ജവഹർലാൽ നെഹ്റു സ്ത്രീകളുമായി നിൽക്കുന്ന ചില ചിത്രങ്ങൾ നവംബർ 14 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ശിശു ദിനം ആഘോഷിക്കുന്നതിനെതിരെ തെറ്റിദ്ധരിപ്പിക്കും വിധം ഷെയർ ചെയ്യപ്പെട്ടു.ശിശു ദിനം ആഘോഷിക്കാൻ മറ്റൊരു ദിവസം കണ്ടെത്തണം എന്നും അദ്ദേഹത്തിന്റെ ജന്മ ദിനം അതിന് കൊള്ളില്ലെന്നുമായിരുന്നു പോസ്റ്റുകളുടെ വിവക്ഷ.
‘കേദാർനാഥിൽ മൈനസ് 3 ഡിഗ്രി സെന്റിഗ്രേഡിൽ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി,’ എന്ന പേരിലൊരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.രാജ്ഭവന്റെ സംരക്ഷണത്തിനായി കേന്ദ്ര സേന എന്ന പേരിലും ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചുവെന്നാണ് മറ്റൊരു പോസ്റ്റ്. മോട്ടർ വാഹന നിയമത്തെ കുറിച്ച് വിവിധ [പ്രചാരണങ്ങൾ വാട്ട്സ്ആപ്പിൽ കഴിഞ്ഞ ആഴ്ച അരങ്ങേറിയിരുന്നു.

ജവഹർലാൽ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഷെയർ ചെയ്യുന്നു
നെഹ്റുവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ പടങ്ങളടക്കമാണ് ഈ പോസ്റ്റിൽ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി ഷെയർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

‘കേദാർനാഥിൽ മൈനസ് 3 ഡിഗ്രി സെന്റിഗ്രേഡിൽ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി’ എന്ന പ്രചാരണത്തിന്റെ വാസ്തവം അറിയുക
ബാബ ഭലേഗിരി ജി മഹാരാജ് അഗ്നി തപസ്യ എന്ന പൂജ വിധി ചെയ്യുന്ന ഫോട്ടോ എഡിറ്റ് ചെയ്താണ് ഒരു സന്ന്യാസിയുടെ ദേഹത്ത് ഐസ് മൂടിയത് പോലെ തോന്നിക്കുന്ന പടം നിർമിച്ചത്.

രാജ്ഭവന്റെ സംരക്ഷണത്തിനായി കേന്ദ്ര സേന എന്ന പ്രചരണത്തിന്റെ വാസ്തവം എന്ത്?
കേരളാ പോലീസിന്റെ കോമ്പാക്ട് ഓപ്പറേഷനുകൾക്ക് നേതൃത്വം നല്കുന്ന ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ പോലുള്ള വിങ്ങുകളിലെ ഉദ്യോഗസ്ഥർക്ക് സൈന്യത്തിന്റേത് പോലുള്ള കാമോഫ്ലാജ് യൂണിഫോം ആണ്. അതായിരിക്കും പലരും കേന്ദ്ര സേനയായി തെറ്റിദ്ധരിക്കുന്നത്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ഉൾപ്പെട്ട 15,000 പേരെ കൂട്ട വധ ശിക്ഷയ്ക്ക് വിധിക്കാം ഇറാൻ ഭരണകൂടം ഉത്തരവിട്ടുവെന്ന വൈറൽ വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

മോട്ടർ വാഹന നിയമത്തെ കുറിച്ച് വിവിധ പ്രചരണങ്ങളുടെ വസ്തുത പരിശോധന
ഇനി മുതൽ വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം എന്ന പ്രചരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അത് പോലെ ഷൂ ധരിച്ച് വേണം ടു വീലർ ഓടിക്കാൻ എന്ന പ്രചരണവും തെറ്റാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.