കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റിലെ വിഷയങ്ങൾ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ,ഉജ്ജയിനിയിലെ വർഗീയ സംഘർഷം,കർഷക സമരം, കശ്മീരിലെ ജന്മാഷ്ടമി എന്നിവയൊക്കയിരുന്നു.

ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണവുമായി സംഭവത്തിനു ബന്ധമില്ല. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കെട്ടിടങ്ങൾ പൊളിച്ചത്. രണ്ടു സംഭവങ്ങളും രണ്ടു സ്ഥലങ്ങളിലാണ് നടന്നത്. അവ തമ്മിൽ നാലു കിലോമീറ്റർ ദൂരമുണ്ട്.

Talibanന്റെ പേരിൽ പ്രചരിക്കുന്ന ഈ പടം പഴയതാണ്
ഈ ഫോട്ടോ താലിബാൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. ഈ ഫോട്ടോ ഇന്ത്യ വിരുദ്ധ പരാമർശങ്ങളോടെ 2019 മുതൽ പാകിസ്ഥാനിൽ നിന്നുള്ള വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളും ട്വീറ്റർ ഹാൻഡിലുകളും ഷെയർ ചെയ്തിട്ടുണ്ട്.

Kashmirലെ 90കൾക്ക് ശേഷമുള്ള ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്
മോദി ഭരണകാലത്ത് 90കൾക്ക് ശേഷം ആദ്യമായി കാശ്മീരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സാധ്യമായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഞങ്ങൾ കൃത്യമായ തെളിവുകളോടെ കണ്ടെത്തി. 2018 വരെ ജന്മാഷ്ടമി ആഘോഷം കാശ്മീരിൽ സംഘടിപ്പിച്ചിരുന്നു.

America ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനികളുടെ വീഡിയോ അല്ലിത്
ഈ ഫോട്ടോ താലിബാൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. 2020 മുതൽ ഇൻറർനെറ്റിൽ ഈ വീഡിയോ ലഭ്യമാണ്.

Karnalൽ മരിച്ച സുശീൽ കാജളിന്റെ ഫോട്ടോയല്ലിത്
ഈ ഫോട്ടോ സുശീൽ കാജളിന്റേതല്ല. മഹീന്ദ സിങ് പുനിയാ എന്ന ആളുടേതാണ്. ലാത്തി ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മരിച്ചത് സുശീൽ കാജൾ ആണ്. മഹീന്ദ സിങ് പുനിയയ്ക്ക് ലാത്തി ചാർജിൽ പരിക്കേറ്റിരുന്നു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.