യുപിയിലെ തിരഞ്ഞെടുപ്പ്, ഉക്രൈനിലെ സംഭവ വികാസങ്ങൾ, തീവ്രവാദം, എസ്എഫ്ഐ തുടങ്ങി കഴിഞ്ഞ ആഴ്ച ധാരാളം വ്യത്യസ്തമായ വിഷയങ്ങൾ സമൂഹ മാധ്യമ പ്രചരണങ്ങൾക്ക് കാരണമായി.

റഷ്യയുടെ ഉക്രൈൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിൽ UDF പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചതിന്‍റെ ചിത്രമാണ് ബാനറിലെ വാക്കുകൾ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. UDFനെ പരിഹസിക്കുന്നതിനായുള്ള ആക്ഷേപ ഹാസ്യമായാണ് ചിത്രം പ്രചരിപ്പിക്കുന്നത് എങ്കിലും പലരും ചിത്രം ശരിക്കും ഉള്ളതാണ് എന്ന് കരുതുന്നതായി പോസ്റ്റുകളിലെ കമന്റുകളിൽ നിന്നും മനസിലായി.

SFI കോളേജിൽ നടത്തിയത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ലെ kiss of love സമരത്തിന്റെത്
2017ലെ kiss of love സമരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ വിദ്യാലയത്തിൽ നടത്തിയ പ്രതിഷേധമായി പ്രചരിപ്പിക്കുന്നതെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

മധ്യപ്രദേശിലെ രത്‌ലമിലെ 2 കൊല്ലം മുൻപുള്ള വീഡിയോ തെറ്റിദ്ധാരണാജനകമായ അവകാശവാദവുമായി പങ്കിട്ടുന്നു
അജ്മീറിൽ പാകിസ്ഥാൻ വേണ്ടി ചാരപ്പണി നടത്തുന്നവർക്ക് നേരെ സൈന്യം ബാറ്റൺ പ്രയോഗിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ മധ്യപ്രദേശിലെ രത്‌ലമിൽ നിന്ന് രണ്ട് വർഷം മുൻപ് എടുത്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ലോക്ക്ഡൗൺ നില നിന്ന സമയത്ത് പള്ളിയിൽ നിബന്ധനകൾ ലംഘിച്ച് പ്രാർഥന നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണത്.

ബംഗാളിലെ കള്ളവോട്ട് വീഡിയോ യുപിയുടെ പേരിൽ പ്രചരിപ്പിക്കുന്നു
കള്ളവോട്ടിന്റെ ഈ ദൃശ്യങ്ങൾ ബംഗാളില്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു . ഇതിന് യുപി ഇലക്ഷനുമായി ബന്ധമില്ല.

ബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല
ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ലണ്ടനില്‍ 2019ല്‍ നടന്ന ബിജെപി അനുകൂല റാലിയുടെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അതിൽ നിന്നും ഇന്ത്യക്കാര്‍ ബിജെപിയുടെ കൊടി പിടിച്ച് ഉക്രൈനിൽ മാര്‍ച്ച് നടത്തുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണം തെറ്റാണ് എന്ന് മനസിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.