Friday, November 22, 2024
Friday, November 22, 2024

HomeFact Checkവന്ദേ മാതരം വിളിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമി ഫൈനലിന്റെതല്ല

വന്ദേ മാതരം വിളിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമി ഫൈനലിന്റെതല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

T20 സെമിയിൽ പാകിസ്താനെ തോൽപിച്ച ഓസ്‌ട്രേലിയൻ ടീം വന്ദേ മാതരം വിളിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Param Vaibhavam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 1 k വ്യൂസും 10 ഷെയറുകളും ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

Screenshot of Param Vaibhavams post  

Param Vaibhavams post  

Roopesh Ambadi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 12  ഷെയറുകൾ  ഉണ്ടായിരുന്നു.

Screenshot of Roopesh Ambadi ‘s post 

Roopesh Ambadi ‘s post 

Kadekal Vk എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  16  ഷെയറുകൾ  ഉണ്ടായിരുന്നു.

Screenshot of Kadekal Vk’s post 

Kadekal Vk’s post 

Biju Soman എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ്  ഞങ്ങൾ നോക്കുമ്പോൾ 6 പേർ ഷെയർ ചെയ്തതായി മനസിലായി.

Screenshot of Biju Soman’s post  

Biju Soman’s post  

Fact Check/Verification

വീഡിയോയുടെ ഓഡിയോ ഞങ്ങൾ ആദ്യം പരിശോധിച്ചു. അതിൽ വന്ദേ മാതരവും ഭാരത് മാതാ കീയും വിളിക്കുന്നത് കേൾക്കാം.

തുടർന്ന്, വൈറലായ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീഫ്രെയിമുകളാക്കി മാറ്റി. ഇതിന് ശേഷം ഗൂഗിളിന്റെ സഹായത്തോടെ ഒരു കീഫ്രെയിം ഉപയോഗിച്ച് റിവേഴ്സ്  ഇമേജ് സെർച്ച് ചെയ്തു. 

Screenshot of he goolg reverse search of the video

അപ്പോൾ, ഇന്ത്യ ടൈംസിന്റെ ജനുവരി 20ലെ  റിപ്പോർട്ട് കിട്ടി. ഇന്ത്യ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, 32 വർഷമായി ഗാബയിൽ ഓസ്‌ട്രേലിയ ഒരു മത്സരം പോലും തോറ്റിട്ടില്ലായിരുന്നു. ഈ റെക്കോർഡ് തകർത്തു, ഇന്ത്യ ഓസ്‌ട്രേലിയയെ ഗാബയിൽ പരാജയപ്പെടുത്തി.

Screenshot of India Times report

ഇന്ത്യ ടൈംസിന്റെ റിപ്പോർട്ടിനൊപ്പം, Dr Ashutosh Misra എന്ന ആളുടെ ജനുവരി 18ലെ ട്വീറ്റ് കൊടുത്തിട്ടുണ്ട്. ആ ട്വീറ്റിൽ വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ കാണാം.

Dr Ashutosh Misra’s tweet

തുടർന്നുള്ള തിരച്ചിലിൽ  ഇന്ത്യാ ടുഡേയുടെ യൂട്യൂബ് ചാനലിന്റെ  ഒരു വീഡിയോ റിപ്പോർട്ട് കണ്ടെത്തി. ആ വീഡിയോ റിപ്പോർട്ട് അനുസരിച്ച്, ഇത്  ജനുവരി 19,2020 ന് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ചതിനു ശേഷമുള്ള  വീഡിയോയാണ്. ഇതാണ് പാകിസ്താനെ T20 സെമിയിൽ തോൽപിച്ച ഓസ്‌ട്രേലിൻ ടീം വന്ദേ മാതരം വിളിക്കുന്നു എന്ന അവകാശവാദത്തോടെ, വൈറലാകുന്നത്. ഈ വിജയത്തോടെ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ 2-1ന് സ്വന്തമാക്കി.

YouTube Video/India Today

ഈ വീഡിയോയുടെ യൂട്യുബിലെ വിവരണം അനുസരിച്ചു, ഗബ്ബയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ശേഷം എല്ലാ ക്രിക്കറ്റ് ആരാധകരും ടീം ഇന്ത്യയ്ക്ക് വേണ്ടി ആർപ്പ് വിളിച്ചു. ഈ ഓസ്‌ട്രേലിയൻ ആരാധകന് പോലും ഓസ്‌ട്രേലിയയിൽ ടീം ഇന്ത്യയുടെ മാതൃകാപരമായ വിജയത്തെ സല്യൂട്ട് ചെയ്യാതിരിക്കാനായില്ല.

Description given in the YouTube video of India Today

തുടർന്ന് ഞങ്ങൾക്ക്  ജനുവരി 20ന് ടിവി9 ഹിന്ദി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കിട്ടി. ഭാരത് മാതാ കീ ജയ്’ എന്ന ഓസ്‌ട്രേലിയൻ ആരാധകൻ വിളിക്കുന്നു എന്നായിരുന്നു റിപ്പോർട്ടിന്റെ തലക്കെട്ട്. “മത്സരം മാത്രമല്ല, ഹൃദയവും ടീം ഇന്ത്യ വിജയിച്ചു. ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന ഫൈനൽ മത്സരം ഇന്ത്യ വിജയിച്ചു. ഇന്ത്യ- ഗവാസ്‌കർ ട്രോഫി 2-1 എന്ന സ്കോറിന് ഇന്ത്യ നേടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഈ മത്സരം നടന്നത്,” എന്നാണ് റിപ്പോർട്ട് പറയുന്നത്.

Screenshot/TV9

ഈ അവകാശവാദം  കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

വൈറലാകുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിന്റേതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോയിൽ മുദ്രാവാക്യം ഉയർത്തുന്നത് ഓസ്‌ട്രേലിയൻ താരമല്ല, ആരാധകനാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. 

Result: Misplaced Context

Sources

India Today

TV9 Hindi

India Times

Dr Ashutosh Misras tweet

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular