Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
‘പേരാമ്പ്രയോട്ടം’ എന്ന ഹാഷ്ടാഗ് ഉള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”എടപ്പാളോട്ടം ഇനി ചരിത്രം. ഇന്നത്തെ #പേരാമ്പ്രയോട്ടം,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്. 2019 ജനുവരി 3ന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹർത്താൽ ദിവസം കട അടപ്പിക്കാൻ വന്ന സംഘപരിവാർ പ്രവർത്തകരെ എതിര്‍വിഭാഗം അടിച്ചോടിച്ച സംഭവം മുൻപ് എടപ്പാളോട്ടമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളിനു വിഷയമായിട്ടുണ്ട്. ഇതുമായി ഉപമിച്ചാണ് ‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ ഓടുന്ന ബിജെപി പ്രവർത്തകരുടെ പടം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്.
കല്പറ്റ എംഎൽഎയായ കോൺഗ്രസ് നേതാവ് ടി സിദ്ധിക്കാണ് ഈ പടം ആദ്യം ഷെയർ ചെയ്തവരിൽ ഒരാളാണ്. എന്നാൽ വിമർശനങ്ങൾ വന്നതോടെ അദ്ദേഹം പേരാമ്പ്രയോട്ടം എന്ന ഭാഗം തന്റെ പോസ്റ്റിൽ നിന്നും എഡിറ്റ് ചെയ്തു നീക്കിയിരുന്നു.
അദ്ദേഹത്തെ കൂടാതെ മറ്റ് ചിലരും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. Voice of V. K Fyzal Babu എന്ന ഐഡിയിൽ നിന്നുമുള്ള ഇത്തരം ഒരു പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 55 ഷെയറുകൾ ഉണ്ടായിരുന്നു.
VT Balram Followers എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 38 ഷെയറുകൾ ഉണ്ടായിരുന്നു.
Fact check/ Verification
മെയ് 8ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള ബാദുഷ സൂപ്പർമാർക്കറ്റിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്ന് ആരോപിച്ച് രണ്ട് പേർ സൂപ്പർമാർക്കറ്റിലെ നാല് ജീവനക്കാരെ ആക്രമിച്ചിരുന്നു.തുടർന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, മെയ് 11ന് ഈ സൂപ്പർമാർക്കറ്റിനെതിരെ വിഎച്ച്പിയും അവരുടെ മാർച്ചിനെതിരെ യൂത്ത് ലീഗും പ്രകടനങ്ങൾ നടത്തി. അവ നേർക്കുനേർ വന്നപ്പോൾ പോലീസ് ഇടപെട്ട് സംഘർഷമൊഴിവാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചപ്പോൾ പോലീസ് ഇടപ്പെട്ട് രണ്ടു സമരക്കാരെയും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും, അത് കൊണ്ട് തന്നെ അനിഷ്‌ട സംഭവങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും ഉത്തരം ലഭിച്ചു. അനിഷ്‌ട സംഭവങ്ങൾ ഒന്നും നടക്കാത്ത സാഹചര്യത്തിൽ സംഭവ സ്ഥലത്ത് നിന്ന് ആരെങ്കിലും ഓടി പോയിട്ടില്ലെന്നും പോലീസ് സ്റ്റേഷനിൽ നിന്നും ഉത്തരം ലഭിച്ചു.
ഞങ്ങൾ കോൺഗ്രസ്സ് നേതാവ് സിദ്ധിഖിന്റെ പോസ്റ്റ് പരിശോധിച്ചപ്പോൾ ചിത്രം പഴയതാണെന്ന് എന്ന് വ്യക്തമാക്കുന്ന റെജികുമാർ എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റ് കണ്ടു.
ഈ ചിത്രത്തോട് സാദൃശ്യമുള്ള മറ്റൊരു ദൃശ്യം ഉൾപ്പെടുന്ന ഒരു വീഡിയോ ഉള്ള ഒരു പോസ്റ്റ് മറ്റൊരു പ്രൊഫൈലിൽ നിന്നും അതിനു താഴെ കമന്റായി ചേർത്തിരിക്കുന്നതും കണ്ടു. ഈ പോസ്റ്റ് മെയ് 12നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ പോസ്റ്റിലെ വീഡിയോയിൽ ബിജെപിയുടെ ചിഹ്നം സൂപ്പർഇമ്പോസ് ചെയ്തിട്ടുണ്ട്.മലബാർ വിഷൻ എന്ന പ്രാദേശിക ചാനലിന്റെ ഒരു വാർത്തയിൽ നിന്നുള്ള ഭാഗമാണ് ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് പോസ്റ്റിനൊപ്പമുള്ള ദൃശ്യത്തിലെ എംബ്ളത്തിൽ നിന്നും മനസിലായി. എന്നാൽ വീഡിയോയിലെ വിവരണത്തിൽ നിന്നും ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പോസ്റ്റ് പറയുന്നത് എന്ന് മനസിലായി.
