Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViral  Fact Check:ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം നിൽക്കുന്നത് സുപ്രീം കോടതിയിലല്ല 

  Fact Check:ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം നിൽക്കുന്നത് സുപ്രീം കോടതിയിലല്ല 

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Claim


ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം സുപ്രീം കോടതി സമുച്ചയത്തിൽ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പങ്ക് വെച്ചവരിൽ മുൻ മന്ത്രിയും എംഎൽഎയും സിപിഎം നേതാവുമായ കെ റ്റി ജലീൽ ഉൾപ്പെടുന്നു.

K T Jaleel's Post
K T Jaleel’s Post

ഇവിടെ വായിക്കുക:Fact Check: ജനക്കൂട്ടം ബസ് തകർത്ത വീഡിയോ  2019ൽ സൂറത്തിൽ നിന്നുള്ളത്  

Fact


2023 ഫെബ്രുവരി 5-ന് പ്രസിദ്ധീകരിച്ച Jagran,ന്റെ വെബ്‌സൈറ്റിലെ റിപ്പോർട്ട്, രാഷ്ട്രപതി ഭവനിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരം ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും രാഷ്‌ട്രപതി ഭവനിലെ അമൃതി ഉദ്യാനം സന്ദർശിച്ചപ്പോൾ, എടുത്ത ചിത്രമാണ് എന്ന് വ്യക്തമാക്കുന്നു. പോസ്റ്റുകളിൽ പരാമർശിച്ചിരിക്കുന്നതു പോലെ സുപ്രീം കോടതിയിൽ നിന്നുള്ള ചിത്രമല്ലിത്.

Screenshot of Jagaran's report
Screenshot of Jagaran’s report


ഇവിടെ വായിക്കുക:
Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

കൂടുതൽ അന്വേഷണത്തിൽ, ഡി വൈ ചന്ദ്രചൂഡും ഭാര്യയുമൊത്തുള്ള ഫോട്ടോയിൽ കാണുന്ന പ്രിയങ്കയും മഹിയും എന്ന രണ്ട് പെൺകുട്ടികൾ അദ്ദേഹത്തിന്റെ പെൺമക്കളാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും ഞങ്ങൾ കണ്ടെത്തി. രണ്ട് കുട്ടികളും ഭിന്നശേഷിക്കാരാണെന്നും ചീഫ് ജസ്റ്റിസിന്റെയും ഭാര്യ കൽപ്പന ദാസ് ചന്ദ്രചൂഡിന്റെയും ദത്തെടുത്ത മക്കളാണെന്നും Jansattaയിലെ ഒരു റിപ്പോർട്ട് പറയുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ രണ്ടാം ഭാര്യയാണ് കൽപ്പന ദാസ്. അദ്ദേഹത്തിന് മുൻ ഭാര്യയിൽ അഭിനവ്, ചിന്തൻ എന്നി രണ്ട് ആൺമക്കളുണ്ടെന്നും റിപ്പോർട്ട്  പറയുന്നു. അഭിനവ് ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ, യുകെയിലെ ഒരു നിയമ സ്ഥാപനത്തിലാണ് ചിന്തൻ ജോലി ചെയ്യുന്നത്, റിപ്പോർട്ട്  കൂടിച്ചേർത്തു.

Screen shot from Janasatta's report
Screen shot from Janasatta’s report


ഇവിടെ വായിക്കുക:
Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര  അപകടകരമാണോ?

Result: Partly False


(ഈ ലേഖനം ഇംഗ്ലീഷിൽ ഇവിടെ വായിക്കാം.)

Source
Report by Jagran news, published on February 5, 2023
Report by Jansatta, published on January 7, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Pankaj Menon
Sabloo Thomas
Pankaj Menon

Most Popular