Friday, November 22, 2024
Friday, November 22, 2024

HomeCoronavirusCOVID-19 VaccineTT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമോ?

TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

TT (Tetanus) കുത്തിവെപ്പെടുത്ത്  ഉടനെ Covid vaccine എടുത്താൽ മരിക്കുമെന്ന ഒരു പ്രചാരണം വാട്ട്സാപ്പിൽ നടക്കുന്നുണ്ട്.

 എല്ലാവര്‍ക്കും വാക്‌സിനേഷന്‍ എത്തിക്കാൻ സര്‍ക്കാരും ആരോഗ്യ പ്രവർത്തകരും എല്ലാം ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ഒരു പ്രചാരണം നടക്കുന്നത്. 

55 സെക്കന്‍ഡ് വരുന്ന ഒരു ഓഡിയോ സന്ദേശമായാണ് അത് പ്രചരിക്കുന്നത്. അത് ഞങ്ങളുടെ കൈവശം ഉണ്ടെങ്കിലും ദുരുപയോഗ സാധ്യത കണക്കിലെടുത്ത് അത് ഇവിടെ ചേർക്കുന്നില്ല.

വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വനിതയുടെ ശബ്ദരേഖ ഇങ്ങനെയാണ്: ”ടി ടി കുത്തിവെപ്പെടുത്ത് പിറ്റേദിവസം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ മരിച്ചിരിക്കുന്നു.
ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തില്‍ മുറിവ് പറ്റിയിട്ട് ടി ടി എടുത്ത് പെട്ടെന്ന് തന്നെ വാക്‌സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം.
നേരെ തിരിച്ച് കൊവിഡ് വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ ടി ടിയും എടുക്കേണ്ട. ചില ഡോക്ടര്‍മാരും നഴ്‌സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല.”

Fact Check/Verification

മറ്റൊരു വാക്സിൻ എടുത്തതിനു ശേഷം  കൊവിഡ് വാക്സിൻ  എടുക്കുമ്പോൾ 14  ദിവസത്തെ ഇടവേള വേണമെന്ന് WHO വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു മാർഗ നിർദ്ദേശം എന്ന നിലയിലാണ് അത് നൽകിയിരിക്കുന്നത്. എന്നാൽ കോവിഡ് വാക്സിനും ടെറ്റനസ് ഇൻജക്ഷനും അടുപ്പിച്ചു നൽകിയാൽ മരണം സംഭവിക്കും എന്ന് WHO യോ ഏതെങ്കിലും ഗവേഷണ സ്ഥാപനങ്ങളോ സർക്കാർ ഏജൻസികളോ ശാസ്ത്രിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്തിയിട്ടില്ല.

കൊവിഡുമായി   ബന്ധപ്പെട്ടു WHO പുറത്തിറക്കിയ വിവിധ മാർഗ നിർദേശങ്ങൾ who.int എന്ന  വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.

അതിൽ കോവിഡുമായി ബന്ധപ്പെട്ടു ഇവിടെ പരാമർശ വിധേയമാക്കുന്ന, ശബ്ദ സന്ദേശത്തിലെ പോലുള്ള തെറ്റായ വിവരങ്ങൾ  എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നതും വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിലെ സെന്റർ ഫോർ ഡിസിസ് കണ്ട്രോൾ (CDC) ഈ വിഷയത്തിലുള്ള മാർഗ്ഗനിർദേശം പുതുക്കി നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ അനുസരിച്ചു  കോവിഡ് വാക്‌സിൻ മറ്റേത് വാക്‌സിനോടൊപ്പവും ഒരേ ദിവസം നൽകാവുന്നതാണ്. കുത്തിവയ്പ്പെടുക്കുന്ന ഭാഗത്തെ വേദനയും മറ്റു പ്രശ്നങ്ങളും കുറയ്ക്കാൻ രണ്ടു കുത്തി വയ്പ്പും രണ്ടു ശരീരഭാഗങ്ങളിൽ എടുക്കാവുന്നതാണ്.

