Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍:...

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ യാഥാർഥ്യം അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്.”ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി ചെന്ന് ചാടി കൊടുക്കുന്നത്,” വാട്ട്സ്ആപ്പിൽ വൈറലായിരിക്കുന്ന വീഡിയോയുടെ വിവരണം പറയുന്നു.

Video going viral on Whatsapp

Fact Check/Verification

വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ ലോറി നീങ്ങുന്നത് തറനിരപ്പിൽ നിന്നും ഉയരത്തിലാണ് എന്ന് മനസിലാവും. പോരെങ്കിൽ അതിന്റെ ഓഡിയോയിൽ കേൾക്കുന്ന ശബ്ദം ലോറിയുടേതല്ലെന്നും ട്രെയിൻ ഓടുന്നതിന്റേതാണ് എന്നും വ്യക്തമാണ്.

“ഇവരുടെ മുന്നിലാണ് നമ്മൾ ചെറിയൊരു കാറുമായി ചെന്ന് ചാടി കൊടുക്കുന്നത്,” എന്ന  വാട്ട്സ്ആപ്പിൽ വൈറലായിരിക്കുന്ന വീഡിയോയുടെ വിവരണം ഉപയോഗിച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ ഇതിനെ കുറിച്ചുള്ള  മോട്ടോർ വാഹന വകുപ്പിന്റെ ജനുവരി 27,2023 ലെ  പോസ്റ്റ് കിട്ടി.

MVD Kerala’s Post

Kerala Police ജനുവരി 27,2023 ലെ ഫേസ്ബുക്ക് വീഡിയോയിൽ,”ചരക്ക് ലോറികൾ  ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ്,” എന്ന് വ്യക്തമാക്കുന്നു.

Kerala Police‘s Post

ഡിസംബർ 23,2019 ലെ ഒരു യൂട്യൂബ് വീഡിയോയിൽ പിഐബി, എന്താണ് റോറോ സർവീസ് എന്ന് വ്യക്തമാക്കുന്നു. “റോൾ ഓൺ – റോൾ ഓഫ് (RO-RO) – റെയിൽവേ വാഗണുകൾക്ക് മുകളിലൂടെ  ട്രക്കുകൾ കയറ്റി പോവുന്ന സവിശേഷമായ ഒരു സംവിധാനം. കുറഞ്ഞ ഇന്ധന ഉപഭോഗം, ട്രക്കിന്റെയും ടയറുകളുടെയും തേയ്മാനം കുറയുക, കഠിനമായ  സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്യാതെ ഡ്രൈവർമാർക്ക് ആശ്വാസം  പകരുക എന്നിങ്ങനെ വ്യത്യസ്ത രീതികളിൽ ഈ സേവനം ട്രക്ക് ഡ്രൈവർമാരെ സഹായിച്ചിട്ടുണ്ട്,” പിഐബി വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നു.

PIB’s Youtube video

തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ സമൂഹ മാധ്യമ വിഭാഗത്തിൽ ഉള്ള നജീബ് മജീദിനെ വിളിച്ചു, “വീഡിയോ പുതിയതാണ്. എവിടെ ചിത്രീകരിച്ചതാണ് എന്നും ആരാണ് ദൃശ്യത്തിൽ ഉള്ളത് എന്നും ഞങ്ങൾ അന്വേഷിച്ചു വരികയാണ്, എന്തായാലും വീഡിയോയിയുടെ ഉള്ളടക്കം കുറ്റകരമാണ്. അത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. വീഡിയോയുടെ അവസാനം ഏത് റോറോ സർവീസിൽ ചിത്രീകരിച്ചതാണ് എന്ന ഒരു അറിയിപ്പ് പോലും കൊടുക്കാതെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

വായിക്കാം:കഴിഞ്ഞ വർഷം യുകെയിൽ വെച്ച്  മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയുക

Conclusion

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവറുടേത് എന്ന പേരിൽ പ്രചരിക്കുന്ന  വീഡിയോ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ  എടുത്തതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 

ചരക്ക് ലോറികൾ  ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ് അത്.

Result: False

Sources

Facebook post by Kerala Police on January 27,2023

Facebook Post by MVD Kerala on January 27,2023

Youtube Video by PIB India on December 23,2019

Telephone conversation with Najeeb Majeed of MVD Social media cell

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular