ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം,ഫരീദാബാദിലെ മെട്രോ സ്റ്റേഷൻ,കേരളാ പോലീസ്,കെഎസ്ഇബി,മമത ബാനർജി ഇതൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിൽ വ്യാജ പ്രചരണങ്ങളിൽ ഇടം പിടിച്ച വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു.

2 മാസത്തെ ബിൽ എടുക്കുന്നത് വഴി കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാപരമായി ശരിയല്ല
വൈറൽ പോസ്റ്റിലെ വാദങ്ങൾ തെറ്റാണ്. പോസ്റ്റിൽ പറയുന്ന രീതിയിൽ അല്ല കെഎസ്ഇബി ബിൽ തുക കണക്കാക്കുന്നത്. രണ്ടു മാസം ബിൽ കണക്കാക്കുന്ന രീതി മാറ്റി മാസം തോറും ബിൽ കണക്കാക്കുന്ന രീതി നടപ്പിലാക്കിയാൽ ബിൽ തുക കുറയും എന്ന വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഫരീദാബാദിലെ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഒരു ഭീകരനെ പിടികൂടിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ മോക്‌ഡ്രിലിന്റേത്
മെട്രോ സ്റ്റേഷനിൽ നിന്നാണ് ഭീകരനെ പിടികൂടിയതെന്ന വാദം തള്ളിയ ഫരീദാബാദ് പൊലീസ്, ഈ വീഡിയോ സിഐഎസ്എഫ് നടത്തിയ മോക്ക് ഡ്രില്ലിന്റെതാണെന്ന് വ്യക്തമാക്കി.

മമത ബാനർജി സ്കൂട്ടർ ഓടിക്കുന്ന വീഡിയോ പഴയ പ്രതിഷേധത്തിന്റേത്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സ്‌കൂട്ടർ ഓടിക്കാൻ പഠിക്കാൻ വേണ്ടി കൊൽക്കത്തയിലെ റോഡുകൾ അടച്ചവെന്ന അവകാശവാദവുമായി വൈറലായ വീഡിയോയിലെ വിവരങ്ങൾ തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നിസ്‌കരിക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവാവിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ അല്ലിത്
വെംബ്ലി സ്റ്റേഡിയത്തിൽ അല്ല അതിന് സമീപമുള്ള ബോക്സ്പാർക്ക് എന്ന ഫുഡ്,കൾച്ചർ ആൻഡ് സോഷ്യൽ ഹബിന്റെ മുൻപിലാണ് സംഭവമുണ്ടായത്.

താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് കേരള പോലീസിനെതിരെ പ്രചരണം
താലിബാന്‍റെ വാഹനത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിന്റെ ഒറിജിനലിൽ കേരളാ പോലീസ് വാഹനത്തിന്റെ പ്രചരിക്കുന്ന പടത്തിൽ കാണുന്ന അടയാളമില്ല. അതിനാൽ ,വൈറൽ ചിത്രത്തിൽ. അത് എഡിറ്റ് ചെയ്തു ചേർത്തതാണ് എന്ന് ഞങ്ങളുടെ പരിശോധനയിൽ ബോധ്യമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.