കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ജോജു ജോർജ്ജ്, വെസ്റ്റ് ബംഗാളിലെ മയാപുരിയിലെ ഭക്തിവേദാന്ത ഗുരുകുലം, അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ, ഇന്തോ-പാക് അതിർത്തിയിലെ ദീപാവലി ആഘോഷം, സ്ത്രി സുരക്ഷയ്ക്ക് പുതിയ ആയുധം എന്ന പേരിലുള്ള വീഡിയോ എന്നിവ വിഷയങ്ങൾ ആയിരുന്നു.

DYFI കാവൽ ഏർപ്പെടുത്തിയതിനാൽ ജോജു ജോർജ്ജ് ഭാര്യയെ വീട്ടിൽ നിന്നും മാറ്റിയെന്ന ന്യൂസ് കാർഡ് വ്യാജമാണ്
ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് മാതൃഭൂമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുകുലത്തിലെ ചിത്രം ജര്‍മ്മനിയിൽ നിന്നുള്ളതല്ല
ഫേസ്ബുക്കിൽ വൈറലാകുന്ന ചിത്രം സൂക്ഷ്മമായി പഠിച്ചപ്പോൾ , ഈ ചിത്രം ജർമ്മനിയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങൾക്ക് ബോധ്യമായി. അന്വേഷണത്തിൽ ഈ ചിത്രം പശ്ചിമ ബംഗാളിലെ മായാപൂരിലുള്ള ഭക്തിവേദാന്ത ഗുരുകുലത്തിന്റേതാണെന്ന് കണ്ടെത്തി.

അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ അല്ല
ശ്രീലങ്കയിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് പ്രദർശനത്തിനായി കൊണ്ടുവന്ന യുപിയിലെ കുശിനഗറിൽ നിന്നാണ് വൈറലായ വീഡിയോയെന്ന് അന്വേഷണത്തിൽ വ്യക്തമായി. വൈറലായ വീഡിയോയിൽ ഉള്ളത് അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ അല്ല, എന്നും ബോധ്യപ്പെട്ടു.

ദീപാവലി ദിനത്തിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാർ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണ്
ദീപാവലി ദിനത്തിൽ ഇന്ത്യ-പാക് അതിർത്തിയിൽ പരസ്പരം മധുരം കൈമാറുന്ന ഇന്ത്യാ പാക്കിസ്ഥാൻ പട്ടാളക്കാരുടേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2015ലേതാണ്. 2015 ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉറി സെക്ടറിലെ കമാൻ പാലത്തിൽ വെച്ച്, ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുര പലഹാരങ്ങൾ നൽകിയിരുന്നു.അന്ന് എടുത്തതാണ് വൈറലായ വീഡിയോ.

സ്ത്രി സുരക്ഷയ്ക്ക് പുതിയ ആയുധം എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോ 2020ലേതാണ്
സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനായി നിർമിച്ച വീഡിയോ 2020ലേതാണ് എന്ന് ഞങ്ങൾ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.