കഴിഞ്ഞ ആഴ്ചയിൽ വൈറലായ സാമൂഹ്യ മാധ്യമ പോസ്റ്റുകളിൽ മഥുരയിലെ കൃഷ്ണജന്മഭൂമി, അന്താരാഷ്ട്ര നീതിന്യായ കോടതി അംഗമായ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി, ഡിസംബർ 9ന് കോഴിക്കോട് നടന്ന മുസ്ലിം ലീഗ് റാലി.കേരളത്തിലെ തകർന്ന റോഡിന്റേത് എന്ന പേരിൽ ഒരു വീഡിയോ എന്നിവ ഉൾപ്പെടുന്നു.

ഈ വീഡിയോ മഥുരയിലെ കൃഷ്ണജന്മഭൂമിയിൽ നിന്നുള്ളതല്ല
മഥുരയിലെ കൃഷ്ണജന്മഭൂമിയിൽ നിന്നുള്ളതല്ല, ഛത്തീസ്ഗഡിലെ കോര്‍ബയിലെ വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിച്ച ഒരു റാലിയുടെ വീഡിയോ ആണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Muslim League റാലി നടന്ന December 9നു കോഴിക്കോട് റെക്കോഡ് മദ്യവില്‍പന എന്ന പ്രചരണം വ്യാജം
മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷ റാലിയുടെ ദിവസം കോഴിക്കോട് റെക്കോര്‍ഡ‍് മദ്യ വില്‍പ്പന നടന്നുവെന്ന വാർത്ത വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

തകർന്ന റോഡിന്റെ വീഡിയോ 2020ൽ ചൈനയിൽ നിന്നും എടുത്തത്
കേരളത്തിലെ റോഡിന്റെ ദുരവസ്ഥ എന്ന പേരിൽ പ്രചരിക്കുന്ന റോഡ്, ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. പോരെങ്കിൽ ആ വീഡിയോ രണ്ടു വർഷം പഴയതുമാണ്.

Dalveer Bhandari, International court of Justiceന്റെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാദം തെറ്റിദ്ധാരണാജനകമാണ്
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചീഫ് ജസ്റ്റിസിന് ഒരു തസ്തികയില്ലെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണം വ്യക്തമാക്കുന്നു. അതിനാൽ തന്നെ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാദം തെറ്റിദ്ധാരണാജനകമാണ്. 2012 മുതൽ അദ്ദേഹം അന്താരാഷ്ട്ര നീതിന്യായ കോടതി അംഗമായി തുടരുന്നുവെന്നതാണ് യാഥാർഥ്യം.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.