ഓണ കാലം അടുത്ത് വരുന്നത് കൊണ്ട് തന്നെ അത് സംബന്ധിച്ചും വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അനാവശ്യ ആശങ്കകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ആഴ്ച, ന്യൂസ്‌ചെക്കർ നടത്തിയ ഫാക്ട്‌ചെക്കുകൾ ചില പ്രധാന വിഷയങ്ങളിൽ നടന്ന വ്യാജ പ്രചരണങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഈ ആഴ്ച നടത്തിയ ഫാക്ട് ചെക്കുകളിൽ— വിദ്യാഭ്യാസം മുതൽ രാഷ്ട്രീയ പ്രചരണങ്ങൾ വരെയുള്ള വിഷയങ്ങൾ ഉള്ളടക്കമായി വന്നിട്ടുണ്ട്.

സ്കൂൾ ഓണാവധി വെട്ടിക്കുറയ്ക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടോ?; വാർത്ത കാർഡിന്റെ വാസ്തവം അറിയുക
കേരളത്തിലെ സ്കൂളുകളിൽ ഓണാവധിക്ക് കുറവ് വരുത്തുമെന്ന് പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണ്. . ഔദ്യോഗികമായി ഇത്തരം തീരുമാനം ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

റിനി ആന്‍ ജോര്‍ജ് പി സരിനൊപ്പം നിൽക്കുന്ന ചിത്രം എഡിറ്റഡാണ്
യുവാനേതാവിനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ റിനി ആൻ ജോർജിന്റെ ഒരു ചിത്രം അവർ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്ന പി സരിന് ഒപ്പം നിൽക്കുന്നുവെന്ന് തോന്നിപ്പിക്കാൻ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയുടെ കാർ ജനങ്ങൾ ആക്രമിച്ചത് വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ടല്ല
ബിഹാറിലെ മന്ത്രിയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ, വോട്ടുചോരിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് വ്യാജമായി ആണ്. രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധതിനിടയിലാണ് അക്രമം എന്നും പൊലീസ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിലെ മതഘോഷയാത്രയുടെ വീഡിയോ, ബിഹാറിലെ രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യായി പ്രചരിക്കുന്നു
ബിഹാറിൽ നടന്ന ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായുള്ളതെന്ന് പ്രചരിച്ച വീഡിയോ മഹാരാഷ്ട്രയിൽ നടന്ന ഒരു മതഘോഷ യാത്രയുടെതാണ്. 2025 ജൂലൈയിൽ നടന്ന ഈ ഘോഷയാത്രയുടെ യഥാർത്ഥ വീഡിയോകൾ ഓൺലൈനിൽ ഉണ്ട്.