കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളുടെ വിഷയങ്ങളിൽ അഫ്ഘാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു പ്രധാന വിഷയമാണ്. കോവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ,വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ 1922ൽ അറസ്റ്റ് ചെയ്ത വാർത്ത,മഹാരാഷ്ട്രയിലെ ബാങ്ക് കൊള്ള എന്നിവയും വൈറലായ പോസ്റ്റുകൾ വിഷയമാക്കിയിട്ടുണ്ട്.

American സൈന്യം പോയ ഉടനെ, പാക്കിസ്ഥാനിലേക്ക് ഓടികയറുന്ന അഫ്ഗാനികൾ അല്ല ഇത്
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, വൈറൽ വീഡിയോയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണ്. വീഡിയോ അടുത്തിടെയുള്ളതല്ല. ഒരു വർഷം പഴക്കമുള്ളതാണ്. 2020 ൽ, കൊറോണ കാരണം, അഫ്ഗാൻ പൗരന്മാർ പാകിസ്ഥാനിൽ കുടുങ്ങി. അക്കാലത്ത് അഫ്ഗാൻ പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങാൻ പാകിസ്ഥാൻ സർക്കാർ അതിർത്തി തുറന്നു കൊടുത്തു.

ഈ പോസ്റ്റ് Dr വേണുഗോപാൽ എഴുതിയതല്ല
ഡോക്ടറുടെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യജമാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്.

ഇത് Bank കൊള്ളക്കാരെ പിടിക്കുന്ന വീഡിയോ അല്ല
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ യഥാർത്ഥത്തിൽ ഒരു മോക്ക് ഡ്രിലിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസിലായി.
ബാങ്ക് കവർച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് എന്ന അവകാശവാദവുമായാണ് മോക്ക് ഡ്രില്ലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത്.

1922 ലെ വാർത്ത ഏത് പത്രത്തിന്റേത്?
ഞങ്ങളുടെ അന്വേഷണത്തിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇത് എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് മനസിലായി.മലയാള മനോരമയ്ക്ക് അന്ന് കോഴിക്കോട് നിന്നും എഡിഷൻ ഉണ്ടായിരുന്നില്ല.

ഇത് അഫ്ഗാനിസ്ഥാനിൽ ഹെലികോപ്റ്ററിൽ താലിബാൻ ഒരു മനുഷ്യനെ തൂക്കി കൊല്ലുന്ന ദൃശ്യമല്ല
ഹെലികോപ്റ്ററിൽ ഒരാളെ തൂക്കി കൊന്നു താലിബാൻ പരേഡ് നടത്തിയെന്ന അവകാശവാദം തെറ്റാണ്. ഈ സംഭവത്തിന്റെ സ്ഥലമോ തൂങ്ങിക്കിടക്കുന്ന മനുഷ്യന്റെയോ പൈലറ്റിന്റെയോ ഐഡന്ററ്റി സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ന്യൂസ് ചെക്കറിന് സാധിച്ചിട്ടില്ല. എന്നാൽ വീഡിയോയിലെ മനുഷ്യൻ ജീവിച്ചിരിപ്പുണ്ടെന്നും കൈകൾ ചലിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.