Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralതൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ...

തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായുള്ള മനോരമ ഓൺലൈനിന്റെ സ്ക്രീൻ ഷോട്ട് വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.


തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന പേരിൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. നവംബർ 20,2020ലെ വാർത്തയുടെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്.

വാട്ട്സാപ്പിലെ പോലെ സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ഇത് പ്രചരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കിയാണ് ഈ പ്രചരണം.ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന സംഘടനയുടെ സ്ഥാപക നേതാവുമായ ത്രിപ്തി ദേശായി . യുവതികളുടെ ശബരിമല പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ തുടർന്ന്, ശബരിമല പ്രവേശനത്തിനായി 16 നവംബറിൽ 2018 കേരളത്തിൽ എത്തിയെങ്കിലും ശബരിമല സ്ത്രീ പ്രവേശനത്തിനെതിനെതിരെ സമരം ചെയ്യുന്നവർ തടഞ്ഞതിനെ തുടർന്ന് വിമാന താവളത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ മടങ്ങി. ഇതിനെ ആധാരമാക്കിയാണ് ഈ പ്രചരണം.

An image circulating in Whatsapp

വാട്ട്സാപ്പിലെ പോലെ സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ഇത് പ്രചരിക്കുന്നുണ്ട്. Sadik Ali  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്  ഞങ്ങൾ കാണുമ്പോൾ 45 ഷെയറുകൾ ഉണ്ടായിരുന്നു.

Sadik Ali‘s Post

ഞങ്ങൾ കാണുമ്പോൾ,Vasudevan Thekkepat എന്ന വ്യക്തി ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 28 ഷെയറുകൾ ഉണ്ടായിരുന്നു.

Vasudevan Thekkepat‘s Post

Roy Vpr എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 11 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

Roy Vpr‘s Post

Fact Check/ Verification

ഇതിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി.അപ്പോൾ അവരുടെ സ്ക്രീൻ ഷോട്ട് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന മനോരമയുടെ ഒരു വാർത്ത കിട്ടി. അവരുടെ വെബ്‌സൈറ്റിൽ നവംബർ 21,2020ലാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

Screen shot of Manorama website

ബിജെപി കേരളം അവരുടെ ഫേസ്ബുക്ക് പേജിൽ നവംബർ 21,2020 ൽ ഈ വാർത്ത തെറ്റാണ് എന്ന് കാണിച്ച് ഒരു വിശദീകരണം കൊടുത്തിരുന്നു. “തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് വ്യാജം. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ ബിജെപിയും മനോരമയും നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.”

“മനോരമ ഓൺലൈനിന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സി.പി.എം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടേയും എൻ.ഡി.എയുടേയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചരണങ്ങൾ. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റി​ദ്ധരിപ്പിക്കാനാവില്ലെന്ന് സി.പി.എമ്മും ജിഹാദികളും മനസിലാക്കണം. സോഷ്യൽ മീഡിയയിലെ സൈബർ ​ഗുണ്ടായിസം ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂ,” എന്നാണ് ബിജെപി കേരളത്തിന്റെ കുറിപ്പ് പറയുന്നത്.

Screen shot of BJP Keralam’s Post

കെ സുരേന്ദ്രനും തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി നവംബർ 21,2020 ൽ ഈ വാർത്ത നിഷേധിച്ചിരുന്നു, “ഇത്തരം പിതൃശൂന്യവാർത്തകൾ പ്രചരിപ്പിക്കുന്ന ഇടതു ജിഹാദി സൈബർ സംഘങ്ങൾ കരുതിയിരിക്കുക. ശക്തമായ നിയമനടപടി നേരിടേണ്ടി വരും,എന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്.

Screen shot of K Surendran’sFacebook Post

ഇതിനെതിരെ ശോഭ സുരേന്ദ്രന്‍  തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നവംബർ 21 2020ൽ പ്രതികരണം അറിയിച്ചിരുന്നു.  ശോഭ സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെയാണ് പറയുന്നത്: ”വ്യാജവാർത്തകൾ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കൾക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവർക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യർക്ക്, നല്ല നമസ്ക്കാരം. നിയമനടപടി പുറകെ വരുന്നുണ്ട്.”

വായിക്കാം:സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോളുമായി ഡ്രോണിൽ ഒരാൾ വരുന്ന വീഡിയോ ഖത്തർ ഫിഫ ലോകകപ്പ് 2022ലേതല്ല

Conclusion

മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് നടക്കുന്ന വ്യാജ പ്രചാരണമാണിത് എന്ന് ഞങ്ങളിടെ അന്വേഷണത്തിൽ വ്യക്തമായി.

Result: Altered Photo

Sources

News Report on Manorama on November 21,2020

Facebook Post of BJP Keralam on November 21,2020

Facebook Post of K Surendran on November 21,2020

Facebook Post of Sobha Surendran on November 21,2020


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular