ഈ ആഴ്ചയിൽ വൈറലായ പോസ്റ്റുകളിൽ കൂടുതൽ ഒളിംപിക്സിനെയും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുള്ളതും ആയിരുന്നു.
യുഎൻ രക്ഷാസമിതി ആദ്യമായി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മോദി.192 അംഗങ്ങളിൽ 184 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഎൻ രക്ഷാസമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് തുടങ്ങിയ അതിൽ പ്രചാരണങ്ങൾ ഉൾപ്പെടുന്നു.
ഒളിംപിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ചുള്ള പാകിസ്ഥാൻ താരത്തിന്റെ ട്വീറ്റ്, നീരജ് ചോപ്ര കർഷക സമരത്തെ അനുകൂലിച്ചുവെന്ന പോസ്റ്റ് എന്നിവയും കഴിഞ്ഞ ആഴ്ച വൈറലായി.
സുരേഷ് ഗോപി ജോലിയിൽ നിന്നും പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ പിന്തുണച്ചുവെന്ന വാർത്തയും വൈറലായിരുന്നു.

നീരജ് ചോപ്രയെ അഭിനന്ദിച്ച പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ഫേക്ക് ആണ്
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ അത്‌ലറ്റ് നീരജ് ചോപ്രയെ പാക് അത്‌ലറ്റ് അർഷദ് നദീം, അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ അഭിനന്ദിച്ചുവെന്ന വാർത്ത തെറ്റാണ്.

MVD പിരിച്ചുവിട്ട വിസ്മയയുടെ ഭർത്താവിനെ സുരേഷ് ഗോപി പിന്തുണച്ചിട്ടില്ല
വിസ്മയയുടെ ഭർത്താവിനെ പിരിച്ചു വിട്ട നടപടിയിൽ മോട്ടോർ വാഹന വകുപ്പിനെയും മന്ത്രിയെയും സുരേഷ് ഗോപി അഭിനന്ദിക്കുകയാണ് ചെയ്തത്. അത് കൊണ്ട് കിരൺ കുമാറിനെ അദ്ദേഹം പിന്തുണച്ചുവെന്ന വാർത്ത ശരിയല്ല.

മോദി UN രക്ഷാ സമിതി അധ്യക്ഷനായ ആദ്യ ഇന്ത്യൻ നേതാവല്ല
UN സുരക്ഷാസമിതി അധ്യക്ഷ പദവി രാജ്യങ്ങൾക്കാണ് കൊടുക്കുന്നത്. വ്യക്തികൾക്കല്ല.ആദ്യമായല്ല അധ്യക്ഷ പദവി ഇന്ത്യ വഹിക്കുന്നത്.

നീരജ് ചോപ്ര കർഷക സമരത്തെ പിന്തുണച്ചോ?
ഒളിംപിക്സ് മെഡൽ ജേതാവ് കർഷക സമരത്തെ അനുകൂലിച്ചതായി വരുന്ന ട്വീറ്റ് വ്യാജ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ്. മറ്റ് എവിടെയെങ്കിലും അദ്ദേഹം കർഷക സമരത്തെ അനുകൂലിച്ചതായി ഇന്റർനെറ്റിലെ തിരച്ചിലിൽ നിന്നും കണ്ടെത്താനായിട്ടില്ല.

UNSC അധ്യക്ഷനാവുന്നത് വോട്ടെടുപ്പിലൂടെ അല്ല
അംഗരാജ്യങ്ങളുടെ പേരുകളുടെ ഇംഗ്ലീഷ് അക്ഷരമാല ക്രമം അനുസരിച്ച് ഓരോ അംഗങ്ങളും ഓരോ മാസവും കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നു. അല്ലാതെ തിരഞ്ഞെടുപ്പിലൂടെയല്ല, അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.