Fact Check
Weekly Wrap:വിദേശി റോഡിലൂടെ നീന്തുന്നത് മുതൽ സിവിൽ സർവീസ് പരീക്ഷ;കഴിഞ്ഞ ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത്
കഴിഞ്ഞ ആഴ്ചയിൽ സോഷ്യൽ മീഡിയയിൽ ആഴ്ചയിലെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹ മാധ്യമ പ്രചാരണങ്ങളിൽ ചിലത് താഴെ ചേർക്കുന്നു: “‘ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് പിടിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ . മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന തരത്തിൽ ഒരു പ്രചരണം. ഗ്യാൻവ്യാപി പള്ളിയിൽ ശിവലിംഗം കണ്ടപ്പോഴുള്ള പ്രതിഷേധത്തിനെതിരെ ലാത്തി ചാർജ്ജ് എന്ന പേരിൽ ഒരു വീഡിയോ. വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്ക് എന്ന വാർത്ത.”

പ്രചരിക്കുന്ന ലാത്തി ചാർജ്ജ് വീഡിയോ ഗ്യാൻവ്യാപി പള്ളിയിൽ നിന്നുള്ളതല്ല, 2021ൽ പ്രയാഗ്‌രാജിൽ നിന്നുള്ളത്
പ്രയാഗ്‌രാജിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് 2021ൽ സമാജ്‌വാദി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് ലാത്തി ചാർജ്ജിൻറെ ചിത്രമാണ് ഗ്യാൻവ്യാപിയില്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

ലോക്ക്ഡൗൺ കാലത്തെ ദൃശ്യം ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ വൈറലാവുന്നു
2020 ല്‍ ബറേലിയില്‍ മര്‍ക്കസ് സമ്മേളനത്തിൽ പങ്കെടുത്തവരെ പോലീസ് നിർബന്ധിത ക്വാറന്‍റൈനില്‍ ആക്കിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ആ കാലത്തെ വീഡിയോയാണ് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞവരെ പോലീസ് കൈകാര്യം ചെയ്യുന്നുവെന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത്
വിദേശി കേരളത്തിലെ റോഡിൽ നീന്തുന്ന ദൃശ്യം 2014ലേതാണ്. അത് പുതിയ ദൃശ്യമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഷെയർ ചെയ്യപ്പെട്ടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരിയെ കുറിച്ച് വ്യാജ പ്രചരണം
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന പ്രചാരണം വ്യാജമാണ് എന്ന് അവർ പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 4 റാങ്കുകൾ പെൺകുട്ടികൾക്കല്ല
2021ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ പെൺകുട്ടികൾ ആദ്യ നാല് റാങ്കുകൾ നേടിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളും പെൺകുട്ടികൾ നേടിയെങ്കിലും ഐശ്വര്യ വർമ്മ എന്ന ആൺകുട്ടിയാണ് നാലാം റാങ്ക് നേടിയത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.