കാശ്മീർ ഫയൽസും അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നത്.

ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ്
ചൈനീസ് നിർമിതമായ കൃത്രിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്, Detroit : Become Human ഗെയിമിന്റെ ഹോസ്റ്റസ് ആയ Chloe എന്ന കഥാപാത്രമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ചൈനീസ് നിർമിതമായ കൃതിമ പെണ്ണ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിലെ വിവരങ്ങൾ തെറ്റാണ് എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി.

കശ്മീർ ഫയൽസ് കണ്ട് ലാൽ കൃഷ്ണ അദ്വാനി കരഞ്ഞുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ 2020ലേതാണ്
കശ്മീർ ഫയലുകൾ കണ്ട് ലാൽ കൃഷ്ണ അദ്വാനി കരയുന്നതായി കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ യഥാർത്ഥത്തിൽ 2020 മുതൽ നിലവിലുണ്ട്. ‘ശിക്കാര’ എന്ന സിനിമ കണ്ട് അദ്വാനി വികാരാധീനനാകുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഭഗവന്ത് മാൻ മദ്യലഹരിയിൽ എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫോട്ടോ 2017ലേതാണ്
പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ വിജയാഹ്ളാദ ‘ലഹരിയിൽ’ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ 2017 ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷ പ്രകടനത്തിൽ പെൺകുട്ടിയെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന പ്രചരണം വ്യാജം
മധ്യപ്രദേശിലെ അലിരാജ്‌പൂരിൽ ഭഗോറിയ ട്രൈബൽ ഫെയർ കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം

യോഗി ആദിത്യനാഥ് ദ കാശ്മീർ ഫയൽസിന്റെ സ്‌ക്രീനിംഗിനിടയിൽ കരയുന്നുവെന്ന പേരിൽ വൈറലാവുന്ന വീഡിയോ 2017ലേതാണ്
ദ കാശ്മീർ ഫയൽസിന്റെ സ്‌ക്രീനിംഗിനിടയിൽ കരയുന്ന യോഗി ആദിത്യനാഥിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ 2017-ലേതാണ് എന്ന് ന്യൂസ്‌ചെക്കർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.