ഇമ്രാൻ ഖാൻ,ഋഷി സുനക്,മോർബി പാലം,ഭാരത് ജോഡോ യാത്ര തുടങ്ങി സമകാലികമായ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് സംഭവങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളി പ്രധാന ചർച്ച വിഷയമായത്.

ശ്രീരാമ വേഷം ധരിച്ച ആൾക്ക് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഫോട്ടോ 2018 ലേത്
ശ്രീരാമ വേഷം ധരിച്ച കലാകാരന് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഈ ചിത്രത്തിന് ഏകദേശം 4 വർഷം പഴക്കമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറേ വർഷങ്ങളായി ദസറയോടനുബന്ധിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്ത് രാമായണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാരെ ആദരിക്കാറുണ്ട്.

2020ൽ ഋഷി സുനക് ദീപാവലി ആഘോഷിച്ച ഫോട്ടോ പുതിയത് എന്ന പേരിൽ ഷെയർ ചെയ്യുന്നു
10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ഋഷി സുനാക്ക് “മതപരമായ ആചാരങ്ങൾ” നടത്തുന്നത് കാണിക്കുന്നുവെന്ന വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്. വീഡിയോ 2020യിൽ ഉള്ളതാണ്. 11 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് സുനക് ദീപാവലി ആഘോഷിച്ചതാണ് വീഡിയോയിലുള്ളത്.

മന്ത്രിയുടെ വാഹനത്തിന് വേണ്ടി ആംബുലൻസ് പിടിച്ചിട്ട സംഭവം കേരളത്തിൽ അല്ല
സംഭവം നടന്നത് കേരളത്തിലല്ല, തമിഴ്‌നാട്ടിൽ ആണ്.ഓഗസ്റ്റ് 5 വെള്ളിയാഴ്ച തഞ്ചാവൂർ ജില്ലയിലെ തിരുവിടൈമരുതൂർ താലൂക്കിൽ കോളീടം നദിയുടെ തീരത്ത് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം. മന്ത്രിയുടെ വാഹനവ്യൂഹം പാലത്തിലൂടെ കടന്നുപോകുന്നതുവരെ ആനക്കരൈ പാലത്തിന്റെ ഒരറ്റത്ത് കാത്തുനിൽക്കാൻ ആംബുലൻസ് നിർബന്ധിതരായി.

അക്രമിയുടെ വെടിയേറ്റ ഇമ്രാൻ ഖാൻ ആശുപത്രിയിൽ എന്ന പേരിൽ ഷെയർ ചെയ്യുന്നത് 8 വർഷം മുൻപുള്ള ദൃശ്യം
ആശുപത്രിയിൽ നിന്നുള്ള ഇമ്രാന്റെ ഏറ്റവും പുതിയ വാർത്ത കാണിക്കാൻ ഉപയോഗിക്കുന്ന ചിത്രത്തിന് യഥാർത്ഥത്തിൽ 8 വർഷം പഴക്കമുണ്ട്.

മോർബി പാലം അപകടത്തിൽ പരിക്ക് പറ്റിയവരെ ഫുട്ട്പാത്തിൽ ചികിത്സിച്ചു എന്ന പ്രചാരണത്തിന്റെ വസ്തുത അറിയുക
ഞങ്ങളുടെ അന്വേഷണത്തിൽ ഇത് 2021 ഒക്‌ടോബറിലെ പടമാണ് എന്ന് വ്യക്തമായി. ഇത് യുപിയിലെ ഫിറോസാബാദിൽ നിന്നും ഉള്ള പടമാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.