ആഴ്ചയിലെ വൈറലായ 5 അവകാശവാദങ്ങൾ താഴെ ചേർക്കുന്നു. വർക്കല സിപിഎം ഏരിയ സമ്മേളനത്തിലെ കൂട്ടയടിയുടെ വീഡിയോ. അൽകബീർ കയറ്റുമതി ചെയ്യുന്ന ഹലാൽ ബീഫ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനി. ദത്ത് കേസിലെ പരാതിക്കാരിയായ അനുപമയുടെ ഭർത്താവിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ. കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ തക്കാളി വഴിയിൽ തള്ളിയെന്നു അവകാശപ്പെടുന്ന ഒരു വീഡിയോ

സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം
സി പി എം വർക്കല ഏരിയ സമ്മേളനത്തിൽ കൂട്ടത്തല്ല് ഉണ്ടായി എന്ന് മാധ്യമ വാർത്തകളിൽ നിന്നും മനസിലായി. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കുളത്തുപ്പുഴയിൽ NCPപ്രവർത്തകർ തമ്മിലുള്ള കൂട്ടത്തലിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം
അനുപമയുടെ കുഞ്ഞിനെ അമ്മയുടെ അനുവാദമില്ലാതെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാരും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവർ ഒപ്പിട്ട നിവേദനമാണ് എഡിറ്റ് ചെയ്തു തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. അജിത്തിന് സർക്കാർ ജോലി നൽകണം എന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല.

അൽ കബീർ എക്സ്പോർട്സ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനിയാണോ?
അൽ-കബീർ കമ്പനിക്ക് 6 ഡയറക്ടർമാരാണുള്ളത്. അതിൽ മൂന്ന് പേർ മുസ്ലീങ്ങളാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.1979-ൽ സ്ഥാപിതമായ ഈ കമ്പനി അക്കാലത്ത് ഗുലാമുദ്ദീൻ മഖ്ബൂൽ ഷെയ്ഖിന്റെ ഉടമസ്ഥതയിലായിരുന്നു. മറ്റുള്ള ഡയറക്ടമാർ പിന്നീട് വന്നവരാണ്,എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു. യുപിയിൽ അല്ല, മഹാരാഷ്ട്രയിലാണ് ആ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല
ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സർക്കാർ കണ്ടെത്തുന്ന കുടുംബങ്ങൾക്ക് മാത്രമാണ് ആയുഷ്മാന്‍ ഭാരത് ഇൻഷുറൻസിന് അർഹതയുണ്ടാവുക.

കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത്
കര്‍ഷകരെ ബാധിക്കുന്ന നിയമങ്ങൾ പിന്‍വലിച്ചതിന് ശേഷമുണ്ടായ പ്രശ്നങ്ങൾ അല്ല, കര്‍ണാടകയിലെ തക്കാളി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ലോക്ക്ഡൗൺ കാലത്തുള്ള ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തിൽ മനസിലായി.