Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ബിവറേജസ് ഔട്ട്ലൈറ്റുകൾ തുറന്നതിനു ശേഷമുള്ള തിരക്ക്, ബ്രണ്ണൻ കോളേജ് വിഷയവുമായി ബന്ധപ്പെട്ട തർക്കത്തെ കുറിച്ചുള്ള പോസ്റ്റുകൾ, ലോക്ക്ഡൗൺ മാനദണ്ഡങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ എല്ലാം കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഈ പടം കേരളത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നതിന്റെ അനന്തര ഫലമായിട്ടുള്ളതല്ല. തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. ജനുവരി മുതൽ ഈ പടം ഇന്റർനെറ്റിൽ ലഭ്യമാണ്.
വീഡിയോയിൽ വയോധികയെ തടയുന്നത് പോലീസുകാരല്ല. സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ക്വാഡിലെ സെക്ടറൽ മജിസ്ട്രേറ്റാണ്. വീഡിയോയിലെ ദൃശ്യങ്ങളിൽ ഫൈൻ അടിക്കുന്നതായി കാണുന്നില്ല. വീഡിയോയിൽ മക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടീസ് നൽകുന്നത് എന്നത് വ്യക്തമാണ്.
ഈ വീഡിയോയിലുള്ള കുടുംബം കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്ത സമ്മേളനമല്ല. അവർ കാണുന്നത് സീരിയൽ ആണ്. 2006ൽ തന്നെ ഈ ചിത്രം ഇൻറർനെറ്റിൽ ഉണ്ട്. അതിൽ ടിവിയിലെ സീരിയൽ എഡിറ്റ് ചെയ്തു മാറ്റി അവിടെ പിണറായിയുടെ വാർത്ത സമ്മേളനത്തിന്റെ ദൃശ്യം എഡിറ്റ് ചെയ്തു ചേർക്കുകയായിരുന്നു.
ഈ വീഡിയോ ലോക്ക്ഡൗണിന് ശേഷം പെരുമ്പാവൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ മതിൽ തകരുന്നതിന്റെതല്ല.അത് 2017ൽ ഹർത്താൽ കഴിഞ്ഞതിനു പിറ്റേദിവസം തിരക്കിൽ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ മതിൽ തകർന്നതാണ്.
വനിതാ കമ്മീഷൻ അധ്യക്ഷ മാപ്പു പറഞ്ഞത് കൊണ്ട് അവരെ മാറ്റേണ്ട കാര്യമില്ല എന്നാണ് റഹീം പറഞ്ഞത്. ഒരിടത്തും രഹ്ന ഫാത്തിമയെ വനിത കമ്മീഷൻ അധ്യക്ഷ ആക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
Sabloo Thomas
June 18, 2025
Sabloo Thomas
June 19, 2025
Sabloo Thomas
June 18, 2025