അഫെലിയോൺ പ്രതിഭാസം തണുപ്പ് കൂടും ’,കേരളത്തിൽ ഞായറാഴ്ചകൾ ഇനി പ്രവൃത്തി ദിനം ആക്കി തുടങ്ങിയ പ്രചരണങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.

‘അഫെലിയോൺ പ്രതിഭാസം’ ഓഗസ്റ്റ് വരെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമാകുമോ? വൈറൽ പോസ്റ്റ് തെറ്റാണ്
അഫെലിയോൺ പ്രതിഭാസം താപനില സാധാരണയേക്കാൾ കുറയാൻ കാരണമാകുമെന്ന വാദം തെറ്റാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണം കണ്ടെത്തി.

കേരളത്തിൽ ഞായറാഴ്ചകൾ ഇനി പ്രവൃത്തി ദിനം ആക്കി എന്ന പോസ്റ്റുകൾ വ്യാജം
കേരളത്തിൽ ഞായറാഴ്ചകൾ പ്രവൃത്തി ദിനം ആക്കി എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച പ്രവൃത്തിദിനമാക്കിയ വാർത്തയാണ് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്.

സുപ്രീം കോടതി ജഡ്ജിമാരായ പർദിവാലയും സൂര്യകാന്തും അല്ല പ്രണയ് റോയി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരോടൊപ്പം ഉച്ച ഭക്ഷണം കഴിയ്ക്കുന്നത്
ചിത്രത്തിൽ ഡോ. പ്രണോയ് റോയ്, ശ്രീമതി രാധിക റോയ്, ശ്രീമതി ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഹിന്ദു പത്രത്തിന്‍റെ ഉടമ എന്‍. റാമും തമിഴ് നാട് ധന മന്ത്രി പി. ത്യാഗരാജനുമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

രാഹുൽ ഗാന്ധിയുടെ 2019ലെ പടം തെറ്റായ അവകാശവാദത്തോടെ വൈറലാവുന്നു
പോസ്റ്റിലെ ചിത്രം 2019ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ ചിത്രം ഇ ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ അടുത്തയിടയ്ക്ക് നടന്ന വയനാട് സന്ദർശനവുമായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുകയാണ്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ടീസ്റ്റ സെതൽവാദ് പൊലീസുകാരെ തുപ്പുന്നുവെന്ന അവകാശവാദം തെറ്റാണ്
കോൺഗ്രസ് നേതാവ് നെറ്റ ഡിസൂസ സുരക്ഷാ ഉദ്യോഗസ്ഥരെ തുപ്പുന്നതാണ് വീഡിയോയിൽ ഉള്ളത് എന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണതിൽ തെളിഞ്ഞു. ടീസ്റ്റ സെതൽവാദ് അറസ്റ്റിലാകുമ്പോൾ പോലീസിന് നേരെ തുപ്പുന്നത്ന്ന് എന്ന തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.