സിറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഈ അടുത്ത കാലത്ത് നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ഷെയർ ചെയ്യപ്പെടുകയുണ്ടായി. അതിൽ ചിലത് വ്യാജവുമായിരുന്നു. ഇത് കൂടാതെ പേ വിഷ ബാധയേറ്റ ഒരു കുട്ടിയുടേത് എന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു. മൃഗസംരക്ഷണ-ക്ഷീര സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി കാവി സാരി ഉടുത്ത് പശു കിടാവിനെ ഉയർത്തി നിൽക്കുന്ന പടം കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് എന്ന വ്യാജമായ അവകാശവാദത്തോടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ടതും കഴിഞ്ഞ ആഴ്ചയാണ്.

പേ വിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയുക
പേ വിഷബാധയേറ്റ കുട്ടി അല്ല വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. റിപ്പബ്ലിക്ക് ഡേയിൽ കുഴഞ്ഞു വീണ് കുട്ടി അസ്വസ്ഥത കാണിക്കുകയായിരിന്നു.

കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഭൂകമ്പത്തിന്റെ വീഡിയോ ജപ്പാനിൽ നിന്നുള്ളത്
ഭൂചല സമയത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞ ഈ വീഡിയോയ്ക്ക് തുർക്കിയിലെ ഭൂകമ്പവുമായി ഒരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. വർഷങ്ങളുടെ പഴക്കമുള്ള വീഡിയോ ജപ്പാനിൽ നിന്നുള്ളതാണ്.

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെതല്ല ഈ ചിത്രങ്ങൾ
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന കൊളാഷിലെ രണ്ട് ചിത്രങ്ങൾ പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്
കൗ ഹഗ് ഡേയ്ക്ക് ഐക്യദാർഢ്യമായല്ല മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പശുക്കിടാവിനെ ഉയർത്തി നിൽക്കുന്ന പടമിട്ടത്. ഈ പടം മനോരമ പത്രം കേരള ബഡ്ജറ്റിനോട് അനുബന്ധമായി നടത്തിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ളതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

തുർക്കിയിലെ കെട്ടിടം തകരുന്ന വീഡിയോ 2020 ലേത്
ഒരു കെട്ടിടം തകരുന്ന ദൃശ്യങ്ങൾ അടങ്ങിയ വൈറൽ വീഡിയോ തുർക്കിയിലെ ഇസ്മിർ നിന്നുള്ള 3 വർഷം പഴക്കമുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അടുത്തിടെ തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.