Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckWeekly Wrap: പോഷകാഹാര പദ്ധതി മുതൽ പ്രളയം വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന അവകാശവാദങ്ങൾ 

Weekly Wrap: പോഷകാഹാര പദ്ധതി മുതൽ പ്രളയം വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന അവകാശവാദങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കേരളത്തിലെയും യുപിയിലെയും അംഗൻവാടി പോഷകാഹാര പദ്ധതി, പ്രളയത്തിലെ റോഡ്, മുതിർന്ന കോൺഗ്രസ്സ് നേതാവ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ,കായിക താരം ഹിമ ദാസ് തുടങ്ങി വിവിധ വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ച തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഉണ്ടായി.

പോഷക ബാല്യം പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധമില്ല

അക്ഷയപാത്രയുമായി പോഷക ബാല്യം പദ്ധതിയ്ക്ക് ബന്ധമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോഷക ബാല്യം കേന്ദ്ര സർക്കാരിന്റെ പദ്ധതിയല്ല അത്. കേരള സർക്കാരാണ് അത് ഫണ്ട് ചെയ്യുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ഹിമ ദാസ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്നുവെന്ന പേരിൽ ഷെയർ ചെയ്യുന്നത് 2018ലെ വീഡിയോ

ഫിൻലാൻഡിലെ TAMPERE ൽ 2018ൽ നടന്ന IAAF വേൾഡ് U-20 ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ ഹിമ ദാസ് സ്വർണ്ണ മെഡൽ നേടി. വേൾഡ് U-20 ചാമ്പ്യൻഷിപ്പിൽസ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ ഹിമ ദാസ് ചരിത്രം സൃഷ്ടിച്ചിരുന്നു. ആ വിഡീയോ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

‘യുപി യിലെ സ്കൂളിലെ പോഷക ബാല്യം’ എന്ന പേരിൽ  പ്രചരിക്കുന്ന വീഡീയോ 2019 ലേത്

യുപി സ്കൂളിൽ ഉപ്പിനൊപ്പം റൊട്ടി ഉച്ചഭക്ഷണമായി വിളമ്പിയ വീഡീയോ 2019ലേതാണ്. ഉച്ചഭക്ഷണ വിതരണത്തിൽ വീഴ്‌ച വരുത്തിയ തുടർന്ന് സ്‌കൂളിലെ അന്ന് രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2015 മുതൽ പ്രചാരത്തിൽ ഉണ്ട്

ഈ ചിത്രം എവിടെ നിന്നാണ് എന്നും എന്ന് എടുത്തതാണ് എന്നും വ്യക്തമല്ല. 2015 മുതൽ ഈ ചിത്രം പ്രചരിക്കുന്നത് കൊണ്ട് നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ചിത്രമല്ലെന്ന് വ്യക്തം.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രളയത്തെ കുറിച്ച് പറയുന്ന  വീഡീയോ 2020 ലേതാണ്  

 ”തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍  പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്ന,”തിരുവഞ്ചൂരിന്റെ പ്രവചനം  ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേയോടുള്ള പ്രതികരണമായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. സന്ദർഭം ഏതെന്ന് വ്യക്തമാക്കാതെ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന മഴ ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ അത് ഷെയർ ചെയ്യപ്പെടുകയാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular