Fact Check
പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിന് ഭോപ്പാൽ പോലീസ് ആളുകളെ അറസ്റ്റ് ചെയ്തോ?

Claim
പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിന് ചില ആളുകളെ ഭോപ്പാൽ പോലിസ് അറസ്റ്റ് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ.

ഇവിടെ വായിക്കുക: ഷെഹ്ബാസ് ഷെരീഫ് പരാജയം സമ്മതിക്കുന്നതിന്റെ വൈറൽ വീഡിയോ വ്യാജം
Fact
ന്യൂസ് ചെക്കർ “ഭോപ്പാൽ പോലീസ് പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ” തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ അത്തരമൊരു സംഭവത്തെക്കുറിച്ച് വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകൾ ഒന്നും ലഭിച്ചില്ല.
തുടർന്ന് ഞങ്ങൾ കീഫ്രെയിമുകൾ ഉപയോഗിച്ച് ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അത് ഞങ്ങളെ 2025 മെയ് 12 ന് യൂട്യൂബിൽ വികെ ന്യൂസ് റിപ്പോർട്ടിലേക്ക് നയിച്ചു. ഗുണ്ടാ നേതാവ് സുബൈർ മൗലാനയെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് പറയുന്നു. ഹിന്ദിയിലെ വിവരണം അനുസരിച്ച്, ആറ് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാനേതാവ് മൗലാനയെയും സഹായികളെയും പോലീസ് അറസ്റ്റ് ചെയ്ത ശേഷം പരേഡ് ചെയ്തു.

തുടർന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ അത് ഞങ്ങളെ 2025 മെയ് 10-ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലേക്ക് നയിച്ചു, “ആറു മാസത്തിനു ശേഷം ഒളിവിൽ പോയ ഗുണ്ടാസംഘം പിടിച്ചു പരേഡ് നടത്തി,” എന്ന തലക്കെട്ടോടെയാണ് വാർത്ത.
“ടീല ജമാൽപുര, മംഗൾവാര, ഗൗതം നഗർ, ഹനുമാൻഗഞ്ച് പോലീസ് സ്റ്റേഷനുകൾ, ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സംയുക്ത സംഘം വെള്ളിയാഴ്ച ഒരു കുപ്രസിദ്ധ ഗുണ്ടാസംഘത്തെയും അയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി അവകാശപ്പെട്ടുന്നു. കഴിഞ്ഞ ആറ് മാസമായി സുബൈർ മൗലാന ഒളിവിലായിരുന്നു. അടുത്തിടെ എതിരാളികളെ ഭയപ്പെടുത്താൻ അയാൾ രണ്ട് വെടിവെപ്പ് നടത്തി. പ്രതികളുടെ കൈവശം നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന ഒരു തോക്കും നാല് ലൈവ് വെടിയുണ്ടകളും മൂന്ന് മൂർച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. പോലീസ് സംഘം അവരെ പ്രദേശത്ത് പരേഡ് ചെയ്തു,” റിപ്പോർട്ട് പറയുന്നു.
സമാനമായ ഒരു വാർത്ത ഭാസ്കർ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭോപ്പാൽ പോലീസ്, അടുത്തിടെ നടന്ന വെടിവെപ്പിലും നശീകരണ പ്രവർത്തനങ്ങളിലും ഉൾപ്പെട്ട സുബൈർ മൗലാന എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തെയും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളെയും പിടികൂടിയതായും എല്ലാവരെയും പരസ്യമായി പരേഡ് ചെയ്തതായും പറയുന്നു എന്ന് ആ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
തുടർന്ന് ന്യൂസ് ചെക്കർ മംഗൾവാര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജയ് കുമാർ സോണി, ഹനുമാൻഗഞ്ച് പോലീസ് സ്റ്റേഷനിലെ എസിപി രാകേഷ് സിംഗ് ബാഗേൽ എന്നിവരെ ബന്ധപ്പെട്ടു. വീഡിയോയിൽ കാണുന്ന ആളുകളെ “പാകിസ്ഥാൻ സിന്ദാബാദ്” വിളിച്ചതിന് ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വൈറൽ അവകാശവാദം തെറ്റാണെന്ന് ഇരുവരും വ്യക്തമാക്കി. മെയ് 8 ന് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ആറ് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ സുബൈർ മൗലാനയെ അറസ്റ്റ് ചെയ്തതായും തുടർന്ന് പ്രദേശത്ത് പ്രതികളെ പരേഡ് നടത്തിയതായും പോലീസ് ഉദ്യോഗസ്ഥർ ന്യൂസ് ചെക്കറിനോട് പറഞ്ഞു.
ഇവിടെ വായിക്കുക:ഓപ്പറേഷൻ സിന്ദൂർ: ജിഹാദി ഭീകരന്മാരെ ഇന്ത്യൻ സൈന്യം ആക്രമിക്കുന്ന വിഡിയോയാണോ ഇത്?
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Conversation with Ajay Kumar Soni, SHO, Mangalwara police station
Conversation with Rakesh Singh Baghel, ACP, Hanumanganj police station
Times of India report, May 10, 2025
VK News report, Youtube, May 12, 2025