Thursday, December 19, 2024
Thursday, December 19, 2024

HomeFact Checkചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ 2017 ലേത് 

ചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ 2017 ലേത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)

ചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ വൈറലാവുന്നുണ്ട്. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തമിഴ് സൂപ്പർസ്റ്റാർ വിക്രമിനായി പ്രാർത്ഥനകളും ആശംസകളും നിറഞ്ഞു. ‘ചിയാൻ’ എന്ന് ആരാധകർ വിളിക്കുന്ന വിക്രമിനെ നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിനെത്തുടർന്ന്, മലയാളം ടെലിവിഷൻ ചാനലായ ജനം ടിവി അവരുടെ ഫേസ്ബുക്ക് പേജിൽ, ‘തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ആരാധകർക്ക് നന്ദി അറിയിച്ച് വീഡിയോ സന്ദേശവുമായി വിക്രം,എന്ന വിവരണത്തോടെ പങ്കിട്ടു.’ ഈ വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ, 297 ഷെയറുകൾ ഉണ്ടായിരുന്നു.

ജനം ടിവി ‘s Post

മറ്റ് ചില പ്രൊഫൈലുകളും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Media browser‘s Post
4pmNews’s Post

മലയാളത്തിന് പുറമേ,  ഇംഗ്ലീഷിലും ഈ അവകാശവാദമുള്ള  വൈറലാവുന്നുണ്ട്.

ആരാണ് ചിയാൻ വിക്രം?

പ്രധാനമായും തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന നടനാണ് വിക്രം. 1990-ൽ പുറത്തിറങ്ങിയ എൻ കാതൽ കൺമണി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. IMDbയിലെ വിവരങ്ങൾ  പ്രകാരം,  നിരൂപക പ്രശംസയും  വാണിജ്യ വിജയവും നേടിയ  സേതുവിന്  (1999) ശേഷം അദ്ദേഹം വാണിജ്യപരമായി വിജയിച്ച മറ്റ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ പല പ്രകടനങ്ങൾക്കും നിരൂപക പ്രശംസ നേടിയിട്ടുമുണ്ട്. അഞ്ച് ഫിലിംഫെയർ അവാർഡുകളും മികച്ച നടനുള്ള ഒരു ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. മലയാളത്തിലും ആദ്യ കാലത്ത് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വിക്രമിന് ഹൃദയാഘാതം ഉണ്ടായോ?

ജൂലൈ 8 ന് നെഞ്ചിൽ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ, നടന് ഹൃദയാഘാതം ഉണ്ടായാതായി  നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ  അവകാശപ്പെട്ടു. വിക്രമിന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മകൻ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “പ്രിയപ്പെട്ട ആരാധകരേ, അഭ്യുദയകാംക്ഷികളേ, അപ്പയ്ക്ക് (അച്ഛൻ) നേരിയ നെഞ്ചുവേദന ഉണ്ടായിരുന്നു. അതിനായി ചികിത്സയിലാണ്. റിപ്പോർട്ടുകൾ തെറ്റായി അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിക്കുന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്,” ധ്രുവ് ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ കുറിച്ചു.

നടന് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മാനേജർ സൂര്യനാരായണൻ എം ട്വീറ്റിൽ വ്യക്തമാക്കി.

കൂടാതെ, നടന് ഹൃദയസ്തംഭനം ഉണ്ടായിട്ടില്ലെന്നും നെഞ്ചിലെ അസ്വസ്ഥത മാത്രമാണ് ഉണ്ടായതെന്നും  കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ  വ്യക്തമാക്കി.

Fact Check/Verification

വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ കമന്റ് വിഭാഗങ്ങളിലൂടെ ഞങ്ങൾ സ്കാൻ ചെയ്തു. @mathanotnmcvf എന്ന ഉപയോക്താവിന്റെ ട്വീറ്റിന്, “ഇത് ജന്മദിനാശംസകൾക്കുള്ള നന്ദി അറിയിക്കുന്ന  പഴയ വീഡിയോയാണ്” എന്ന് @RishivardhanK എന്ന ഉപയോക്താവിന്റെ മറുപടി കണ്ടെത്തി.