ആ വീഡിയോയിലെ വിവരണ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ റ്റി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ പോലീസ് നേരിട്ടതിനെ തുടർന്നുള്ള ദൃശ്യങ്ങളാണത്. 2021ൽ നിലവിലെ പിണറായി സർക്കാർ വരുന്നതിനു മുൻപ് ആദ്യത്തെ പിണറായി സർക്കാരിലെ മന്ത്രിമാരായിരുന്നു ജലീലും ശൈലജയും. അന്ന്,വിവാദത്തെ തുടർന്ന് ജലീൽ രാജി വെച്ചിരുന്നു.
തുടർന്ന് ഒരു കീ ഫ്രെയിം എടുത്ത് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ “യുവമോർച്ച പാനൂർ” എന്ന ഫേസ്ബുക്ക് പേജിൽ 2020 സെപ്റ്റംബർ 21ന് ഒരു നീണ്ട കുറിപ്പിനൊപ്പം പേരാമ്പ്രയോട്ടം’ എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് മനസിലായി. ”ആരോഗ്യമന്ത്രിയുടെ ക്യാംപ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ക്യാമറയിൽ പതിഞ്ഞ ഫോട്ടോയാണിത്,” എന്ന് ആ വിവരണത്തിൽ പറയുന്നു. ജലീലിനെതിരെയുള്ള സമരത്തിൽ നിന്നുള്ളതാണ് ഈ ചിത്രം എന്ന സൂചനയും പോസ്റ്റിനൊപ്പമുള്ള വിവരണത്തിൽ ഉണ്ട്.
തുടർന്ന് ഈ സംഭവത്തിൽ ഉൾപ്പെട്ട ബിജെപിയുടെയും മുസ്ലിം യുത്ത് ലീഗിന്റെയും പേരാമ്പ്രയിലെ പ്രാദേശിക ഘടകങ്ങളുടെ പേജ് പരിശോധിച്ചപ്പോൾ,പോലീസ് സമരക്കാരെ തടയുന്നതല്ലാതെ ഏതെങ്കിലും സംഘർഷത്തിന്റെ ദൃശ്യങ്ങൾ അവർ പോസ്റ്റ് ചെയ്തിട്ടില്ല എന്ന് മനസിലായി. പോരെങ്കിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ ആളുകൾ പിടിച്ചിരിക്കുന്ന കൊടിയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു കൊടിയാണ് പേരാമ്പ്രയിൽ ഈ അടുത്ത കാലത്ത് നടന്ന വിഎച്ച്പി മാർച്ചിലെ പ്രവർത്തകർ പിടിച്ചിരിക്കുന്നത് എന്ന് ബിജെപി പേരാമ്പ്രയുടെ പോസ്റ്റിൽ നിന്നും വ്യക്തമാണ്.
Conclusion
പേരാമ്പ്രയിൽ നടന്ന യൂത്ത് ലീഗ്, വിഎച്ച്പി പ്രകടനങ്ങളുമായി ഇപ്പോൾ പ്രചരിക്കുന്ന പടത്തിന് ബന്ധമില്ലെന്ന് മനസിലായി.2020ൽ അന്നത്തെ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആയിരുന്ന കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മുൻ മന്ത്രി കെ കെ ശൈലജയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ചയുടെയും ബിജെപിയുടെയും പ്രവർത്തകർ നടത്തിയ മാർച്ചിൽ നിന്നുള്ള പടമാണ് ‘പേരാമ്പ്രയോട്ടം’ എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False Context/False
Our Sources
Report Published By Asianet News On 8th May 2022.
Report Published by Mediaone TV On 11th May 2022.
Facebook Post From The Profile Surya Kanichodu On 12th May 2022.
Facebook Post From the Profile Yuvamorcha Panoor On 21th September 2020
Facebook Post From the Profile Bjp Perambra On 12th May 2022
Facebook Post From the Profile Myl Perambra Constituency on 12th May 2022
Telephone Conversation with Perambra Police station
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.