എന്നാൽ ആ നിർദേശം ഇന്ത്യയിൽ ബാധകമല്ല.കാരണം, മറ്റ് ഏതെങ്കിലും വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് കൊവിഡ് വാക്സിൻ എടുത്താൽ മതി  എന്നാണ് ഇന്ത്യയിൽ നിലവിലുള്ള നിർദ്ദേശം.

TT വാക്സിൻ പ്രചാരണത്തിന്റെ വാസ്തവമെന്ത്?

വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വനിതയുടെ ശബ്ദരേഖ ലഭിച്ച ഉടനെ ഞങ്ങൾ ഇൻഫോ ക്ളീനിക്ക് അഡ്മിന്മാരിൽ ഒരാളായ ഡോക്ടർ പി എസ് ജിനേഷിനെ ബന്ധപ്പെട്ടു.(വിവിധ മാധ്യമങ്ങളിൽ  പ്രചരിക്കുന്ന  ആരോഗ്യ കാര്യങ്ങളിലെ  വ്യാജ  സന്ദേശങ്ങളെ നേരിട്ടാൻ ഒരു കൂട്ടം ഡോക്ടർമാർ  ആരംഭിച്ച ഫേസ്ബുക്ക് പേജാണ്  ഇൻഫോ ക്ലിനിക്.)

അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: 

”തിയററ്റിക്കലി ടിടി കുത്തിവെപ്പ് എടുത്ത ഉടനെ കൊവിഡ് വാക്സിൻ എടുക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്ത് രണ്ടാഴ്ച ഗ്യാപ്പ് നിർദേശിക്കുന്നുണ്ട്.
എന്ന് കരുതി മരണം സംഭവിക്കും എന്നൊക്കെ പറയുന്നത് ഒരു സാംഗത്യവും ഇല്ലാത്ത കാര്യമാണ്.”

ഡോക്ടർ പി എസ് ജിനേഷ്  ഞങ്ങൾക്ക്  MES medical college hospital Perinthalmannaൽ പ്രഫസറായ  ഡോക്ടർ Purushothaman Kuzhikkathukandiyil ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ അയച്ചു തന്നു.

അതിൽ ഡോക്ടർ പുരുഷോത്തമൻ പറയുന്നു:


”ടെറ്റനസ് വാക്സിൻ സ്വീകരിച്ചതിൻറെ രണ്ടാം നാൾ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതുകൊണ്ടുമാത്രം എൻറെ ബന്ധു മരിച്ചു. സമാനമായ രീതിയിൽ കുറെയേറെ ആളുകളും കൂടി മരിച്ചതായിട്ട് കേട്ടറിവുണ്ട്. അതുകൊണ്ട് നിങ്ങളാരും അങ്ങനെ ചെയ്യരുത് എന്ന് പറയുന്ന ഒരു ശബ്ദ സന്ദേശം വാട്സാപ്പിലൂടെ ഒരുപാട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായിട്ട് അറിഞ്ഞു. ആ പറഞ്ഞതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല.”

ഇതേ വീഡിയോയുടെ ആശയങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടി ഇൻഫോ ക്ലിനിക്കിൽ കൊടുത്തിട്ടുണ്ട്. അതിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

”നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയ്‌ഡ്‌ എന്ന TT. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല എന്നുതന്നെ പറയാം. 

ഡിഫ്തീരിയ, പെർട്ടൂസിസ് വാക്സിനുകൾ ടെറ്റനസ് വാക്സിന് ഒപ്പം പണ്ടു മുതലേ ഡി പി ടി ആയി നൽകിവരുന്നുണ്ട്.


തൊണ്ണൂറുകളോടെ ഹെപ്പറ്റൈറ്റിസ്-ബി, ഹീമോഫിലസ് ഇൻഫ്ലുവെൻസ വാക്സിനും ഈ കൂടെ ചേർത്തു (പെന്റാവലന്റ് വാക്‌സിൻ).
ഏതാണ്ട് അഞ്ചു വർഷം മുൻപു മുതൽ ഇൻജക്റ്റബിൾ പോളിയോ വാക്സിൻ കൂടെ ചേർക്കുകയുണ്ടായി (ഹെക്സാവലന്റ് വാക്‌സിൻ).

ഇതിനൊപ്പം തന്നെ റോട്ടാവൈറസ് വാക്സിൻ, ന്യൂമൊകോക്കൽ വാക്സിൻ, ജപ്പാനീസ് എൻകഫലൈറ്റിസ് വാക്‌സിൻ ഒക്കെ ഒരുമിച്ച് എടുത്താലും പ്രശ്നം ഉള്ളതല്ല.


നിലവിലുള്ള ഏതു വാക്സിനൊപ്പവും നൽകാവുന്ന ഒരു വാക്സിനാണ് ഇൻജക്ഷൻ TT. അത് ഒരേ സമയമോ കുറച്ചു ദിവസങ്ങളുടെ ഇടവേളകളിലോ ആവാം, ഒരു കുഴപ്പവുമില്ല.

ടെറ്റനസ് വാക്സിൻ വേറെ ഏത് വാക്സിന് ഒപ്പം നൽകിയാലും രണ്ടിന്റെയും ഫലപ്രാപ്തി കുറയുന്നില്ല. സുരക്ഷിതത്വ പ്രശ്നവുമില്ല. ”

”ഇത്തരത്തിലുള്ള നുണ പ്രചരണങ്ങളുടെ ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ടത്,” എന്ന് ഇൻഫോ ക്ലിനിക്ക് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിക്കുന്നു.

ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറിന്റെ അഭിപ്രായത്തിൽ ”കോവിഡും TT പോലുള്ള മറ്റ് വാക്സിനുകളും തമ്മിൽ ആവശ്യത്തിന് ഗ്യാപ്പ് വേണം എന്ന് മാർഗ രേഖകൾ പറയുന്നുണ്ട്.

എന്നാൽ അതിന്റെ അർഥം ഇങ്ങനെ സ്വീകരിക്കുന്നവർ മരിക്കും എന്നല്ല. വാക്സിൻ എടുക്കുന്നത് കൊണ്ട് ചിലർക്ക് side effects ഉണ്ടാവും. അത് അലർജി പോലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

Side effects പോലും വളരെ ചെറിയ ഒരു ശതമാനം പേരിൽ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്,” അദ്ദേഹം പറഞ്ഞു.

തുടർന്ന്  ഞങ്ങൾ  കോവിഡ് -19 ചികിത്സ ഏകോപിപ്പിക്കാൻ സർക്കാർ നിയമിച്ച  സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിലുമായി സംസാരിച്ചു.

”TT എടുത്ത ശേഷം കോവിഡ് വാക്സിനുകൾ സ്വീകരിക്കുന്നത് കൊണ്ട് ഒരാളും മരിക്കില്ല. ടെറ്റനസും കോവിഡ് വാക്സിനും ഒരുമിച്ച് സ്വീകരിച്ചാൽ മരിക്കുമെന്ന വാദം, ശാസ്ത്രീയ അടിത്തറയില്ലാത്ത വാദമാണ്” എന്ന് അദ്ദേഹവും പറഞ്ഞു. 

വായിക്കുക: Tipu Sultan, Real Photo:വാസ്തവമെന്ത്?

Conclusion

 മറ്റു വാക്സിനുകളും കോവിഡ് വാക്സിനും ഇടയിൽ 14 ദിവസത്തെ ഗ്യാപ്പ് വേണമെന്നാണ് WHO പറയുന്നത്. അത് ഒരു മാർഗ നിർദേശം മാത്രമാണ്.

കോവിഡ് വാക്‌സിന് ശേഷമോ മുൻപോ  ടി.ടി. എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

Result: False

Our Sources

WHO Website

Telephone conversation with Dr Amar FettleKerala’s state nodal officer for Covid-19

Telephone conversation with IMA Secretary P Gopikumar

Facebook Post of Dr Purushothaman Kuzhikkathukandiyi, Professor MES medical college hospital Perinthalmanna

Telephone conversation with Dr PS Jiesh, Admin and Co-founder Info Clinic

Info Clinic Facebook Page

CDC Website


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular