ഗൗതം അദാനി,യോഗി ആദിത്യനാഥ്. ഗോരഖ്പുറിലെ ഒരു മദ്രസ,കരൗളി അക്രമം, കർണാടകത്തിലെ ഹിജാബ് വിവാദം കഴിഞ്ഞ ആഴ്ച്ച തെറ്റായ പ്രചരണങ്ങൾക്ക് വിഷയമായിട്ടുണ്ട്.

ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല
ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല
ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു കടയില്‍ നിന്ന് 2016ൽ പിടിച്ചെടുത്ത ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറില്‍ ഒരു മദ്രസയില്‍ നിന്ന് പിടിച്ച് എടുത്തത് എന്ന പേരിൽ പ്രചരിക്കുന്നത്.

State Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളിയിട്ടില്ല
ഗൗതം അദാനിക്കു വേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളുകയല്ല S.B.I ചെയ്തത്. വിമാനത്താവളം ഏറ്റെടുക്കാൻ ആവശ്യമായ ധനലഭ്യത ഉറപ്പ് വരുത്തുന്ന under writing എന്ന പ്രക്രിയയാണ് S.B.I ഏറ്റെടുത്തത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.
മുഴുവൻ ഫാക്ട് ചെക്കും ഇവിടെ വായിക്കാം
.

യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി വീശുന്ന വീഡിയോയ്ക്ക് കരൗളി അക്രമവുമായി ബന്ധമില്ല
ഒരു കൂട്ടം യുവാക്കൾ മുസ്ലീം പള്ളിയുടെ മുകളിൽ കയറുകയും കാവി കൊടികൾ വീശുകയും ചെയ്യുന്ന വീഡിയോയ്ക്ക് കരൗളി അക്രമവുമായി ബന്ധമില്ല. ഈ വീഡിയോ യുപിയിലെ ഗാസിപൂരിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.

യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്ന വീഡിയോ അല്ലിത്
ഉത്തർപ്രദേശിൽ നിന്നുള്ള കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം യോഗി ആദിത്യനാഥ് നെറ്റിയിൽ പുരട്ടുന്നുവെന്ന അവകാശവാദത്തോടെ വൈറലാവുന്ന വീഡിയോ യഥാർത്ഥത്തിൽ ആചാരപ്രകാരം ഹോളിക ദഹന്റെ ഭസ്മം അദ്ദേഹം പുരട്ടുന്നതാണ് കാണിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഹിജാബ് വിവാദത്തിൽ ഹർജിക്കാർക്ക് വേണ്ടി വാദിച്ചതിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചില്ല
കർണാടക ചീഫ് ജസ്റ്റിസ് ഹിജാബ് ഹരജിക്കാർക്ക് വേണ്ടി വാദിച്ച അഭിഭാഷകനെ ‘ശാസിക്കുന്നുവെന്ന്’ അവകാശപ്പെടുന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ ‘എം വെങ്കിടേഷ് വേഴ്സസ് ദി കമ്മീഷണർ, ബിബിഎംപി’ എന്ന വാണിജ്യ അപ്പീൽ കേസുമായി ബന്ധപ്പെട്ടതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.