴ്നാട്ടിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ച് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പുതുച്ചേരിയിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടി ജനസാഗരം എന്ന  പേരിൽ പ്രചരിക്കുന്നത് 2017 ലെ ചിത്രം

ഈ ചിത്രം 2017 ൽ സണ്ണി ലിയോൺ കൊച്ചി സന്ദർശിച്ച സമയത്തേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടിയവരുമായി ചിത്രത്തിന് ബന്ധമില്ല.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular