കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ചില പോസ്റ്റുകൾ ഇവയാണ്: താലിബാൻ Chief Secretaryയുടേത് എന്ന പേരിലുള്ള ഒരു പ്രസംഗം, യോഗിയെ വിമർശിച്ചതിന് യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം, ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രക്കാരന്റെ കയ്യിൽ കൊടുത്തു വിട്ട ക്ഷണകത്തിൽ മയക്ക് മരുന്ന് കണ്ടെന്ന പ്രചാരണം, കേരളാ പോലീസിന്റെ ഫ്രീ റൈഡ് സ്കീമിന്റേത് എന്ന പേരിൽ 2 നമ്പറുകൾ.

വീഡിയോയിൽ ഉള്ളത് താലിബാൻ Chief Secretary അല്ല
ഞങ്ങളുടെ അന്വേഷണത്തിൽ, താലിബാൻ ചീഫ് സെക്രട്ടറി ( (Chief Secretary) ബിജെപിയും ആർഎസ്എസും ഇന്ത്യയിൽ അതിശക്തമാണെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. താലിബാന് ചീഫ് സെക്രട്ടറി ഇല്ലെന്ന് മാത്രമല്ല, വീഡിയോയിൽ കാണുന്ന പാക് പണ്ഡിതനും താലിബാനുമായി നേരിട്ട് ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നു.

യോഗിയെ വിമർശിച്ചതിനാണോ യുപി പോലീസ് IAS ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്?
വീഡിയോയിൽ ഉള്ളത് അമിതാബ് ഠാക്കൂർ എന്ന ഉദ്യോഗസ്ഥനാണ്. അയാൾ IAS ഉദ്യോഗസ്ഥനല്ല, മുൻ IPS ഉദ്യോഗസ്ഥനാണ്. അയാൾ അറസ്റ്റ് ചെയ്യപ്പെട്ടത് ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ്.

43 ക്ഷണകത്തുകൾ മയക്കുമരുന്ന് കടത്തിന്: സത്യമെന്ത്?
മയക്ക് മരുന്ന് കണ്ടത്, മധുര ആസ്ഥാനമായുള്ള കയറ്റുമതിക്കാരൻ ബുക്ക് ചെയ്ത ഓസ്‌ട്രേലിയയിലേക്കുള്ള കൺസൈൻമെന്റിൽ ആയിരുന്നു.
മാധ്യമ റിപോർട്ടുകൾ അനുസരിച്ച്, യാത്രക്കാരനിൽ നിന്നല്ല ക്ഷണകത്തുകൾ കണ്ടെത്തിയത്. ഇത് ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ച് അയച്ചതും ആയിരുന്നില്ല.

ഈ 2 നമ്പറുകൾ Kerala Police സ്കീമിന്റേത് ആണോ?
ഈ നമ്പറുകൾ Kerala Policeന്റെതല്ല. പഞ്ചാബ് പോലിസിന്റേത് ആണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.