Fact Check
കോൺഗ്രസ്സിലിരുന്ന് ബിജെപി സേവ വേണ്ടായെന്ന് കെസി വേണുഗോപാൽ സന്ദീപ് വാര്യരോട് പറഞ്ഞോ?

Claim
“കോൺഗ്രസിലിരുന്ന് ബിജെപി സേവ വേണ്ട, കെസി വേണുഗോപാൽ സംസാരിക്കുന്നു. സന്ദീപ് വാര്യർക്ക് എതിരെ കടുത്ത ഭാഷയിൽ കെസിവിയുടെ വിമർശനം,” എന്ന പേരിൽ ഒരു ന്യൂസ്‌കാർഡ് വൈറലാവുന്നുണ്ട്. സന്ദീപ് വാര്യരുടെയും കെസി വേണുഗോപാലിന്റെയും പടം ന്യൂസ്‌കാർഡിൽ ഉണ്ട്.

ഇവിടെ വായിക്കുക:980 ഇലക്ട്രിക് ബസ്സുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി നൽകിയോ?
Fact
വിവിധ കീവേഡുകളുപയോഗിച്ച് നടത്തിയ സെർച്ചുകളിലൊന്നും തന്നെ കെസി വേണുഗോപാൽ സന്ദീപ് വാര്യരോട് ഇങ്ങനെ പറഞ്ഞതായുള്ള ഒരു വാർത്ത കണ്ടെത്താനായില്ല.
തുടർന്ന് ഞങ്ങൾ ഈ ന്യൂസ് കാർഡിന്റെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, ഏപ്രിൽ 8,2025ൽ മനോരമ ന്യൂസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ സമാനമായ ഒരു ന്യൂസ്‌കാർഡ് കണ്ടെത്തി.
ഇപ്പോൾ വൈറലായിരിക്കുന്ന പോസ്റ്റിലെ പോലെ കോൺഗ്രസിലിരുന്ന് ബിജെപി സേവ വേണ്ട, കെസി വേണുഗോപാൽ സംസാരിക്കുന്നു എന്ന ഭാഗം ന്യൂസ്‌കാർഡിലും കണ്ടു. വേണുഗോപാലിന്റെ വൈറൽ ന്യൂസ്‌കാർഡിലെ ഫോട്ടോയും ഒപ്പം കൊടുത്തിട്ടുണ്ട്.08.04.2025 എന്ന വൈറൽ ന്യൂസ്‌കാർഡിലെ എഴുത്തും ഇതിൽ കാണാം.
എന്നാൽ സന്ദീപ് വാര്യരുടെ പടവും അദ്ദേഹത്തെ കുറിച്ചുള്ള പ്രസ്താവനയും ആ ന്യൂസ്‌കാർഡിൽ ഇല്ല. ഇതിൽ നിന്നും ഇപ്പോഴത്തെ ന്യൂസ്കാർഡ് എഡിറ്റ് ചെയ്തു കൃത്രിമമായി നിർമ്മിച്ചതാണെന്ന് മനസ്സിലായി.

Instagram post of Manorama online
മനോരമഓൺലൈനിന്റെ ഫേസ്ബുക്ക് പേജിലും ഏപ്രിൽ 8,2025ൽ ഈ പടമുണ്ട്.

അതിൽ മനോരമയുടെ ജോമി തോമസ് വേണുഗോപാലുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ വാർത്തയുടെ ലിങ്കും കൊടുത്തിട്ടുണ്ട്. ആ വാർത്തയിൽ ഒരിടത്തും സന്ദീപ് വാര്യരെ കുറിച്ച് അത്തരം ഒരു പരാമർശമില്ല.
ഇവിടെ വായിക്കുക: തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല
Sources
Instagram post of Manorama online on April 8,2025
Facebook post of Manorama online on April 8,2025