Screenshot of Tweet by @mathanotnmcvf

ഈ സൂചന സ്വീകരിച്ച് , ഞങ്ങൾ യൂട്യൂബിൽ “Chiyaan Vikram thanks fans birthday” എന്ന കീവേഡ് സെർച്ച് നടത്തി. ‘ചിയാൻ വിക്രം തന്റെ ജന്മദിനത്തിൽ ആരാധകർക്ക് നന്ദി പറയുന്നു’ എന്ന അടിക്കുറിപ്പോടെ 2017 ഏപ്രിൽ 18-ന് വെരിഫൈഡ്  ചാനലായ   Reel Petti അപ്‌ലോഡ് ചെയ്ത വീഡിയോയിലേക്ക് അത് ഞങ്ങളെ നയിച്ചു.

Screenshot from YouTube search

വീഡിയോയുടെ തുടക്കത്തിലെ കുറച്ച് നിമിഷങ്ങൾക്കകം തന്നെ, വിക്രം ആശുപത്രിയിൽ നിന്ന്  ഡിസ്ചാർജ് ചെയ്തതിന് ശേഷം ആരാധകരോട് നന്ദി പറയുന്നുവെന്ന പേരിൽ  വൈറലായ ക്ലിപ്പിൽ നിന്നുള്ള കീഫ്രെയിമുകൾ ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ, താരം ഇങ്ങനെ പറയുന്നത് കേൾക്കാം “ഹായ്, പീപ്പിൾ. ഓ എന്റെ ദൈവമേ! വളരെയധികം സ്നേഹം, വളരെയധികം വാത്സല്യം. ഇത് ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച ജന്മദിനമാണ്, എല്ലാത്തിനും നന്ദി.”

Screenshot of YouTube video by Reel Petti

ഇപ്പോൾ വൈറലാവുന്ന വീഡിയോയിൽ “ ഇതുവരെയുള്ള മികച്ച ജന്മദിനം” എന്ന് താരം പറഞ്ഞ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്.

കൂടാതെ, ‘ആരാധകർക്ക് സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.’ എന്ന തലക്കെട്ടുള്ള വീഡിയോ,  2017 ഏപ്രിൽ 18 ന് IndiaGlitz Tamil എന്ന വെരിഫൈഡ് യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതും ഞങ്ങൾ കണ്ടെത്തി.

വീഡിയോയിലെ  വിവരണം ഇങ്ങനെയാണ്, “ ജന്മദിനത്തിന്റെ തലേന്ന് (ഏപ്രിൽ 17) ചിയാൻ വിക്രമിന്റെ ധ്രുവനച്ചത്തിരത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. ആരാധകരുടെ പ്രതികരണത്തിൽ മതിമറന്ന താരം തന്റെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ എത്തി. തന്റെ ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ഒരു വീഡിയോയും പങ്കുവെച്ചു.”

നടന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഞങ്ങൾ സ്‌കാൻ ചെയ്‌തു. അപ്പോൾ ഈ  വീഡിയോ 2017 ഏപ്രിൽ 17 ന് പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

Instagram will load in the frontend.

 വായിക്കാം :മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞുവെന്ന പ്രചരണം വ്യാജം

Conclusion

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം നടൻ വിക്രം ആരാധകർക്ക് നന്ദി പറയുന്നതായി അവകാശപ്പെടുന്ന വൈറൽ പോസ്റ്റുകൾ വ്യാജമാണ്. വീഡിയോ 2017 മുതൽ പ്രചാരത്തിലുണ്ട്. നടൻ തന്റെ ജന്മദിനത്തിന് ശേഷം ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്ന വീഡിയോ ആണത്.

Result: False

Sources

YouTube Video By Reel Petti, Dated April 18, 2017

YouTube Video By IndiaGlitz Tamil, Dated April 18, 2017

Instagram Post by @the_real_chiyaan, Dated April 17, 2017


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular