Fact Check
Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ
കഴിഞ്ഞ ആഴ്ച പോസ്റ്റുകളിൽ നിറഞ്ഞു നിന്നത് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷമുള്ള സംഭവ വികാസങ്ങളാണ്. വളരെ അധികം പോസ്റ്റുകൾ ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച കണ്ടെത്താനായി.

അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമാണോ ഇത്?
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ അനുസരിച്ച്, വൈറൽ വീഡിയോയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണ്. എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്തു ഉണ്ടാക്കിയ വീഡിയോ ആണിത്.

താലിബാൻ തീവ്രവാദികൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പഴയതാണ്
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് ഏകദേശം രണ്ട് വർഷത്തോളം പഴക്കമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാണ്. ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ അധികാരം ഏറ്റ നേതൃത്വം ഇതുവരെ ഇന്ത്യക്ക് ഭീഷണി ഉയർത്തിയിട്ടില്ല.

മർക്കസ് വെയ്‌സ്‌ജോർബെർ RCH871ന്റെ പൈലറ്റ് അല്ല
വീഡിയോയിൽ ഉള്ള ആൾ രക്ഷ ദൗത്യത്തിൽ ഏർപ്പെടുന്ന വിമാനത്തിന്റെ പൈലറ്റല്ല. ദൗത്യം റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനാണ്.

Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായാണ് പങ്കിടുന്നതായി ഞങ്ങളുടെ അന്വേഷണം കാണിക്കുന്നു. പാകിസ്താനിലെ ബന്നുവിലെ ഒരു വിവാഹ ആഘോഷത്തിന്റെ വീഡിയോയാണിത്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്.

ടോളോ ന്യൂസ് റിപ്പോർട്ടറെ താലിബാൻ തല്ലി കൊന്നോ?
സിയാർ ഖാൻ യാദിന്റെ മരണവാർത്ത തെറ്റാണ്. പത്രപ്രവർത്തകന്റെ മരണത്തിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ചു നടത്തിയ വിവർത്തനത്തിൽ വന്ന തെറ്റാണിത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.