Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കൊടകര കുഴൽ പണ കേസിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനും നരേന്ദ്ര മോദിയും സൗഹൃദ സംഭാഷണം നടത്തുന്ന ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സംസ്ഥനത്ത് രണ്ടിടത്ത് പക്ഷി പനി സ്ഥിരീകരിച്ചുവെന്നു അവകാശപ്പെടുന്ന പോസ്റ്റ്.‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നുവന്നു പ്രചരിപ്പിക്കുന്ന പോസ്റ്റ്,കേരളത്തിലേത് എന്ന് പറഞ്ഞു ഷെയർ ചെയ്യപ്പെടുന്ന ഒരു വളഞ്ഞ വരയുള്ള റോഡിന്റെ ചിത്രം,,ഇടുക്കിയിലെ ഒരു പുരോഹിതൻ സൗജന്യമായി Cabin Houseകൾ നിർമിച്ചു നൽകുന്നുവെന്ന പോസ്റ്റ് തുടങ്ങിയവയും വൈറലായിരുന്നു.
ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരിടത്തും പക്ഷി പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊടകര കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപാണ് ഈ പടം എടുത്തിരിക്കുന്നത്.നാല് കേന്ദ്രാവിഷ്കൃത പദ്ധതി കൾ അമ്പലമുകളിലെ ബി.പി.സി.എല്ലിൽ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവയ്ക്കുന്നതാണ് പടം.
ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 5% ജിഎസ്ടി ഈടാക്കുന്നുണ്ടെന്നും ഒരു സംസ്ഥാനവും ഇതിന് പുറമേ 55% നികുതി ചുമത്തുന്നില്ലെന്നും ഞങ്ങളുടെ അന്വേഷണങ്ങളിൽ നിന്നും മനസ്സിലാവുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എൽപിജി സിലിണ്ടറുകൾക്ക് ജി എസ്ടിയ്ക്ക് പുറമേ പ്രത്യേകമായി മറ്റ് നികുതികൾ ചുമത്തുന്നില്ല.
ഈ റോഡ് കേരളത്തില്ലല്ല.തമിഴ്‌നാട്ടിലെ ഡിണ്ടിഗള്‍ ജില്ലയിലെ മണിയക്കരൺപട്ടിയിൽ സ്ഥിതിചെയ്യുന്ന റോഡാണ് അത്.
ഓൺലൈൻ മാധ്യമത്തിലും അതിന്റെ ഫേസ്ബുക്ക് പേജിലും പറയുന്നത് പോലെ അപേക്ഷിക്കുന്ന എല്ലാവർക്കും സൗജന്യമായി Cabin House നിർമിച്ചു നല്കുന്ന പദ്ധതിയല്ല,ഫാദർ ജിജോ കുര്യന്റേത്. മാക്സിമം മാസത്തിൽ ഏഴ് വീടുകൾ മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ,എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.