News
Weekly Wrap: അദാനിയുടെ ഭാര്യ, കീർത്തി സുരേഷ്, രാജേഷ് മാധവൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
മലയാളത്തിൽ രണ്ട് പ്രമുഖ സിനിമ താരങ്ങളായ കീർത്തി സുരേഷും രാജേഷ് മാധവനും കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമ പോസ്റ്റുകളിൽ വ്യത്യസ്തമായ കാരണങ്ങളാൽ നിറഞ്ഞു നിന്നു. അദാനിയുടെ ഭാര്യ, യുപിയിലെ വിദ്യാഭ്യാസ നിലവാരം തുടങ്ങിയ വിഷയങ്ങളും സമൂഹ മാധ്യമ ചർച്ചകളിൽ ഇടം നേടിയിരുന്നു.

Fact Check: കീർത്തി സുരേഷ് മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവോ?
കീർത്തി സുരേഷ് ഫർഹാൻ എന്ന മുസ്ലിം യുവാവിനെ കല്യാണം കഴിയ്ക്കുന്നുവെന്ന വാർത്ത കീർത്തിയും കുടുംബവും നിഷേധിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check:രാജേഷ് മാധവന്റെയും ചിത്ര നായരുടെയും സേവ് ദ ഡേറ്റ് വീഡിയോ ആണോ ഇത്?
രാജേഷ് മാധവൻ, ചിത്ര നായർ എന്നിവരുടെ സേവ് ദ ഡേറ്റ് വീഡിയോ എന്ന പേരിൽ പ്രചരിക്കുന്നത് “സുരേശന്റെയും സുമലതയുടെയും” ഹൃദയ ഹാരിയായ പ്രണയകഥ,” എന്ന സിനിമയുടെ പ്രമോഷണൽ വീഡിയോ ആണെന്ന് മനസ്സിലായി.

Fact Check: ‘ഉത്തർപ്രദേശിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം’ കാണിക്കുന്ന വീഡിയോയുടെ വാസ്തവം എന്താണ്?
ഉത്തർപ്രദേശിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം കാണിക്കുന്നത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?
ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയിൽ ഉള്ളത് അദാനിയുടെ ഭാര്യയല്ല കർണാടകത്തിലെ തുംകൂറിലെ അന്നത്തെ മേയറാണ് എന്ന് ബോധ്യമായി.

Fact Check: ഈ ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതാണോ?
ഇപ്പോൾ വൈറലായിരിക്കുന്ന ബസ് അപകടത്തിന്റെ വീഡിയോ മേഘാലയയിൽ നിന്നുള്ളതല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്തോനേഷ്യയിലാണ് സംഭവം നടന്നതെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.