Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഉത്തർപ്രദേശിൽ ബിജെപി മന്ത്രിയും ജില്ലാ കളക്ടറും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യം.
2018ൽ ജാർഖണ്ഡിൽ ഒരു ബിജെപി നേതാവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യമാണിത്.
ഉത്തർപ്രദേശിലെ ബിജെപി മന്ത്രിയും ജില്ലാ കളക്ടറും തമ്മിൽ നടന്ന സംഘർഷം എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജാക്കറ്റ് ധരിച്ച് നിൽക്കുന്ന ഒരാളെ കുർത്ത ധരിച്ച ഒരാൾ മർദ്ദിക്കുന്നതും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുന്നതുമാണ് വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ.
“യുപിയിൽ ബിജെപി മന്ത്രിയും കളക്ടറും നടുറോട്ടിൽ പൊരിഞ്ഞ അടി,”എന്നാണ് പോസ്റ്റിന്റെ വിവരണം.
Claim Post: Facebook Reel

ഇവിടെ വായിക്കുക:ദീപു ചന്ദ്ര ദാസിനെ പോലീസ് ജനക്കൂട്ടത്തിന് കൈമാറുന്നുവെന്ന് അവകാശവാദത്തോടെ പഴയ വീഡിയോ പ്രചരിക്കുന്നു
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, സംഭവം ഉത്തർപ്രദേശിലേതല്ലെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു.
വാർത്താ ഏജൻസിയായ എഎൻഐ 2018 ജനുവരി 17ന് പങ്കുവച്ച എക്സ് പോസ്റ്റിൽ, ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ ഒരു ബിജെപി നേതാവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളാണിതെന്ന് വ്യക്തമാക്കുന്നു.
ഈ സംഭവത്തിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ മർദ്ദിച്ചത് രാജധാനി യാദവ് എന്ന ബിജെപി നേതാവാണെന്നും, അദ്ദേഹത്തിന്റെ കാറിലെ നെയിംപ്ലേറ്റ് നീക്കം ചെയ്തതിനെ തുടർന്നാണ് തർക്കം ഉണ്ടായതെന്നും, പിന്നീട് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Source:ANI X Post

2018 ജനുവരി 16ന് ടൈംസ് നൗ പങ്കുവച്ച ഫേസ്ബുക്ക് റീലിൽ, സ്വന്തം കാറിലെ നെയിംപ്ലേറ്റ് നീക്കം ചെയ്തതിനെച്ചൊല്ലി ബിജെപി നേതാവ് രാജധാനി യാദവ് ജില്ലാ ഗതാഗത ഉദ്യോഗസ്ഥനെ ആക്രമിച്ചുവെന്ന് വ്യക്തമാക്കുന്നു.
Source:Times Now Facebook Reel

2018 ജനുവരി 18ന് റിപ്പബ്ലിക് വേൾഡ് യൂട്യൂബ് ചാനലിൽ വന്ന റിപ്പോർട്ടിൽ, ബിജെപി നേതാവ് രാജധാനി യാദവ് ജില്ലാ ഗതാഗത ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവമാണ് വീഡിയോയിലുള്ളതെന്നും, സംഭവം ജാർഖണ്ഡിലാണുണ്ടായതെന്നും വ്യക്തമാക്കുന്നു.
Source:Republic World YouTube Video

വൈറൽ അവകാശവാദം തെറ്റാണ്. ഉത്തർപ്രദേശിൽ ബിജെപി മന്ത്രിയും ജില്ലാ കളക്ടറും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യമെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ, യഥാർത്ഥത്തിൽ 2018ൽ ജാർഖണ്ഡിൽ ബിജെപി നേതാവ് രാജധാനി യാദവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും തമ്മിൽ നടന്ന സംഘർഷത്തിന്റെതാണ്.
ഇവിടെ വായിക്കുക:വീടുകയറി ആക്രമണം: തൃക്കരിപ്പൂരുമായി ബന്ധപ്പെടുത്തി പ്രചരിച്ച വീഡിയോ പഴയത്
FAQ
Q1: വീഡിയോ ഉത്തർപ്രദേശിലേതാണോ?
അല്ല. വീഡിയോ 2018ൽ ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ നടന്ന സംഭവത്തിന്റേതാണ്.
Q2: വീഡിയോയിൽ കാണുന്ന വ്യക്തികൾ ആരാണ്?
ബിജെപി നേതാവ് രാജധാനി യാദവും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും.
Q3: എന്താണ് സംഘർഷത്തിന് കാരണമായത്?
രാജധാനി യാദവിന്റെ കാറിലെ നെയിംപ്ലേറ്റ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ നീക്കം ചെയ്തതിനെ തുടർന്നാണ് തർക്കവും ആക്രമണവും ഉണ്ടായത്.
Q4: സംഭവത്തിൽ നിയമനടപടി ഉണ്ടായിരുന്നോ?
അതെ. രാജധാനി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Sources
ANI (X Post)-– January 17, 2018
Times Now (Facebook Reel)- January 16, 2018
Republic World (YouTube Report)-January 18, 2018
Sabloo Thomas
December 8, 2025
Sabloo Thomas
November 6, 2025
Sabloo Thomas
November 5, 2025